സുവര്‍ണാവസരം! സാംസങ് ഗാലക്സി എസ്24 അള്‍ട്രയ്ക്ക് 37 ശതമാനം വിലക്കുറവ്, ഒപ്പം മറ്റനേകം അധിക ഓഫറുകളും

Published : Jun 16, 2025, 11:07 AM ISTUpdated : Jun 16, 2025, 11:09 AM IST
Samsung Galaxy S24 Ultra

Synopsis

ആമസോണില്‍ സാംസങ് ഗാലക്സി എസ്24 സീരീസിനുള്ള ഡിസ്‌കൗണ്ട്, ക്യാഷ്‌ബാക്ക്, എക്‌സ്‌ചേഞ്ച് സൗകര്യം എന്നിവയെ കുറിച്ച് വിശദമായി അറിയാം

തിരുവനന്തപുരം: സാംസങിന്‍റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകളായ ഗാലക്സി എസ്24 അള്‍ട്ര, ഗാലക്സി എസ്24 എന്നിവ വാങ്ങാനായി കാത്തിരിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. സാംസങ് ഗാലക്സി എസ്24 അള്‍ട്ര, ഗാലക്സി എസ്24 എന്നിവയുടെ വില ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ കുറച്ചു. ഗാലക്സി എസ്24 സീരീസ് ഡിസ്‌കൗണ്ടും, ക്യാഷ്‌ബാക്കും, നോ-കോസ്റ്റ് ഇഎംഐയും, ട്രേഡ്-ഇന്‍ എന്നീ മറ്റ് സൗകര്യങ്ങളോടെയും ഇപ്പോള്‍ ആമസോണില്‍ നിന്ന് വാങ്ങാം. പരിമിതകാലത്തേക്കാണ് ഇരു സാംസങ് ഫോണുകള്‍ക്കും ആമസോണ്‍ ഓഫര്‍ നല്‍കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

സാംസങ് ഗാലക്സി എസ്24 അള്‍ട്ര ഓഫര്‍

ആമസോണില്‍ സാംസങ് ഗാലക്സി എസ്24 സീരീസിനുള്ള ഓഫറുകളെ കുറിച്ച് വിശദമായി അറിയാം. സാംസങ് അവരുടെ ഏറ്റവും മുന്തിയ ഫ്ലാഗ്‌ഷിപ്പായ ഗാലക്സി എസ്24 അള്‍ട്ര ബേസ് (12 ജിബി + 256 ജിബി) വേരിയന്‍റ് 1,29,999 രൂപയ്ക്കാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. എന്നാലിപ്പോള്‍ ഈ ഫോണിന് 37 ശതമാനം നേരിട്ടുള്ള ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നു. ഇതോടെ ഗാലക്സി എസ്24 അള്‍ട്രയുടെ വില 84,999 രൂപയായി താഴുന്നു. ഇതിന് പുറമെ ഈ സ്‌മാര്‍ട്ട്‌ഫോണിന് ക്യാഷ്‌ബാക്ക് ഓഫറും ആമസോണ്‍ നല്‍കുന്നുണ്ട്. 4,249 രൂപയാണ് ആമസോണ്‍ പേ വഴി ലഭിക്കുക. ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാംസങ് ഗാലക്സി എസ്24 അള്‍ട്ര വാങ്ങുമ്പോഴാണ് ഈ ക്യാഷ്‌ബാക്ക് സൗകര്യം ലഭിക്കുക. നോ-കോസ്റ്റ് ഇഎംഐ സൗകര്യത്തോടെ ഫോണ്‍ വാങ്ങിക്കാനുള്ള സൗകര്യവും ആമസോണ്‍ ഒരുക്കിയിരിക്കുന്നു. സാംസങിന്‍റെ ട്രേഡ്-ഇന്‍ സൗകര്യം വഴി 61,150 രൂപ വരെ എക്സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ലഭിക്കാനുള്ള അവസരവും ലഭിക്കും. നിങ്ങള്‍ കൈമാറുന്ന പഴയ ഫോണ്‍ മോഡലും അതിന്‍റെ കണ്ടീഷനും അനുസരിച്ചായിരിക്കും ട്രേഡ്-ഇന്‍ തുക തീരുമാനിക്കുക. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം കളര്‍ ഓപ്ഷനുകളിലുള്ള ഗാലക്സി എസ്24 അള്‍ട്രയ്ക്കാണ് ഈ ഓഫര്‍ ലഭ്യമായിരിക്കുന്നത് എന്ന കാര്യം ശ്രദ്ധിക്കുക.

സാംസങ് ഗാലക്സി എസ്24 ഓഫര്‍

ഇതേസമയം, സാംസങ് ഗാലക്സി എസ്24 8 ജിബി + 128 ജിബി വേരിയന്‍റിനും ആമസോണില്‍ ഓഫര്‍ ലഭ്യമാണ്. 74,990 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 44,599 രൂപയ്ക്കാണ്. 41 ശതമാനത്തോളം ഡിസ്‌കൗണ്ടാണ് ഗാലക്സി എസ്24 ഫോണിന് ആമസോണ്‍ ഓഫര്‍ ചെയ്യുന്നത്. ആമസോണ്‍ പേ, ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് സൗകര്യം വഴി സാംസങ് ഗാലക്സി എസ്24 വാങ്ങുമ്പോള്‍ 2,229 രൂപ ക്യാഷ്‌ബാക്ക് ലഭിക്കുകയും ചെയ്യും. ഇതിനൊപ്പം നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോണ്‍ നല്‍കുന്നു. സാംസങിന്‍റെ ട്രേഡ്-ഇന്‍ സൗകര്യം വഴി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 42,300 രൂപ വരെ ലാഭിക്കാനുള്ള അവസരവുമുണ്ട്. ഗാലക്സി എസ്24-ന്‍റെ ആംബെര്‍ യെല്ലോ, മാര്‍ബിള്‍ ഗ്രേ എന്നീ കളര്‍ ഓപ്ഷനുകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി