സാംസങ് 2024ലും ലോക ഫോണ്‍ വിപണിയിലെ രാജാക്കന്‍മാര്‍, ആപ്പിള്‍ രണ്ടാമത്; കണക്കുകള്‍ പുറത്ത്

Published : Jan 14, 2025, 12:00 PM ISTUpdated : Jan 14, 2025, 12:03 PM IST
സാംസങ് 2024ലും ലോക ഫോണ്‍ വിപണിയിലെ രാജാക്കന്‍മാര്‍, ആപ്പിള്‍ രണ്ടാമത്; കണക്കുകള്‍ പുറത്ത്

Synopsis

ആപ്പിളിനും സാംസങിനും സ്‌മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതത്തില്‍ നേരിയ ഇടിവ് സംഭവിച്ച വര്‍ഷം കൂടിയാണ് 2024 

മുംബൈ: 2024ലും ആപ്പിളിനെ പിന്തള്ളി ആഗോള ഫോണ്‍ വിപണിയിലെ രാജാക്കന്‍മാരായി ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. 2024ല്‍ 19 ശതമാനം മാര്‍ക്കറ്റ് ഷെയറുമായാണ് സാംസങ് ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നത്. 18 ശതമാനം വിപണി വിഹിതവുമായി ആപ്പിളാണ് രണ്ടാമതെന്നും കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആഗോള ഫോണ്‍ വിപണിയില്‍ മേധാവിത്വം തുടരുകയാണ് സാംസങ്. 2024ലും ആപ്പിളിനെ പിന്നിലാക്കി സാംസങ് ഒന്നാംസ്ഥാനം നിലനിര്‍ത്തി. എന്നാല്‍ മുന്‍ വര്‍ഷവുമായി (2023) താരതമ്യം ചെയ്യുമ്പോള്‍ വിപണി വിഹിതത്തില്‍ നേരിയ തളര്‍ച്ച ഇരു കമ്പനികളും അഭിമുഖീകരിച്ചു. 2023ല്‍ സാംസങിന് 20 ഉം, ആപ്പിളിന് 19 ഉം ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. അതേസമയം ആകെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പന ലോകമാകെ നാല് ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയ വര്‍ഷം കൂടിയാണ് 2024. സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിരിച്ചുവരവിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. 

സാംസങിന് ഗ്യാലക്സി എസ്24 സിരീസും എ സിരീസ് ഫോണ്‍ മോഡലുകളും തുണയായി. സാംസങിന്‍റെ ആദ്യ എഐ അധിഷ്ഠിത സ്‌മാര്‍ട്ട്‌ഫോണുകളാണ് എസ്24 സിരീസിലുള്ളത്. ഗ്യാലക്സി എസ്24 സിരീസ് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ലോഞ്ചിംഗ് സമയത്ത് പരിമിതമായ ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകളേ ഐഫോണ്‍ 16 സിരീസിലുണ്ടായിരുന്നുള്ളൂ. എങ്കിലും ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യാ-പസഫിക് എന്നീ വിപണികളില്‍ ആപ്പിള്‍ 2024ല്‍ വളര്‍ച്ച രേഖപ്പെടുത്തി. 

Read more: ആപ്പിളിനെ വിറപ്പിക്കാന്‍ എസ്25 സിരീസ്; ഗ്യാലക്സി അണ്‍പാക്‌ഡ് ഇവന്‍റ് ജനുവരി 22ന്, സ്ലിം മോഡലും വരുന്നു?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി