
ദില്ലി: വൺപ്ലസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വൺപ്ലസ് 13എസ് (OnePlus 13s) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വൺപ്ലസ് 13R-നും വൺപ്ലസ് 13നും ഇടയിലാണ് ഈ ഫോണിന്‍റെ സ്ഥാനം. വൺപ്ലസ് 13എസ് ഫോണിന്‍റെ വില 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 54,999 രൂപയിൽ ആരംഭിക്കുന്നു. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഒരു ഉയർന്ന പതിപ്പിന് 59,999 രൂപയാണ് വില. ബ്ലാക്ക് വെൽവെറ്റ്, ഗ്രീൻ സിൽക്ക്, പിങ്ക് സാറ്റിൻ എന്നിവ കളർ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. എന്നാൽ ടോപ്പ് മോഡൽ കറുപ്പ്, പച്ച നിറങ്ങളിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.
6.32 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ സ്‍മാർട്ട് ഫോണിന് ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് കരുത്ത് പകരുന്നത്. 6.32 ഇഞ്ച് ഫുള്‍എച്ച്‌ഡി+ എല്‍ടിപിഒ ഡിസ്‌പ്ലേ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസും നൽകുന്നു. ഈ ഫോൺ 12 ജിബി റാമും 256 ജിബി/ 512 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ, സ്മാർട്ട്‌ഫോണിന് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. അതിൽ ഒഐഎസ് ഉള്ള 50 എംപി സോണി LYT-700 പ്രൈമറി സെൻസർ, 2x ഒപ്റ്റിക്കൽ സൂമും ഇഐഎസും വാഗ്ദാനം ചെയ്യുന്ന 50 എംപി S5KJN5 ടെലിഫോട്ടോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത് ഇഐഎസ് പിന്തുണയുള്ള 32 എംപി സെൽഫി ക്യാമറയും ഉണ്ട്.
80 വാട്സ് സൂപ്പര്‍വോക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,850 എംഎഎച്ച് ബാറ്ററിയാണ് വൺപ്ലസ് 13s-ൽ ഉള്ളത്. സുരക്ഷയ്ക്കായി, ഹാൻഡ്‌സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്‍റ് സ്‌കാനർ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി സവിശേഷതകളിൽ 5ജി, വൈ-ഫൈ 7, ബ്ലൂടൂത്ത് 6.0, നാവിക് ഉള്ള ജിപിഎസ്, എന്‍എഫ‌്‌സി, യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നിവയ്ക്കുള്ള പിന്തുണ ഉൾപ്പെടുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കും.
ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് 15-ൽ അധിഷ്ഠിതമായ ഓക്സിജൻ ഒഎസ് 15 ആണ് ഈ ഫോണിൽ ഉപയോഗിക്കുന്നത് . ഫോണിൽ വൺപ്ലസ് അതിന്റെ ഐക്കണിക് അലേർട്ട് സ്ലൈഡറിന് പകരം പുതുതായി പ്ലസ് കീ എന്നൊരു ബട്ടൺ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറ ലോഞ്ച് ചെയ്യുക, ടെക്സ്റ്റ് ട്രാൻസിലേഷൻ ചെയ്യുക, ഫ്ലാഷ്‌ലൈറ്റ് ടോഗിൾ ചെയ്യുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്കായി പ്രോഗ്രാം ചെയ്യാൻ കഴിയുന്ന ഒരു ഇഷ്‍ടാനുസൃത ബട്ടൺ ആണിത്. ഇത് എഐ പ്ലസ് മൈൻഡ് സ്‍പേസിനെയും പിന്തുണയ്ക്കുന്നു. ലേഖനങ്ങൾ, ഫോട്ടോകൾ, ഷെഡ്യൂളുകൾ എന്നിവ പോലുള്ള ഉള്ളടക്കം കൂടുതൽ കാര്യക്ഷമമായി ക്രമീകരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ ആണിത്.
വൺ പ്ലസ് എഐ ലേബലിന് കീഴിൽ വിപണനം ചെയ്യുന്ന അതിന്റെ എഐ സ്യൂട്ടാണ് വൺപ്ലസ് 13s-ന്‍റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. എഐ ഡീറ്റെയിൽ ബൂസ്റ്റ്, എഐ അൺബ്ലർ, എഐ റിഫ്ലക്ഷൻ ഇറേസർ, മെച്ചപ്പെടുത്തിയ ഇമേജിംഗിനായി എഐ റീഫ്രെയിം തുടങ്ങിയ ടൂളുകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ എഐ ട്രാൻസ്ലേഷൻ, എൈ വോയ്‌സ്‌സ്‌ക്രൈബ്, എഐ കോൾ അസിസ്റ്റന്‍റ്, എഐ സെർച്ച് തുടങ്ങിയഎഐ പവർഡ് പ്രൊഡക്ടിവിറ്റി സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. ഗൂഗിളിന്‍റെ ജെമിനി, സർക്കിൾ ടു സെർച്ച് ഫീച്ചറുകളും ഈ സ്‍മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു.