
റെഡ്‌മി അവരുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ്‌മി കെ90 മാക്‌സിന്‍റെ (Redmi K90 Max) ചൈനീസ് ലോഞ്ച് പ്രഖ്യാപിച്ചു. ഏപ്രില്‍ 21-ന് റെഡ്‌മി കെ90 മാക്‌സ് ചൈനയില്‍ പുറത്തിറങ്ങും. 165 ഹെര്‍ട്‌സിന്‍റെ മുന്തിയ സ്‌ക്രീന്‍ സഹിതമാണ് റെഡ്‌മി കെ90 മാക്‌സ് വിപണിയിലെത്തുന്നത്. നിലവിലുള്ള റെഡ്‌മി കെ90, റെഡ്‌മി കെ90 പ്രോ മാക്‌സ് എന്നീ ഫോണ്‍ മോഡലുകളുടെ നിരയിലേക്കാണ് റെഡ്‌മി കെ90 മാക്‌സ് എത്തുന്നത്. റെഡ്‌മി കെ90 മാക്‌സ് ഇന്ത്യയില്‍ ഷവോമി 17ടി എന്ന പേരില്‍ പുറത്തിറങ്ങും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു ആക്റ്റീവ് കൂളിംഗ് സിസ്റ്റം സഹിതമാണ് റെഡ്‌മി കെ90 മാക്‌സ് വരുന്നത്. 100 സെക്കന്‍ഡ് സമയം കൊണ്ട് 10 ഡിഗ്രി സെല്‍ഷ്യസ് താപനില ഈ സംവിധാനം കുറയ്ക്കും എന്നാണ് പറയുന്നത്. മീഡിയടെക് ഡൈമന്‍സിറ്റി 9500 സോക് ചിപ്‌സെറ്റിലാണ് റെഡ്‌മി കെ90 മാക്‌സ് തയ്യാറാക്കിയിരിക്കുന്നത്. 100 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗ് സഹിതമുള്ള 8,550 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 22.5 വാട്‌സ് റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിംഗും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഐപി66, ഐപി68, ഐപി69 റേറ്റിംഗുകളാണ് റെഡ്‌മി കെ90 മാക്‌സ് ഫോണിന് ലഭിച്ചിരിക്കുന്നത്. 165 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1.5കെ റെസലൂഷനും സഹിതമുള്ള 6.83-ഇഞ്ച് ഡിസ്‌പ്ലെയാണ് റെഡ്‌മി കെ90 മാക്‌സിലുള്ളത്. പുത്തന്‍ ഐ പ്രൊട്ടക്ഷന്‍ സംവിധാനവും ഫോണിലുണ്ട്.
റെഡ്‌മി കെ90 മാക്‌സ് ഫോണില്‍ 50എംപി പ്രൈമറി, 5എക്‌സ് സൂം സഹിതമുള്ള 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ, 50എംപി അള്‍ട്രാ-വൈഡ് ക്യാമറ എന്നിവയടങ്ങിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണുല്ളത്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 32എംപി ഫ്രണ്ട് ക്യാമറയും. 8കെ റെസലൂഷനിലുള്ള വീഡിയോ ചിത്രീകരണം ഈ ഫോണില്‍ സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16 ജിബി റാമും 1ടിബി ഇന്‍റേണല്‍ സ്റ്റോറേജും സഹിതം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പാണ് റെഡ്‌മി കെ90 മാക്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.