പോക്കോ എക്സ്8 പ്രോ, എക്സ്8 പ്രോ മാക്സ് ഫോണുകള്‍ ആഗോള അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നു

Published : Feb 28, 2026, 04:38 PM IST
Poco M8 5G

Synopsis

പോക്കോയുടെ പുതിയ എക്സ്8 പ്രോ, എക്സ്8 പ്രോ മാക്സ് സ്മാർട്ട്ഫോണുകൾ ഉടൻ ആഗോള വിപണിയിലെത്തും. യുഎഇയിലെ ടിഡിആർഎ സർട്ടിഫിക്കേഷൻ നേടിയ ഈ മോഡലുകൾ, റെഡ്‍മി ടർബോ 5 സീരീസിൻ്റെ റീബ്രാൻഡഡ് പതിപ്പുകളാകാനാണ് സാധ്യത. 

പോക്കോയുടെ പുതിയ സ്‍മാർട്ട്ഫോൺ നിരയായ എക്സ്8 പ്രോ സീരീസ് ആഗോള വിപണിയിൽ ഉടൻ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ലോഞ്ചിന് മുന്നോടിയായി, ഈ നിരയിലെ രണ്ട് മോഡലുകളും യുഎഇയിലെ ടിഡിആർഎ സർട്ടിഫിക്കേഷൻ ഡാറ്റാബേസിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഫോൺ പ്രധാനമായൊരു റെഗുലേറ്ററി അനുമതി നേടിയതായി ഇത് വ്യക്തമാക്കുന്നു. സാധാരണയായി ഒരു ഔദ്യോഗിക പ്രഖ്യാപനം അടുത്തിരിക്കുകയാണെന്നതിന് സൂചനയാണ്അ ഇത്തരം പട്ടികപ്പെടുത്തൽ . പോക്കോ എക്സ്8 പ്രോയും എക്സ്8 പ്രോ മാക്സും ചൈനയിൽ പുറത്തിറങ്ങിയ റെഡ്‍മി ടർബോ 5, റെഡ്‍മി ടർബോ 5 പ്രോ മാക്സ് എന്നീ മോഡലുകളുടെ റീബ്രാൻഡ് പതിപ്പുകളായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.

പോക്കോ എക്സ്8 പ്രോ, പോക്കോ എക്സ്8 പ്രോ മാക്സ്

ടിഡിആർഎ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം 2511FPC34G, 2602BPC18G എന്നീ മോഡൽ നമ്പറുകളുള്ള ഡിവൈസുകൾ യഥാക്രമം പോക്കോ എക്സ്8 പ്രോ, പോക്കോ എക്സ്8 പ്രോ മാക്സ് എന്ന പേരിൽ പുറത്തിറങ്ങും. സാങ്കേതിക സവിശേഷതകൾ ഡാറ്റാബേസിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും “പ്രോ മാക്സ്” എന്ന പേര് ആദ്യമായി ഔദ്യോഗിക പട്ടികയിൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമാണ്.

ലീക്ക് ചെയ്ത റെൻഡറുകൾ പ്രകാരം, പോക്കോ എക്സ്8 പ്രോയ്ക്ക് മാട്ട് ഫിനിഷുള്ള സമതല പിൻ പാനൽ, അല്പം വളഞ്ഞ അരികുകൾ, ഇടത് മുകളിലായി പിൽ ആകൃതിയിലുള്ള ക്യാമറ മോഡ്യൂൾ എന്നിവ ഉണ്ടായിരിക്കും. രണ്ട് വ്യത്യസ്ത ലെൻസ് റിംഗുകളോടുകൂടിയ ഡിസൈൻ ശ്രദ്ധേയമാണ്. കറുപ്പ്, വെളുപ്പ്, ടർക്കോയിസ് നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്ന് സൂചന. മുൻവശത്ത് നേർത്ത ബെസലുകളുള്ള ഫ്ലാറ്റ് ഡിസ്പ്ലേയും മധ്യഭാഗത്ത് ഹോൾ-പഞ്ച് ക്യാമറ കട്ട്‌ഔട്ടും പ്രതീക്ഷിക്കുന്നു. വലതുവശത്ത് പവർ, വോള്യം ബട്ടണുകൾ, ഓറഞ്ച് നിറത്തിൽ ഹൈലൈറ്റ് ചെയ്ത പവർ ബട്ടൺ എന്നിവയും കാണാം.

ഫീച്ചറുകളിൽ, പോക്കോ X8 പ്രോയ്ക്ക് 6.59 ഇഞ്ച് 1.5കെ ടിസിഎൽ എം10 ഒഎൽഇഡി ഡിസ്പ്ലേ, 120 ഹെർട്സ് റിഫ്രെഷ് റേറ്റ്, 2000 നിറ്റ് വരെ എച്ച്ബിഎം ബ്രൈറ്റ്നസ്, 3840 ഹെർട്സ് പിഡബ്ല്യൂഎം ഡിമ്മിംഗ് എന്നിവ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. മീഡിയാ ടെക്ക് ഡൈമൻസിറ്റി 8500 അൾട്ര ചിപ്സെറ്റ് കരുത്തേകും. 50 എംപി സോണി ഐഎംഎക്സ്882 പ്രൈമറി ക്യാമറ, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവയും 6500 എംഎഎച്ച് ബാറ്ററിയും 100 വാട്സ് വയേർഡ് ചാർജിംഗും 27 വാട്സ് റിവേഴ്സ് ചാർജിംഗും ഉണ്ടായേക്കും.

അതേസമയം പോക്കോ എക്സ്8 പ്രോ മാക്സിൽ 6.83 ഇഞ്ച് 1.5കെ ഒഎൽഇഡി ഡിസ്പ്ലേയും മീഡിയാടെക്ക് ഡൈമൻസിറ്റി 9500 എസ് പ്രോസസറും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50 എംപി ലൈറ്റ് ഹണ്ടർ 600 പ്രൈമറി ക്യാമറ (ഒഐഎസ് സഹിതം), 8500 എംഎഎച്ച് വലിയ ബാറ്ററി എന്നിവയും പ്രധാന ആകർഷണങ്ങളായിരിക്കും.

 

PREV
Read more Articles on
click me!

Recommended Stories

റിയൽമി സി100 5ജി സ്‍മാർട്ട്ഫോൺ ഉടൻ പുറത്തിറങ്ങുമെന്ന് സൂചനകൾ; ആമസോൺ ലിസ്റ്റിംഗിലൂടെ സവിശേഷതകൾ പുറത്ത്
മാർച്ച് ഒന്ന് മുതൽ ഈ സ്‍മാർട്ട്ഫോണുകളുടെ വില കൂടാൻ സാധ്യത