
തിരുവനന്തപുരം: നിങ്ങൾ കുറഞ്ഞ ബജറ്റിൽ ശക്തമായ ഒരു 5ജി സ്മാർട്ട്‌ഫോൺ തിരയുകയാണെങ്കിൽ ഒരു സന്തോഷവാർത്തയുണ്ട്. സാംസങ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ ഒരു പുതിയ വിപ്ലവം സൃഷ്‍ടിക്കാൻ പോകുന്നു. കമ്പനി അതിന്‍റെ എഫ് സീരീസിലെ പുതിയ സ്മാർട്ട്‌ഫോണായ സാംസങ് ഗാലക്സി എഫ്06 5ജി (Samsung Galaxy F06 5G) ഉടൻ പുറത്തിറക്കും. മികച്ച സവിശേഷതകളോടെ പുറത്തിറങ്ങുന്ന സാംസങ് ഗാലക്സി എഫ്06 5ജി ഫോൺ 10,000 രൂപയിൽ താഴെ വിലയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകും.
ഗാലക്സി എഫ്06 5ജി ടീസര്‍ നല്‍കുന്ന സൂചനകള്‍
ഫ്ലിപ്‌കാർട്ടിൽ പുറത്തിറങ്ങിയ ടീസറിൽ, ഗാലക്സി എഫ്06-ന്‍റെ വില 9,xxx രൂപ ആണെന്നാണ് കാണിച്ചിരിക്കുന്നത്. അതായത്, ഈ ഫോൺ 10000 രൂപ താഴെ വിലയിൽ ലോഞ്ച് ചെയ്യാമെന്നാണ് ഇതിന് അർത്ഥം. ഒരുപക്ഷേ ഗാലക്സി എഫ്06 5ജിയുടെ വില 9,999 രൂപയോ 9,499 രൂപയോ ആയിരിക്കാം. ഈ ഫോണിന്‍റെ ഡിസൈൻ, സ്പെസിഫിക്കേഷനുകൾ, ലോഞ്ച് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
ചോർന്ന ചിത്രങ്ങൾ അനുസരിച്ച്, സാംസങ് ഗ്യാലക്സി F06 5Gയുടെ ഡിസൈൻ വളരെ പ്രീമിയമായിരിക്കും. ഫ്ലിപ്‌കാർട്ട് ടീസർ ഗാലക്സി F06 5Gയുടെ പിൻഭാഗത്തെ ഡിസൈൻ കാണിക്കുന്നു. ഇതിൽ പിൽ ആകൃതിയിലുള്ള മൊഡ്യൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സെൻസറുകൾ ഉൾപ്പെടുന്നു. ഫോൺ സ്കൈ ബ്ലൂ കളർ ഓപ്ഷനിലാണ് വരുന്നത്. ഫോണിന്‍റെ പിൻ പാനൽ പൂർണ്ണമായും പരന്നതായിരിക്കും. ഇത് സ്ലീക്കും സ്റ്റൈലിഷും ആയി കാണപ്പെടും. വോളിയം റോക്കറും ഫിംഗർപ്രിന്‍റ് സെൻസറും ഉൾച്ചേർത്ത പവർ ബട്ടണും ഫോണിന്‍റെ വലതുവശത്ത് നൽകിയിരിക്കുന്നു.
വലിയ ബാറ്ററിയുള്ള ഒരു ഫോൺ വേണമെങ്കിൽ, ഇത് നിങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനായിരിക്കും. സാംസങ് ഗ്യാലക്സി F06 5ജിയിൽ 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയില്‍ 5,000 എംഎഎച്ച് ബാറ്ററി ഉണ്ടാകും. ഒരു തവണ ചാർജ്ജ് ചെയ്‌താൽ ഇതിൽ ഒരു ദിവസം മുഴുവൻ ചാർജ്ജ് നിലനിൽക്കും. ഫോണിന് 25വാട്സ് ഫാസ്റ്റ് ചാർജിംഗ് ഉണ്ടായിരിക്കും. ഇത് ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കും.
50 എംപി പ്രൈമറി ക്യാമറ
വരാനിരിക്കുന്ന ഗാലക്‌സി F06 5ജിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഫ്ലിപ്‌കാർട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഫോണിന് 6.7 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഉണ്ടായിരിക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6300 SoC ഇതിന് കരുത്തുപകരും. ഇമേജിംഗിനായി ഗാലക്സി എഫ്06 5ജി, 50 എംപി പ്രൈമറി ക്യാമറയും 8 എംപി സെൽഫി സ്നാപ്പറും വാഗ്‍ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം ഗാലക്‌സി എഫ്06 5ജിക്ക് പുറമേ, ഗാലക്‌സി എഫ്16 5ജി എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു എഫ് സീരീസ് മോഡലും സാംസങ്ങ് അവതരിപ്പിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്‍മാർട്ട്‌ഫോണിന്റെ സപ്പോർട്ട് പേജ് നേരത്തെ കണ്ടെത്തിയിരുന്നു. കൂടാതെ, ഫോണിന്റെ പ്രധാന സവിശേഷതകളും വില പരിധിയും അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. അതുകൊണ്ടുതന്നെ ഗാലക്‌സി എഫ്06 5ജിയും, എഫ്16 5ജിയും ഒരേസമയം പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടോ എന്ന് കണ്ടറിയണം.
Read more: തുടക്കത്തിലെ ഓഫര്‍ വിലയില്‍ വാങ്ങാം; സാംസങ് ഗ്യാലക്സി എസ്25 സിരീസ് ഫോണ്‍ വില്‍പന ആരംഭിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം