6300 എംഎഎച്ച് ബാറ്ററി, ചാര്‍ജ് രണ്ട് ദിവസം ഉറപ്പ്; റിയല്‍മി സി71 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെത്തി

Published : Jul 16, 2025, 01:03 PM ISTUpdated : Jul 16, 2025, 01:06 PM IST
Realme C71 5G

Synopsis

എന്‍ട്രി-തലത്തിലുള്ള റിയല്‍മി സി71 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി, ഫീച്ചറുകളും വിലയും ലഭ്യതയും അറിയാം

ദില്ലി: എന്‍ട്രി-ലെവല്‍ വിഭാഗത്തിലുള്ള സ്‌മാര്‍ട്ട്‌ഫോണായ സി71 5ജി ഇന്ത്യയില്‍ റിയല്‍മി അവതരിപ്പിച്ചു. 6,300 എംഎഎച്ച് ബാറ്ററി, യുണിസോക് ടി7250 ചിപ്‌സെറ്റ്, മിലിറ്ററി-ഗ്രേഡ് ഡൂറബിളിറ്റി എന്നിവ സഹിതം രണ്ട് റാം + സ്റ്റോറേജ്, വേരിയന്‍റുകളിലാണ് Realme C71 5G ഹാന്‍ഡ്‌സെറ്റ് ഇന്ത്യയില്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

റിയല്‍മി സി71 5ജി സവിശേഷതകള്‍

റിയല്‍മി സി71 സ്മാര്‍ട്ട്‌ഫോണ്‍ 90 ഹെര്‍ട്‌സ് 5ജി 6.74 ഇഞ്ച് എച്ച്‌ഡി+ ഡിസ്‌പ്ലെ സഹിതമാണ് ഇന്ത്യയിലെത്തിയത്. octa-core 12nm Unisoc T7250 SoC ചിപ്‌സെറ്റില്‍ വരുന്ന ഫോണ്‍ 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്നു. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫോണില്‍ റിയല്‍മി യുഐ 6 ആണ് പ്ലാറ്റ്‌ഫോം. 13 മെഗാപിക്സല്‍ വരുന്ന ഒമ്നിവിഷന്‍ ഒവി13ബി സെന്‍സര്‍ പിന്‍ഭാഗത്ത് വരുന്നു. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 5 എംപിയുടേതാണ് ക്യാമറ. എച്ച്‌ഡി വീഡിയോ റെക്കോര്‍ഡിംഗും എഐ ഇറേസര്‍, എഐ ക്ലിയര്‍ ഫേസ്, പ്രോ മോഡ്, ഡുവല്‍-വ്യൂ വീഡിയോ തുടങ്ങിയ ഫീച്ചറുകളും റിയല്‍മി സി71 5ജി ഹാന്‍ഡ്‌സെറ്റില്‍ ലഭ്യമാണ്. 6,300 എംഎഎച്ച് വരുന്ന ബാറ്ററിക്കൊപ്പം 15 വാട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 6 വാട്സ് വയേര്‍ഡ് റിവേഴ്സ് ചാര്‍ജിംഗും ലഭ്യമാണ്. 5ജിക്ക് പുറമെ 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് 5.2, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഫോണില്‍ ഉള്‍പ്പെടുന്നു. മിലിട്ടറി-ഗ്രേഡ് MIL-STD-810H shock-resistant സുരക്ഷയും, ഐപി54 റേറ്റിംഗുമാണ് റിയല്‍മി സി71 5ജി-ക്ക് ലഭിച്ചിരിക്കുന്നത്. 201 ഗ്രാമാണ് ഫോണിന്‍റെ ഭാരം.

റിയല്‍മി സി71 5ജി സ്റ്റോറേജും വിലയും

4 ജിബി റാം + 64 ജിബി സ്റ്റോറേജ്- 7,699 രൂപ

6 ജിബി റാം + 128 ജിബി സ്റ്റോറേജ്- 8,699 രൂപ

റിയല്‍മി സി71 5ജി എവിടെ നിന്ന് വാങ്ങാം?

റിയല്‍മി സി71 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ റിയല്‍മി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളായ ഫ്ലിപ്‌കാര്‍ട്ടും തെരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈന്‍ റീടെയ്‌ല്‍ സ്റ്റോറുകളും വഴി വാങ്ങിക്കാം. രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ ലഭ്യമാവുക.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി