റിയൽമി സി100എക്സ്: കരുത്തിന്റെ പുതിയ അധ്യായം ഇന്ത്യയിൽ

Published : Jul 16, 2026, 03:31 PM IST
Realme C100X

Synopsis

റിയൽമി പുതിയ സി സീരീസ് സ്മാർട്ട്ഫോണായ സി100എക്സ് ഇന്ത്യയിൽ അവതരിപ്പിച്ചു. 8,000 എംഎഎച്ച് ബാറ്ററി, 120 ഹെർട്‍സ് ഡിസ്പ്ലേ, 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. 14,499 രൂപ വിലയുള്ള ഈ ഫോണിന് ഐപി64 റേറ്റിങ്ങുമുണ്ട്.

ന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ സി സീരീസ് മോഡലുമായി റിയൽമി. റിയൽമി സി100എക്സ് വ്യാഴാഴ്ചയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. 8,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും 120 ഹെർട്‍സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും 50 മെഗാപിക്സൽ പ്രധാന ക്യാമറയും ഉൾപ്പെടെയുള്ള സവിശേഷതകളുമായാണ് പുതിയ ഫോൺ എത്തുന്നത്. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്ന ഐപി64 റേറ്റിങ്ങും ഈ സ്മാർട്ട്ഫോണിന് നൽകിയിട്ടുണ്ട്.

വിലയും ലഭ്യതയും

റിയൽമി സി100എക്സിന്റെ 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഏക വകഭേദത്തിന് 14,499 രൂപയാണ് ഇന്ത്യയിലെ വില. ഡീപ്പ്ബ്ലൂ ടൈഡ്സ്, ഗോൾഡൻ കോസ്റ്റ് എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും.

ഡിസ്പ്ലേയും പ്രകടനവും

ആൻഡ്രോയിഡ് 16 അധിഷ്ഠിത റിയൽമി യു.ഐയിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.8 ഇഞ്ച് എച്ച്ഡി പ്ലസ് (720×1570 പിക്സൽ) എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പ്ലിങ് റേറ്റ്, 900 നിറ്റ്സ് വരെ തെളിച്ചം എന്നിവ ഡിസ്പ്ലേയുടെ പ്രത്യേകതകളാണ്. പാണ്ട എംഎൻ228 ഗ്ലാസ് സംരക്ഷണവും ലഭ്യമാണ്. ഒക്ടാ കോർ യൂണിസോക് ടി7250 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. ആം മാലി-ജി57 ഗ്രാഫിക്സ് പ്രോസസറിനൊപ്പം 6 ജിബി എൽപിഡിഡിആർ4എക്സ് റാമും 64 ജിബി ഇഎംഎംസി 5.1 സ്റ്റോറേജുമാണ് നൽകിയിരിക്കുന്നത്.

ക്യാമറ

ഫോട്ടോഗ്രാഫിക്കായി എഫ്/1.8 അപ്പർച്ചറോടുകൂടിയ 50 മെഗാപിക്സൽ എഐ പ്രധാന ക്യാമറയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5പി ലെൻസും 75 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ക്യാമറയ്ക്ക് ലഭ്യമാണ്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ മുൻ ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററിയും മറ്റ് സവിശേഷതകളും

8,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന ആകർഷണം. 45 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ബാറ്ററി ഒരൊറ്റ ചാർജിൽ 17 മണിക്കൂറിലധികം നാവിഗേഷൻ സമയം നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബ്ലൂടൂത്ത് 5.2, വൈ-ഫൈ 5, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ജിപിഎസ്, ഗ്ലോനാസ്, ബിഡിഎസ്, ഗലീലിയോ എന്നിവ കണക്റ്റിവിറ്റി സവിശേഷതകളിൽ ഉൾപ്പെടുന്നു. വശത്ത് ഘടിപ്പിച്ച ഫിംഗർപ്രിന്റ് സെൻസറും ഫേസ് അൺലോക്ക് സംവിധാനവും ഫോണിലുണ്ട്. എംഐഎൽ-എസ്‌ടിഡി-810എച്ച് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനോടൊപ്പം ഐപി64 റേറ്റിങ്ങും ലഭിക്കുന്നതിനാൽ ദൈനംദിന ഉപയോഗത്തിൽ കൂടുതൽ കരുത്തുറ്റ അനുഭവം വാഗ്ദാനം ചെയ്യുന്നതായാണ് റിയൽമി അവകാശപ്പെടുന്നത്.

PREV
Read more Articles on
click me!

Recommended Stories

വൺപ്ലസ് എൻ6എക്സ് ഇന്ത്യയിലേക്ക്; ആകാംഷയോടെ വിപണി
പുതിയ സ്ലാവിയ: സ്കോഡയുടെ അടുത്ത അപ്രതീക്ഷിത നീക്കം?