മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ ചാകരക്കാലം; വൺപ്ലസ് റെഡ് റഷ് ഡേയ്‌സ് സെയിലിൽ വന്‍ ഓഫറുകൾ

Published : Apr 12, 2025, 04:03 PM ISTUpdated : Apr 12, 2025, 04:05 PM IST
മൊബൈല്‍ ഫോണുകള്‍ വാങ്ങാന്‍ ചാകരക്കാലം; വൺപ്ലസ് റെഡ് റഷ് ഡേയ്‌സ് സെയിലിൽ വന്‍ ഓഫറുകൾ

Synopsis

വൺപ്ലസ് 13, വൺപ്ലസ് 13ആര്‍, വണ്‍പ്ലസ് നോര്‍ഡ് 4, വണ്‍പ്ലസ് 12 തുടങ്ങി വിവിധ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫര്‍ ലഭ്യമാണ് 

ദില്ലി: റെഡ് റഷ് ഡേയ്‌സ് വിൽപ്പന വിപുലീകരിച്ചതായി പ്രഖ്യാപിച്ച് വൺപ്ലസ്. ഏപ്രിൽ 14 വരെ വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ആമസോണിലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ വിൽപ്പന നടക്കും. റെഡ് റഷ് ഡേയ്‌സ് സെയിലിൽ വൺപ്ലസ് 13, വൺപ്ലസ് 12, വൺപ്ലസ് നോർഡ് 4, വൺപ്ലസ് പാഡ് 2, തുടങ്ങി നിരവധി ജനപ്രിയ ഡിവൈസുകളിൽ വലിയ കിഴിവുകൾ വൺപ്ലസ് വാഗ്ദാനം ചെയ്യുന്നു.

റെഡ് റഷ് ഡേയ്‌സ് വിൽപ്പന സമയത്ത് വൺപ്ലസ് 13 വാങ്ങുന്നവർക്ക് 5,000 രൂപയുടെ ബാങ്ക് കിഴിവ് ഓഫറും വൺപ്ലസ് 13ആര്‍ വാങ്ങുന്നവർക്ക് 3,000 രൂപയുടെ കിഴിവും ലഭിക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫറുകൾ ബാധകമാകുക. 13ആര്‍ സ്മാർട്ട്‌ഫോണിന് യാതൊരു നിബന്ധനകളും കൂടാതെ 2,000 രൂപയുടെ ഫ്ലാറ്റ് വിലക്കുറവും ലഭിക്കും. വൺപ്ലസ് 13-ന് 7,000 രൂപയും വൺപ്ലസ് 13ആര്‍-ന് 4,000 രൂപ വരെയും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. വൺപ്ലസ് 13ന് 69,999 രൂപയും 13ആര്‍ മോഡലിന് 42,999 രൂപയുമാണ് വില.

വൺപ്ലസ് റെഡ് റഷ് സെയിലിൽ വൺപ്ലസ് 12 വാങ്ങുന്നവർക്ക് 13,000 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് വില 51,999 രൂപയായി കുറയും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 6,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും ലഭിക്കും. ഇത് ഫ്ലാഗ്ഷിപ്പ് ഫോണിനെ കൂടുതൽ താങ്ങാനാവുന്ന വിലയുള്ളതാക്കി മാറ്റുന്നു. 64,999 രൂപയ്ക്കായിരുന്നു വൺപ്ലസ് 12 പുറത്തിറക്കിയത്.

വൺപ്ലസ് നോർഡ് 4ന് 500 രൂപ വരെ ഫ്ലാറ്റ് വിലക്കുറവും ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 4,500 രൂപ വരെ ഇൻസ്റ്റന്‍റ് ബാങ്ക് കിഴിവ് ഓഫറും ഉണ്ടായിരിക്കും. അതുപോലെ, വൺപ്ലസ് നോർഡ് സിഇ4ന് 1,000 രൂപ ഫ്ലാറ്റ് വിലക്കുറവ് ഓഫറും ലഭിക്കും. ഇതിനുപുറമെ, വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് എന്നിവയ്ക്ക് 2,000 രൂപ വരെ ബാങ്ക് കിഴിവ് ഓഫറുകൾ ലഭിക്കും.

വൺപ്ലസ് പാഡ് 2 വാങ്ങുന്നവർക്ക് 2,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. വൺപ്ലസ് പാഡ് ഗോ വാങ്ങുന്നവർക്ക് 2,000 രൂപ ബാങ്ക് കിഴിവ് ലഭിക്കും. വൺപ്ലസ് ബഡ്‌സ് പ്രോ 3 1,000 രൂപ കിഴിവ് ഓഫറോടെ ലഭിക്കും. 10,999 രൂപയാണ് ഈ വയർലെസ് ഇയർഫോണുകളുടെ ഔദ്യോഗിക റീട്ടെയിൽ വില.

Read more: 'കോളുകൾ ചെയ്യാൻ കഴിയുന്ന പോക്കറ്റ് സ്മാർട്ട് ക്യാമറ'; വിവോ എക്സ്200 അൾട്രാ ഏപ്രിൽ 21ന് പുറത്തിറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി