
ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി വൺപ്ലസ് സ്വാതന്ത്ര്യദിന സെയിൽ 2026 പ്രഖ്യാപിച്ചു. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന പ്രത്യേക ഓഫർ വിൽപ്പനയിൽ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോണുകൾ, ടാബ്‍ലെറ്റുകൾ, ഓഡിയോ ഉൽപ്പന്നങ്ങൾ, ഐ.ഒ.ടി. ഉപകരണങ്ങൾ എന്നിവയ്ക്ക് ആകർഷകമായ വിലക്കിഴിവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ടാബ്ലറ്റുകൾക്കൊപ്പം സൗജന്യ ആക്‌സസറികളും ലഭിക്കും.
സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി വൺപ്ലസ് 15ആർ-ന്റെ പ്രാരംഭ വില 59,999 രൂപയിൽ നിന്ന് 56,999 രൂപയായി കുറയും. വൺപ്ലസ് 13എസ് 54,999 രൂപയിൽ നിന്ന് 49,999 രൂപയ്ക്കും, വൺപ്ലസ് 15 85,999 രൂപയിൽ നിന്ന് 81,999 രൂപയ്ക്കും ലഭ്യമാകും.
നോർഡ് സീരീസിനും ഓഫർ
വൺപ്ലസ് നോർഡ് 6-ന്റെ പ്രാരംഭ വില 44,999 രൂപയിൽ നിന്ന് 41,999 രൂപയായും, വൺപ്ലസ് നോർഡ് സിഇ 6 35,999 രൂപയിൽ നിന്ന് 31,999 രൂപയായും കുറയും. അതേസമയം, വൺപ്ലസ് നോർഡ് സിഇ 6 ലൈറ്റ് 25,999 രൂപയ്ക്ക് പകരം 23,749 രൂപയ്ക്കും ലഭിക്കും. വൺപ്ലസ് എൻ6 22,999 രൂപയിൽ നിന്ന് 20,999 രൂപയ്ക്കും, വൺപ്ലസ് എൻ6എക്സ് 18,999 രൂപയിൽ നിന്ന് 17,499 രൂപയ്ക്കും വിൽപ്പനയ്‌ക്കെത്തും.
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ആമസോൺ, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ എന്നിവ വഴിയാണ് ഓഫറുകൾ ലഭിക്കുക.
സ്വാതന്ത്ര്യദിന ഓഫറിന്റെ ഭാഗമായി വൺപ്ലസ് പാഡ് 4 വാങ്ങുന്നവർക്ക് വൺപ്ലസ് സ്റ്റൈലോ പ്രോ അധിക തുക നൽകാതെ ലഭിക്കും. അതുപോലെ വൺപ്ലസ് പാഡ് ഗോ 2 വാങ്ങുന്നവർക്ക് വൺപ്ലസ് പാഡ് ഗോ 2 സ്റ്റൈലോയും സൗജന്യമായി ലഭിക്കും. വൺപ്ലസ് പാഡ് ലൈറ്റ് വാങ്ങുന്നവർക്ക് സംരക്ഷണ കവറും കമ്പനി നൽകും.
വൺപ്ലസിന്റെ ഓഡിയോ ഉൽപ്പന്നങ്ങൾക്കും സ്വാതന്ത്ര്യദിന ഓഫർ ബാധകമാണ്.
വൺപ്ലസ് ബഡ്സ് 4 – 6,499 രൂപയിൽ നിന്ന് 5,599 രൂപ
വൺപ്ലസ് ബഡ്സ് പ്രോ 3 – 12,999 രൂപയിൽ നിന്ന് 9,999 രൂപ
വൺപ്ലസ് നോർഡ് ബഡ്സ് 3ആർ – 1,999 രൂപയിൽ നിന്ന് 1,599 രൂപ
വൺപ്ലസ് ബി.ഡബ്ല്യു.ഇസഡ്2 എ.എൻ.സി – 2,299 രൂപയിൽ നിന്ന് 1,899 രൂപ
ബുള്ളറ്റ്സ് വയർലെസ് Z3 – 1,999 രൂപയിൽ നിന്ന് 1,499 രൂപ
വൺപ്ലസ് നോർഡ് ബഡ്സ് 4 പ്രോ – 4,299 രൂപയിൽ നിന്ന് 3,999 രൂപ
വൺപ്ലസ് നോർഡ് ബഡ്സ് 4 – 3,299 രൂപയിൽ നിന്ന് 3,000 രൂപ
സ്വാതന്ത്ര്യദിന സെയിൽ ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. വൺപ്ലസ്-ന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, കൂടാതെ മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഓഫറുകൾ ലഭ്യമാകും. സ്‍മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഓഡിയോ ഉൽപ്പന്നങ്ങൾക്കുമുള്ള ഈ പ്രത്യേക ഓഫറുകൾ പരിമിത കാലത്തേക്കാണ് ലഭ്യമാകുക.