7500 എംഎഎച്ച് ബാറ്ററി, 200 എംപി ടെലിഫോട്ടോ ക്യാമറ; ഓപ്പോ ഫൈന്‍ഡ് എക്‌സ്9 ഫ്ലാഗ്ഷിപ്പ് സീരീസ് പുറത്തിറങ്ങി

Published : Oct 29, 2025, 03:10 PM IST
Oppo Find X9 Series

Synopsis

ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ, ഓപ്പോ ഫൈന്‍ഡ് എക്‌സ്9 എന്നീ ഫോണുകള്‍ ആഗോളവിപണിയിലെത്തി. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് നവംബര്‍ ആദ്യം ഇന്ത്യയിലെത്തും.

ബാഴ്‌സലോണ: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ അവരുടെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ ശ്രേണിയായ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 ആഗോളതലത്തില്‍ ഇന്ന് പുറത്തിറക്കി. ഓപ്പോ ഫൈന്‍ഡ് എക്‌സ്9 (OPPO Find X9), ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ (OPPO Find X9 Pro) എന്നിവയാണ് ഈ ഫോണ്‍ സീരീസിലുള്ളത്. ആന്‍ഡ്രോയ്‌ഡ് 16 അടിസ്ഥാനത്തിലുള്ള കളര്‍ഒഎസ് 16 ഇന്‍റര്‍ഫേസില്‍ വരുന്ന ഈ ഫോണുകള്‍ മീഡിയടെക് ഡൈമന്‍സിറ്റി 9500 ചിപ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. ഓപ്പോ ഫൈന്‍ഡ് എക്‌സ്9, ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നീ ഇരു സ്‌മാര്‍ട്ട്‌ഫോണുകളിലും 7000 എംഎഎച്ചില്‍ അധികം ശേഷിയുള്ള ബാറ്ററികള്‍ വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. നവംബര്‍ ആദ്യത്തോടെ ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സീരീസ് ഇന്ത്യയിലും ലഭ്യമായേക്കും.

ഓപ്പോ ഫൈന്‍ഡ് എക്‌സ്9, ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ എന്നിവയ്‌ക്ക് ഇന്ത്യയില്‍ എത്ര രൂപയാകുമെന്ന് ഓപ്പോ വെളിപ്പെടുത്തിയിട്ടില്ല. വില കുറയ്‌ക്കുന്നതിനായി ഇരു ഫോണ്‍ മോഡലുകളും ഇന്ത്യയില്‍ അസംബിള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു ഫോണുകളുടെയും ഇന്ത്യയില്‍ ലഭ്യമാകുന്ന കളര്‍ ഓപ്ഷനുകളും റാം, സ്റ്റോറേജ് വേരിയന്‍റുകളും ഓപ്പോ വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ: സവിശേഷതകള്‍

6.78 ഇഞ്ച് വരുന്ന ഫുള്‍എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലെയോടെയാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 3600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഈ ഡിസ്‌പ്ലെ നല്‍കുന്നു. സ്‌ക്രീന്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്‌ടസ് 2 കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 9500 പ്രോസസര്‍ കരുത്തുപകരുന്ന ഫോണില്‍ 16 ജിബി റാമും 512 ജിബി സ്റ്റോറേജും ലഭിക്കും. കളര്‍ഒഎസ് 16 ആണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോയുടെ ഇന്‍റര്‍ഫേസ്. 50 എംപി സോണി എല്‍വൈറ്റി 828 പ്രധാന സെന്‍സര്‍, 50 എംപി അള്‍ട്രാ-വൈഡ് സെന്‍സര്‍, 200 എംപി ഹാസല്‍ബ്ലാഡ് ടെലിഫോട്ടോ ക്യാമറ (13.2എക്‌സ് സൂം) എന്നീ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് റിയര്‍ ഭാഗത്ത് വരുന്നത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 50 എംപി സെന്‍സറും നല്‍കിയിരിക്കുന്നു. 80 വാട്‌സ് സൂപ്പര്‍വൂക് വയേര്‍ഡ് ചാര്‍ജറും 50 വാട്‌സ് എയര്‍വൂക് വയര്‍ലെസ് ഫാസ്റ്റ് ചാര്‍ജറും 7,500 എംഎഎച്ച് ബാറ്ററിക്കൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു. 8.25 എംഎം കട്ടി വരുന്ന ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രോ ഇന്ത്യയില്‍ ടൈറ്റാനിയം ചാര്‍ക്കോള്‍, സില്‍ക്ക് വൈറ്റ് നിറങ്ങളിലാണ് ലഭ്യമാവുക.

ഓപ്പോ ഫൈന്‍ഡ് എക്‌സ്9: സവിശേഷതകള്‍

ഓപ്പോ ഫൈന്‍ഡ് എക്‌സ്9 സ്‌മാര്‍ട്ട്‌ഫോണില്‍ 6.59 ഇഞ്ച് ഫുള്‍എച്ച്‌ഡി+ അമോലേഡ് ഡിസ്‌പ്ലെയാണ് വരുന്നത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും പ്രോ മോഡലിന് സമാനമായ ബ്രൈറ്റ്‌നസും ഓപ്പോ ഫൈന്‍ഡ് എക്‌സ്9-ലും വരുന്നു. സ്‌ക്രീനിന് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 7ഐ സുരക്ഷ നല്‍കിയിരിക്കുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 9500 പ്രോസസറിനൊപ്പം 12 ജിബി അല്ലെങ്കില്‍ 16 ജിബി റാമാണ് നല്‍കുന്നത്. 512 ജിബി വരെ സ്റ്റോറേജും ലഭിക്കും. കളര്‍ഒഎസ് 16-ലാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9 പ്രവര്‍ത്തിക്കുന്നത്. ഹാസല്‍ബ്ലാഡ് ക്യാമറ സംവിധാനമാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9-ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 എംപി സോണി എല്‍വൈറ്റി-808 പ്രധാന സെന്‍സര്‍, 50 എംപി അള്‍ട്രാ-വൈഡ് ക്യാമറ, 50 എംപി സോണി എല്‍വൈറ്റി 600 ടെലിഫോട്ടോ ക്യാമറ എന്നിവയാണ് റിയര്‍ ഭാഗത്തുള്ളത്. സെല്‍ഫിക്കായുള്ളത് 32 മെഗാപിക്‌സല്‍ ക്യാമറയും. 80 വാട്‌സ് സൂപ്പര്‍വൂക് വയേര്‍ഡ് ചാര്‍ജറിനും 50 വാട്‌സ് എയര്‍വൂക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിനുമൊപ്പം 7,025 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഓപ്പോ ഫൈന്‍ഡ് എക്‌സ്9-ല്‍ നല്‍കിയിരിക്കുന്നത്. 7.99 എംഎം കട്ടി വരുന്ന ഫോണ്‍ ഇന്ത്യയില്‍ ടൈറ്റാനിയം ഗ്രേ, സ്പേസ് ബ്ലാക്ക് നിറങ്ങളിലാവും ലഭ്യമാവുക.

 

PREV
Read more Articles on
click me!

Recommended Stories

വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല
അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം