സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് ഫോണിന് പുതിയ പേര്, ഗാലക്‌സി സ്സെഡ്, ഒക്ടോബറിൽ ലോഞ്ച് ചെയ്തേക്കും

Published : Jul 20, 2025, 04:04 PM ISTUpdated : Jul 20, 2025, 04:06 PM IST
Samsung tri fold smartphone

Synopsis

സാംസങിന്‍റെ ചരിത്രത്തിലെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സോള്‍: സാംസങ്ങിന്‍റെ ആദ്യത്തെ ട്രൈ-ഫോൾഡ് സ്‍മാർട്ട്‌ഫോൺ 2025 അവസാനത്തോടെ പുറത്തിറങ്ങിയേക്കും. സാംസങ് ഗാലക്‌സി ജി ഫോൾഡ് എന്നായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്‍റെ പേര് എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. എന്നാൽ പുതിയ റിപ്പോർട്ടുകൾ വരാനിരിക്കുന്ന ഫോണിന് വ്യത്യസ്തമായ പേരാണ് നല്‍കുന്നത്.

സാംസങ് അവരുടെ ആദ്യത്തെ ട്രിപ്പിൾ സ്‌ക്രീൻ മടക്കാവുന്ന സ്മാർട്ട്‌ഫോണിന് 'ഗാലക്സി സ്സെഡ് ട്രൈഫോൾഡ്' (Galaxy Z TriFold) എന്ന പേര് ഉപയോഗിച്ചേക്കാം എന്ന് മാധ്യമപ്രവർത്തകനായ മാക്സ് ജാംബർ (@MaxJmb) പറയുന്നു. പുതിയ ഗാലക്‌സി ജി സീരീസ് അവതരിപ്പിക്കുന്നതിനുപകരം, നിലവിലുള്ള ഗാലക്‌സി സ്സെഡ് സീരീസിൽ ഈ ഫോൺ കൊണ്ടുവന്നേക്കാമെന്ന് ഇത് സൂചിപ്പിക്കുന്നു.

അതേസമയം, സാംസങ്ങിന്‍റെ ട്രിപ്പിൾ സ്‌ക്രീൻ സ്മാർട്ട്‌ഫോൺ ഒക്‌ടോബറില്‍ പുറത്തിറങ്ങുമെന്ന് ടിപ്‌സ്റ്റർ ഐസ് യൂണിവേഴ്‌സ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പോസ്റ്റ് ചെയ്തു. ഈ വർഷം അവസാനത്തോടെ ഒരു ട്രൈ-ഫോൾഡ് സ്മാർട്ട്‌ഫോൺ പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നതായി സാംസങ് മൊബൈൽ മേധാവി ടി എം റോഹ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ക്യു7എം എന്ന രഹസ്യനാമത്തിലാണ് ഈ ഡിവൈസ് അറിയപ്പെടുന്നത്. ഇതിന്‍റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

വരാനിരിക്കുന്ന ട്രൈ-ഫോൾഡ് സ്‌മാർട്ട്‌ഫോണിന് തുറക്കുമ്പോൾ 9.96 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മടക്കിക്കഴിയുമ്പോൾ 6.54 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പും സിലിക്കൺ-കാർബൺ ബാറ്ററിയും ഇതിൽ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ട്രിപ്പിൾ ക്യാമറ യൂണിറ്റും ഫ്ലാറ്റ് ബോഡിയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഫോണിന് 30fps-ൽ 8കെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുമെന്ന് പറയപ്പെടുന്നു.

അടുത്തിടെ പുറത്തിറക്കിയ ടെക്നോ ഫാന്‍റം അൾട്ടിമേറ്റ് ജി ഫോൾഡ് കൺസെപ്റ്റ് ട്രൈ-ഫോൾഡ് ഫോണിനെപ്പോലെ, സാംസങ്ങിന്‍റെ ട്രൈ-ഫോൾഡിനും അകത്തേയ്ക്ക് മടക്കാവുന്ന ഹിഞ്ച് ഉള്ള ജി-സ്റ്റൈൽ ഡിസൈൻ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. നിലവിൽ വിപണിയിൽ വിൽപ്പനയ്ക്ക് ലഭ്യമായ ഒരേയൊരു ട്രൈ-ഫോൾഡിംഗ് ഫോണായ വാവായ് മേറ്റ് എക്സ് ടി അൾട്ടിമേറ്റ് ഡിസൈൻ പോലുള്ള ഫോണുകളുമായി ഈ ഫോൺ മത്സരിക്കാൻ സാധ്യതയുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി