ഓപ്പോ ഫൈൻഡ് എക്‌സ്9 അൾട്ര ഏപ്രിൽ 21ന് ഗ്ലോബൽ ലോഞ്ച് ചെയ്യും; എക്‌സ്9എസ് പ്രോ ക്യാമറ സവിശേഷതകൾ ശ്രദ്ധേയം

Published : Mar 31, 2026, 08:26 PM IST
Oppo Find X9 Ultra

Synopsis

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ, തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ ഫൈൻഡ് എക്‌സ്9 അൾട്ര ഏപ്രിൽ 21-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. ക്യാമറയ്ക്ക് പ്രാധാന്യം നൽകുന്ന ഈ ഫോണിനൊപ്പം, 200 മെഗാപിക്സൽ ക്യാമറയോടുകൂടിയ ഫൈൻഡ് എക്‌സ്9എസ് പ്രോയും ചൈനയിൽ പുറത്തിറക്കും. രണ്ട് ഫോണുകളിലും ഹാസൽബ്ലാഡ് സഹകരണത്തോടെയുള്ള ക്യാമറ സാങ്കേതികവിദ്യയാണ് പ്രധാന ആകർഷണം.

ചൈനീസ് സ്‍മാർട്ട്ഫോൺ നിർമാതാക്കളായ ഓപ്പോ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡൽ ഫൈൻഡ് എക്‌സ്9 അൾട്രയുടെ ഗ്ലോബൽ ലോഞ്ച് അടുത്ത മാസം ഏപ്രിൽ 21-ന് നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. "നിങ്ങളുടെ അടുത്ത ക്യാമറ ലോഞ്ച് ചെയ്യാൻ തയ്യാറാണ്" എന്ന ടാഗ്‌ലൈൻ ഉപയോഗിച്ച് ക്യാമറ കേന്ദ്രീകൃത സവിശേഷതകളെ മുൻനിർത്തിയാണ് കമ്പനി ഈ ഡിവൈസ് അവതരിപ്പിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഫോട്ടോഗ്രഫിയും വീഡിയോ റെക്കോർഡിംഗും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെയാണ് കമ്പനി മുഖ്യമായും ലക്ഷ്യമിടുന്നത്.

ഈ ഗ്ലോബൽ ലോഞ്ചിനൊപ്പം തന്നെ ചൈനയിലെ ചെങ്‌ദുവിൽ ഒരു പ്രത്യേക ഇവന്‍റും സംഘടിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ പരിപാടിയിൽ ഫൈൻഡ് എക്‌സ്9 അൾട്രയ്ക്കൊപ്പം ഫൈൻഡ് എക്‌സ്9എസ് പ്രോയും അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. ഹാസൽബ്ലാഡ് സഹകരണത്തോടെ രൂപകൽപ്പന ചെയ്‌ത ക്യാമറ സാങ്കേതികവിദ്യയാണ് ഈ രണ്ട് ഫോണുകളുടെയും പ്രധാന ആകർഷണം. ഇതിനോടകം തന്നെ ഇവ ചൈനയിൽ പ്രീ-ഓർഡറിനായി ലഭ്യമായിട്ടുണ്ട്.

ഫൈൻഡ് എക്‌സ്9എസ് പ്രോയുടെ ക്യാമറ സവിശേഷതകൾ ഇതിനകം തന്നെ ടീസറുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. 200-മെഗാപിക്‌സൽ പ്രധാന ക്യാമറയും 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. കൂടാതെ 50-മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും ഉണ്ടായേക്കാം. ദൂരെയുള്ള വസ്‍തുക്കളെ വ്യക്തമായി പകർത്തുന്നതിനും ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങൾ എടുക്കുന്നതിനും ഈ സംവിധാനം സഹായകരമാകും.

മറ്റ് സവിശേഷതകളായി 6.32 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, മീഡിയാടെക്ക് ഡൈമൻസിറ്റി 9500 പ്രോസസർ, ഏകദേശം 7000 എംഎഎച്ച് ശേഷിയുള്ള ബാറ്ററി എന്നിവ പ്രതീക്ഷിക്കുന്നു. 80 വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സ്‍കാനർ, ഐപി68/ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് എന്നിവയും ഈ ഫോണിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. മെറ്റൽ ബോഡിയോടുകൂടിയ പ്രീമിയം ഡിസൈൻ ഈ ഡിവൈസിനെ കൂടുതൽ ആകർഷകമാക്കും.

അതേസമയം ഫൈൻഡ് എക്‌സ്9 അൾട്ര മോഡലിൽ 200-മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സൽ സെക്കൻഡറി ടെലിഫോട്ടോ ക്യാമറയും (10x ഓപ്റ്റിക്കൽ സൂം പിന്തുണയോടെ) ഉൾപ്പെടും. 7000 എംഎഎച്ചില്‍ കൂടുതലുള്ള ബാറ്ററിയും മെച്ചപ്പെട്ട ക്യാമറ സംവിധാനവും ഇതിന്‍റെ പ്രധാന ഹൈലൈറ്റുകളായിരിക്കും. കൂടാതെ പുതിയ ഓറഞ്ച് കൺട്രോൾ ബട്ടൺ ഉൾപ്പെടുത്താൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോഞ്ചിനോടടുത്ത് ഫോണിന്‍റെ കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ എയർ വൻ വിലക്കുറവിൽ; ഇപ്പോൾ വാങ്ങാൻ അഞ്ച് കാരണങ്ങൾ
സ്‍മാർട്ട്ഫോൺ ലോകത്ത് ഡിസൈൻ വിപ്ലവം; ആപ്പിള്‍ ഫോൾഡബിൾ ഐഫോൺ വരുന്നു