സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം

Published : May 12, 2026, 02:03 PM IST
Samsung-Galaxy-S25-Ultra

Synopsis

സാംസങ് ഇന്ത്യയിൽ റീ-ന്യൂവ്ഡ് പ്രോഗ്രാമിന് കീഴിൽ റീഫർബിഷ്ഡ് സ്മാർട്ട്ഫോണുകൾ വിൽപ്പനയ്ക്ക് എത്തിച്ചു. ഗാലക്‌സി എസ്25 അൾട്ര പോലുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഉൾപ്പെടെ, ഒരു വർഷത്തെ വാറണ്ടിയോടെ കുറഞ്ഞ വിലയിൽ ഈ ഫോണുകൾ വാങ്ങാം. കമ്പനിയുടെ വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഈ ഫോണുകൾ വിപണിയിൽ എത്തുന്നത്.

തിരുവനന്തപുരം: സാംസങ് ഇന്ത്യയില്‍ റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേക വില്‍പന ആരംഭിച്ചു. കുറഞ്ഞ വിലയില്‍, വാറണ്ടി സഹിതമാണ് സാംസങ് ഈ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്25 അള്‍ട്ര സഹിതമുള്ള മോഡലുകള്‍ ഇപ്പോള്‍ മിതമായ വിലയില്‍ ആളുകള്‍ക്ക് വാങ്ങാം. അനേകം മിഡ്-റേഞ്ച് ഫോണുകളും ഈ നിരയില്‍ ലഭ്യമാണ്.

സാംസങ് റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ വാങ്ങാം

സാംസങ് റീ-ന്യൂവ്‌ഡ് പ്രോഗ്രാം വഴിയാണ് റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. കമ്പനി ആഭ്യന്തരമായി നടത്തുന്ന വിശദമായ റീഫര്‍ബിഷ്‌ഡ് പ്രക്രിയ പൂര്‍ത്തിയാക്കിയ ഈ ഫോണുകളുടെ പെര്‍ഫോമന്‍സിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന് കമ്പനി പറയുന്നു. സോഫ്റ്റ്‌വെയര്‍ വെരിഫിക്കേഷന്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ഹാന്‍ഡ്‌സെറ്റുകളാണിത്. യഥാര്‍ഥ സാംസങ് ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഈ ഫോണുകള്‍ റിപ്പയര്‍ ചെയ്‌തിരിക്കുന്നതെന്നും പുത്തന്‍ റീടെയ്‌ല്‍ ബോക്‌സിലാണ് ഫോണുകള്‍ ലഭ്യമാവുകയെന്നും കമ്പനി അറിയിച്ചു. ഈ ഫോണുകളില്‍ മുമ്പുണ്ടായിരുന്ന ഡാറ്റകളെല്ലാം മായ്‌ച്ച് പൂര്‍ണമായും റീസെറ്റ് ചെയ്‌ത നിലയിലാവും ഫോണ്‍ ലഭ്യമാവുക. ഈ ഹാന്‍ഡ്‌സെറ്റുകളില്‍ ഏറ്റവും പുതിയ സോഫ്റ്റ്‌വെയര്‍ ഉണ്ടാകുമെന്നും സാംസങ് ഉറപ്പ് നല്‍കുന്നു. പുതിയ ഗാലക്‌സി ഫോണുകള്‍ വാങ്ങുമ്പോഴുള്ളതുപോലെ ഒരു വര്‍ഷത്തെ മാനുഫാച്ചര്‍ വാറണ്ടി ഈ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കുണ്ടാകും.

വില്‍പനയ്‌ക്ക് മുമ്പ്, ഈ ഫോണുകളുടെ പ്രവര്‍ത്തനം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയതായും കമ്പനി പറയുന്നു. ചാര്‍ജിംഗ് കേബിള്‍, യൂസര്‍ മാനുവല്‍, ഇജക്റ്റര്‍ പിന്‍ എന്നിവയുടെ റീഫര്‍ബിഷ്‌ഡ് ഗാലക്‌സി ഫോണുകളുടെ ബോക്‌സിലുണ്ടാകും. സാംസങ് വെബ്‌സൈറ്റും സാംസങ് ഷോപ്പ് ആപ്പും വഴി ഈ ഫോണുകള്‍ ഇപ്പോള്‍ വാങ്ങാം.

ഓഫര്‍ ലഭ്യമായ പ്രധാന ഫോണുകള്‍

സാംസങ് ഗാലക്‌സി എസ്25 അള്‍ട്ര

റീഫര്‍ബിഷ്‌ഡ് ഫോണിന്‍റെ വില: 97,499 രൂപ

പുതിയതിന്‍റെ വില: 99,999 രൂപ

സാംസങ് ഗാലക്‌സി എസ്25

റീഫര്‍ബിഷ്‌ഡ് ഫോണിന്‍റെ വില: 58,749 രൂപ

പുതിയതിന്‍റെ വില: 62,999 രൂപ

സാംസങ് ഗാലക്‌സി എ56

റീഫര്‍ബിഷ്‌ഡ് ഫോണിന്‍റെ വില: 32,749 രൂപ

പുതിയതിന്‍റെ വില: 52,499 രൂപ

സാംസങ് ഗാലക്‌സി എ36

റീഫര്‍ബിഷ്‌ഡ് ഫോണിന്‍റെ വില: 23,249 രൂപ

പുതിയതിന്‍റെ വില: 33,999 രൂപ

 

PREV
Read more Articles on
click me!

Recommended Stories

എസ്-പെൻ ഹിഞ്ചിനകത്ത്! പുതിയ വിപ്ലവത്തിന് സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോൾഡ് 2
ട്രംപ് 'സ്വര്‍ണക്കട്ടി' കാട്ടി പറ്റിച്ചോ? ടി1 ഫോണ്‍ ഇതുവരെ ആര്‍ക്കും ലഭിച്ചില്ല, പ്രതിഷേധം ശക്തം