ഓപ്പോ A77 ഉം A17 ഉം ഇന്നെത്തും ; ക്യാഷ്ബാക്ക് ഓഫറുമായി ബാങ്കുകളും

By Web TeamFirst Published Oct 7, 2022, 7:17 AM IST
Highlights

ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളില‍്‍ നിന്ന് ഫോൺ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളിൽ  നിന്ന് 10% വരെ ക്യാഷ്ബാക്കും 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ലഭിക്കും. 
 

പ്പോ A77 ഉം A17 ഉം ഇന്ന് മുതൽ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്മാർട്ട്ഫോണുകൾ ലഭ്യമാകും. 12,499 രൂപയാണ് A17യുടെ വില.  A77s ന് 17,999 രൂപയാണ് വില. ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്ഫോമുകളില‍്‍ നിന്ന് ഫോൺ വാങ്ങുന്നവർക്ക് പ്രമുഖ ബാങ്കുകളിൽ  നിന്ന് 10% വരെ ക്യാഷ്ബാക്കും 3 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്‌ഷനും ലഭിക്കും. 

സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളും A77-ന് ലഭ്യമാണ്.ക്യൂയൽകോം സ്നാപ്ഡ്രാഗൺ 680 4ജി പ്രോസസർ നൽകുന്ന ഇതിന് 90 Hz റിഫ്രഷിങ് റേറ്റുള്ള 6.56-ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീൻ ഉണ്ട്. കൂടാതെ 600nits പീക്ക് ബ്രൈറ്റ്‌നെസ് ലെവലുമുണ്ട്. ഇത് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ColorOS 12.1 ബൂട്ട് ചെയ്യുന്നുണ്ട്. 

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം മൈക്രോ എസ്ഡി കാർഡ് വഴി ഡവലപ്പ് ചെയ്യാവുന്നതാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും പിന്നിൽ 2എംപി മോണോക്രോം സെൻസറും മുൻവശത്ത് 8എംപി ക്യാമറ സെൻസറും  ഇതിനുണ്ട്.  IP54 റേറ്റു ചെയ്തിട്ടുണ്ട്.

33W SUPERVOOCTM ഫ്ലാഷ് ചാർജറുള്ള 5,000mAh ബാറ്ററിയാണ് ഇതിനുള്ളത്. ഓപ്പോ A77s സൺസെറ്റ് ഓറഞ്ച്, സ്റ്റാറി ബ്ലാക്ക് നിറങ്ങളിൽ ഫൈബർഗ്ലാസ്-ലെതർ ഡിസൈനിലാണ് വരുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ഡ്യുവൽ അൾട്രാ-ലീനിയർ സ്റ്റീരിയോ സ്പീക്കർ, ഡയറക് സൗണ്ട്, വയർലെസ് കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ.  

720 x 1612 റെസല്യൂഷനുള്ള 6.56 ഇഞ്ച് എൽസിഡി സ്‌ക്രീനാണ്  A17 ന് ഉള്ളത്. 4 ജിബി റാമിലും 68 ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിലും സൺലൈറ്റ് ഓറഞ്ച്, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളിലുമാണ് സ്മാർട്ട്‌ഫോൺ വരുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, സ്റ്റോറേജ് വിപുലീകരണത്തിനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയാണ് ഇതിന്റെ മറ്റ് പ്രത്യേകതകൾ. 

ഒമ്പത് മണിക്കൂർ ബാറ്ററി ലൈഫ് , 38 മണിക്കൂർ ബാറ്ററി ബാക്കപ്പ് ; വൺപ്ലസ് ബഡ്സ് പ്രോ 2 വിന്‍റെ പ്രത്യേകതകള്‍

click me!