Oppo Reno 7 5G Price : റെനോ7 5ജി ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; വിലയും പ്രത്യേകതയും അറിയാം

Web Desk   | Asianet News
Published : Feb 17, 2022, 10:05 AM IST
Oppo Reno 7 5G Price :  റെനോ7 5ജി ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; വിലയും പ്രത്യേകതയും അറിയാം

Synopsis

പുതിയ റെനോ7 5ജി വ്യാഴാഴ്ച (ഫെബ്രുവരി 17) മുതല്‍ വില്‍പ്പനയില്‍ വരുന്നു. ഓപ്പോ ഇ-സ്റ്റോറിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഉച്ചയ്ക്ക് 12 മുതലാണ് വില്‍പ്പന.

പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, പുതിയ റെനോ7 5ജി വ്യാഴാഴ്ച (ഫെബ്രുവരി 17) മുതല്‍ വില്‍പ്പനയില്‍ വരുന്നു. ഓപ്പോ ഇ-സ്റ്റോറിലും ഫ്‌ളിപ്പ്കാര്‍ട്ടിലും ഉച്ചയ്ക്ക് 12 മുതലാണ് വില്‍പ്പന. 28,999 രൂപയാണ് സ്മാര്‍ട്ട്‌ഫോണിന്റെ വില. മീഡിയടെക് ഡൈമെന്‍സിറ്റി 900 ജി എസ്ഒസിയാണ് റെനോ7 5ജിക്ക് കരുത്ത് പകരുന്നത്. 4500എംഎഎച്ച് ബാറ്ററി, 65 വാട്ട് സൂപ്പര്‍ വൂക്ക് ഫ്‌ളാഷ് ചാര്‍ജ്, 256 ജിബി സ്റ്റോറേജ്, 8 ജിബി റാം, റാം എക്‌സ്പാന്‍ഷന്‍ ടെക്‌നോളജി, അപ്‌ഡേറ്റ് ചെയ്ത ഹൈപ്പര്‍ബൂസ്റ്റ് സിസ്റ്റം ഒപ്റ്റിമൈസര്‍ എന്നിവയുമായാണ് റെനോ7 5ജി വരുന്നത്. 31 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അഞ്ച് മിനിറ്റ് ചാര്‍ജിങ് ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ ഗെയിമിങ് സമയവും ലഭിക്കും.

ഓഫറുകള്‍

ഇന്ന് വില്‍പ്പനയ്ക്ക് എത്തുന്നതിന്‍റെ ഭാഗമായി ഓപ്പോ റെനോ 7 5ജിക്ക് ഓഫ്ലൈനായും, ഓണ്‍ലൈനായും ചില ഓഫറുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ഓഫറുകളില്‍ ആദ്യത്തേത് ഈ ഫോണ്‍ വാങ്ങുന്നതിനൊപ്പം 1 രൂപയ്ക്ക് ഓപ്പോ പവര്‍ ബാങ്ക് ലഭിക്കും. ഒപ്പം തന്നെ ഓപ്പോ എം32 നെക്ക് ബാന്‍റ് വാങ്ങിയാല്‍ അത് 1399 രൂപയ്ക്ക് ലഭിക്കും. ആക്സിസ് ബാങ്ക്, സ്റ്റാന്‍റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, യെസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 6 മാസത്തെ നോ കോസ്റ്റ് ഇഎംഐയും 3,000 രൂപവരെ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൗണ്ടും ലഭിക്കും. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇഎംഐയില്‍ 5 ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും.  ഓഫ്ലൈനായി വാങ്ങുമ്പോള്‍ സുരക്ഷ സംരക്ഷണം 180 ദിവസത്തേക്ക് ലഭിക്കും. 

ഓപ്പോ റെനോ 7 പ്രോ ഇന്ത്യയില്‍, വിലയും പ്രത്യേകതയും

ഗെയിമുകള്‍ ബാക്ക് ഗ്രൗണ്ടില്‍ നിലനിര്‍ത്താനും, ഒറ്റ ക്ലിക്കിലൂടെ പുനരാരംഭിക്കാനും കഴിയുന്ന ക്വിക്ക് സ്റ്റാര്‍ട്ട്അപ്പ് പോലെയുള്ള ഇഷ്ടാനുസൃത സവിശേഷതകളും ഫോണിലുണ്ട്. അള്‍ട്രാ ടച്ച് റെസ്‌പോണ്‍സ് സംവിധാനം ടച്ച് സാമ്പിള്‍ നിരക്ക് 1000 ഹെര്‍ട്‌സ് വരെ വര്‍ധിപ്പിക്കും. എഐ ഫ്രെയിം റേറ്റ് സ്റ്റെബിലൈസര്‍ സുഗമമായ ഗെയിമിങിനായി സ്ഥിരമായ ഫ്രെയിം റേറ്റുകളും ഉറപ്പാക്കും. പുതിയ കളര്‍ഒഎസ് 12 ഉള്‍പ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ആദ്യ സീരിസാണ് റെനോ 7 5ജി.

64എംപി എഐ ട്രിപ്പിള്‍ ക്യാമറക്കൊപ്പം പുതുതുതായി അവതരിപ്പിച്ച പോര്‍ട്രെയിറ്റ് മോഡ്, അപ്‌ഡേറ്റഡ് ബൊക്കെ ഫ്‌ളെയര്‍ പോര്‍ട്രെയ്റ്റ് വീഡിയോ, അപ്‌ഗ്രേഡഡ് എഐ ഹൈലൈറ്റ് വീഡിയോ എന്നീ സവിശേഷതകള്‍ പ്രൊഫഷണല്‍ ഫോട്ടോകളും വീഡിയോഗ്രാഫി അനുഭവവും ഉറപ്പാക്കും. 32എംപിയാണ് സെല്‍ഫിക്യാമറ. എല്‍ഡിഐ സാങ്കേതിക വിദ്യക്കൊപ്പം ഫോണിന്റെ പിന്‍ഭാഗത്ത് ഒപ്പോ ഗ്ലോ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. 173 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. വണ്ണം 7.81 മി.മീ മാത്രം. സ്റ്റാര്‍ട്രെയില്‍സ് ബ്ലൂ, സ്റ്റാറി ബ്ലാക്ക് എന്നീ രണ്ട് നിറഭേദങ്ങളില്‍ ഒപ്പോ റെനോ7 5ജി ലഭിക്കും.

ചെലവില്ലാത്ത ഇഎംഐ, പത്ത് ശതമാനം ക്യാഷ്ബാക്ക്, പരിമിത സ്റ്റോക്കില്‍ ഒരു രൂപയ്ക്ക് ഒപ്പോ പവര്‍ബാങ്ക് തുടങ്ങിയ ഓഫറുകളും റെനോ7 5ജി ഫോണ്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്കായി ഓപ്പോ പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

അതൊരു തകരാറൊന്നുമല്ല; പുത്തന്‍ ഐഫോണിൽ മിന്നിമറയുന്ന പച്ച, ഓറഞ്ച് ഡോട്ടുകളുടെ രഹസ്യം
പവര്‍ ബാങ്കുകളിലെ ഈ സൂചനകള്‍ അവഗണിക്കരുത്, തകരാറുണ്ടോ എന്ന് പരിശോധിക്കാം