വില്‍പയുടെ പ്രാരംഭത്തിലെ ഓഫര്‍ എന്ന നിലയില്‍ ഗ്യാലക്സി എസ്25 അള്‍ട്രയ്ക്ക് ഇപ്പോള്‍ ഓഫറുണ്ട്, ഗ്യാലക്സി എസ്25ന്‍റെ മറ്റ് മോഡലുകള്‍ക്കും വിലക്കിഴിവ് ലഭ്യം
സാംസങിന്‍റെ ഏറ്റവും പുതിയ ഗ്യാലക്സി എസ്25 സീരീസിന്‍റെ വില്‍പന ഇന്ത്യയില്‍ ആരംഭിച്ചു. സീരീസിലെ ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25 പ്ലസ്, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ മോഡലുകള്‍ സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണും ഫ്ലിപ്‌കാര്‍ട്ട് ഉള്‍പ്പടെയുള്ള വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും റീടെയ്‌ല്‍ സ്റ്റോറുകളിലും ലഭ്യമാണ്. മൂന്ന് ഫോണ്‍ മോഡലുകളും വിവിധ സ്റ്റോറേജ് വേരിയന്‍റുകളിലും നിറങ്ങളിലും വാങ്ങാം. തുടക്കവില്‍പനയുടെ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ്യാലക്സി എസ്25 സിരീസ് ഫോണുകളും വേരിയന്‍റുകളും
ഗ്യാലക്സി എസ്25 അള്‍ട്ര
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 129,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 141,999 രൂപ
12 ജിബി റാം + 1 ടിബി സ്റ്റോറേജ്: 165,999 രൂപ
ഗ്യാലക്സി എസ്25 പ്ലസ്
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 99,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 111,999 രൂപ
ഗ്യാലക്സി എസ്25
12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 80,999 രൂപ
12 ജിബി റാം + 512 ജിബി സ്റ്റോറേജ്: 92,999 രൂപ
വില്‍പനാരംഭ ഓഫര്‍
വില്‍പയുടെ പ്രാരംഭത്തിലെ ഓഫര്‍ എന്ന നിലയില്‍ ഗ്യാലക്സി എസ്25 അള്‍ട്രയ്ക്ക് സാംസങ് തെരഞ്ഞെടുക്കപ്പെട്ട എച്ച്‌ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകളില്‍ 8,000 രൂപയുടെ ഡിസ്‌കൗണ്ട് നല്‍കുന്നു. ഇതേ ഫോണ്‍ മോഡലിനായി എക്സ്‌ചേഞ്ച് സൗകര്യം ഉപയോഗിക്കുമ്പോള്‍ 9,000 രൂപ വരെ എക്സ്‌ചേഞ്ച് ബോണസും ലഭിക്കും. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുമ്പോള്‍ 10,000 രൂപയാണ് ഗ്യാലക്സി എസ്25 മോഡലിന് കിഴിവ് കിട്ടുക. 11,000 രൂപ വരെയാണ് ഗ്യാലക്സി എസ്25 ഫോണിന് എക്സ്‌ചേഞ്ച് ബോണസ്. ഗ്യാലക്സി എസ്25 സീരീസിലെ എല്ലാ ഫോണുകള്‍ക്കും നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്.
Read more: ഇപ്പോൾ വെറും 10 മിനിറ്റിനുള്ളിൽ സാംസങ് ഗാലക്സി എസ്25 സ്വന്തമാക്കാം
