സ്‍മാർട്ട്ഫോൺ ക്യാമറ ഇനി വേറെ ലെവൽ! പുതിയ സെൻസറുമായി സാംസങ്ങ്, കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ

Published : Aug 10, 2026, 09:50 AM IST
Samsung New Camera Sensor, Samsung, Samsung Camera Sensor, Samsung ISOCELL HPC, ISOCELL HPC, 200MP Camera, 200MP Sensor, Smartphone Camera, Samsung 200MP, Camera Sensor Technology, 16 Bit HDR, 8K Video, Smartphone Photography, Mobile Camera, Samsung News, Camera Technology, Low Light Photography, Smartphone Zoom, ISOCELL, സാംസങ്, Samsung, Samsung ക്യാമറ, 200MP ക്യാമറ, 200MP സെൻസർ, ISOCELL HPC, സ്മാർട്ട്ഫോൺ ക്യാമറ, ക്യാമറ സെൻസർ, മൊബൈൽ ക്യാമറ, 16 ബിറ്റ് HDR, 8K വീഡിയോ, ക്യാമറ ടെക്നോളജി, സാംസങ് വാർത്ത, സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫി, ലോ ലൈറ്റ് ക്യാമറ, ക്യാമറ സൂം

Synopsis

സാംസങ് പുതിയ 200 മെഗാപിക്സൽ ഐസോസെൽ എച്ച്പിസി ക്യാമറ സെൻസർ അവതരിപ്പിച്ചു. ഡീപ്‌പിക്സ് പിക്സൽ ആർക്കിടെക്ചർ ഉപയോഗിക്കുന്ന ഈ സെൻസർ, എച്ച്ഡിആർ ഫോട്ടോഗ്രഫി, കുറഞ്ഞ വെളിച്ചത്തിലെ പ്രകടനം, ഇൻ-സെൻസർ സൂം എന്നിവ മെച്ചപ്പെടുത്തുന്നു. സിംഗിൾ ഫ്രെയിം 16-ബിറ്റ് എച്ച്ഡിആർ, 8കെ വീഡിയോ റെക്കോർഡിങ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്.

സ്‍മാർട്ട്ഫോൺ ക്യാമറ സാങ്കേതികവിദ്യയിൽ പുതിയ മുന്നേറ്റവുമായി സാംസങ്. 200 മെഗാപിക്സൽ ഐസോസെൽ എച്ച്പിസി എന്ന പുതിയ ക്യാമറ സെൻസറാണ് കമ്പനി അവതരിപ്പിച്ചത്. ഐസോസെൽ ക്യാമറ സെൻസറുകളിൽ പുതിയ ഡീപ്‌പിക്സ് പിക്സൽ ആർക്കിടെക്ചർ അവതരിപ്പിക്കുന്ന ആദ്യ സെൻസറാണിത്. കൂടുതൽ വെളിച്ചം സ്വീകരിക്കുന്നതിലൂടെ എച്ച്ഡിആർ ഫോട്ടോഗ്രഫി, കുറഞ്ഞ വെളിച്ചത്തിലുള്ള ചിത്രങ്ങളുടെ നിലവാരം, ഇൻ-സെൻസർ സൂം എന്നിവ മെച്ചപ്പെടുത്തുകയാണ് പുതിയ സെൻസറിലൂടെ സാംസങ് ലക്ഷ്യമിടുന്നത്. സെൻസറിന്റെ വൻതോതിലുള്ള ഉൽപ്പാദനം ഇതിനകം ആരംഭിച്ചതായും കമ്പനി അറിയിച്ചു.

60 ശതമാനം കൂടുതൽ ലൈറ്റ് കപ്പാസിറ്റി

സാംസങ്ങിന്റെ വെബ്സൈറ്റ് പ്രകാരം, ഐസോസെൽ എച്ച്പിസിയിൽ അവതരിപ്പിച്ച ഡീപ്‌പിക്സ് പുതിയ പിക്സൽ ആർക്കിടെക്ചറാണ്. കമ്പനിയുടെ ഫ്രണ്ട് ഡീപ് ട്രെഞ്ച് ഐസൊലേഷൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. മുൻ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ പിക്സലിന്റെയും ഫുൾ വെൽ കപ്പാസിറ്റി 60 ശതമാനം വർധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതിലൂടെ ചിത്രങ്ങളിൽ നോയിസ് കുറയ്ക്കാനും ഹൈലൈറ്റുകളും ഷാഡോകളും കൂടുതൽ വ്യക്തമായി പകർത്താനും വിശാലമായ ഡൈനാമിക് റേഞ്ച് ലഭ്യമാക്കാനും സാധിക്കുമെന്ന് സാംസങ് പറയുന്നു.

ഒറ്റ ഫ്രെയിമിൽ 16-ബിറ്റ് എച്ച്ഡിആർ

ഐസോസെൽ എച്ച്പിസിയുടെ പ്രധാന സവിശേഷതകളിലൊന്നാണ് സിംഗിൾ ഫ്രെയിം 16-ബിറ്റ് എച്ച്ഡിആർ പിന്തുണ. സാധാരണ എച്ച്ഡിആർ സംവിധാനങ്ങളിൽ ഒന്നിലധികം ചിത്രങ്ങൾ സംയോജിപ്പിക്കുന്നതിന് പകരം ഒറ്റ എക്സ്പോഷറിലൂടെ തന്നെ മുഴുവൻ ഡൈനാമിക് റേഞ്ചും പകർത്താൻ പുതിയ സെൻസറിന് സാധിക്കും. പരമ്പരാഗത എച്ച്ഡിആറുമായി താരതമ്യം ചെയ്യുമ്പോൾ നാല് മടങ്ങ് വരെ കൂടുതൽ കളർ വിവരങ്ങൾ രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നാണ് സാംസങിന്റെ അവകാശവാദം. വീഡിയോ റെക്കോർഡിങ്ങിലും സെൻസർ മികച്ച ശേഷി വാഗ്ദാനം ചെയ്യുന്നു. 8കെ 30 എഫ്പിഎസ്, 4കെ 180 എഫ്പിഎസ്, ഫുൾ എച്ച്ഡി 360 എഫ്പിഎസ് വരെ വീഡിയോ റെക്കോർഡിങ് പിന്തുണയുണ്ട്. എന്നാൽ ഫുൾ എച്ച്ഡി മോഡിൽ ഓട്ടോഫോക്കസ് ലഭ്യമാകില്ല.

4x വരെ സൂമിലും എച്ച്ഡിആർ

ഇൻ-സെൻസർ സൂമിന്റെ വിവിധ തലങ്ങളിലും എച്ച്ഡിആർ പ്രോസസിങ് സാംസങ് ലഭ്യമാക്കിയിട്ടുണ്ട്. 1x, 1.5x, 2x, 3x, 4x സൂം തലങ്ങളിൽ സിംഗിൾ ഫ്രെയിം എച്ച്ഡിആർ പിന്തുണയുണ്ട്. സൂം ചെയ്യുമ്പോഴും ചിത്രത്തിന്റെ നിലവാരവും ഡൈനാമിക് റേഞ്ചും നിലനിർത്തുന്നതിനായി സെൻസർ ഡൗൺസ്കെയിലിങ് സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു.

കുറഞ്ഞ വെളിച്ചത്തിലും കൂടുതൽ വ്യക്തത

ഹൈ പ്രിസിഷൻ മൈക്രോലെൻസ്, ഹൈ ട്രാൻസ്മിഷൻ എആർഎൽ തുടങ്ങിയ സാങ്കേതികവിദ്യകളും സെൻസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോട്ടോഡയോഡിലേക്ക് കൂടുതൽ വെളിച്ചം എത്തിക്കുന്നതിനൊപ്പം പ്രകാശത്തിന്റെ പ്രതിഫലനവും ചിതറലും കുറയ്ക്കുകയാണ് ഇവയുടെ ലക്ഷ്യം. ഇതിലൂടെ വിവിധ വെളിച്ച സാഹചര്യങ്ങളിൽ മികച്ച ക്വാണ്ടം എഫിഷ്യൻസി, കൂടുതൽ കൃത്യമായ നിറങ്ങൾ, കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ എന്നിവ ലഭിക്കുമെന്ന് സാംസങ് പറയുന്നു.

200 എംപി ചിത്രങ്ങൾ 7.5 എഫ്പിഎസ് വരെ

1/1.3 ഇഞ്ച് ഒപ്റ്റിക്കൽ ഫോർമാറ്റും 0.6 മൈക്രോമീറ്റർ പിക്സലുകളുമാണ് ഐസോസെൽ എച്ച്പിസിയിൽ ഉപയോഗിച്ചിരിക്കുന്നത്. 16,384 x 12,288 പിക്സൽ റെസല്യൂഷനാണ് സെൻസറിനുള്ളത്. സൂപ്പർ ക്യുപിഡി ഓട്ടോഫോക്കസ്, ടെറ്റ്രാ-സ്ക്വയർഡ് പിക്സൽ, സ്‍മാർട്ട് ഐഎസ്ഒ പ്രോ എച്ച്ഡിആർ തുടങ്ങിയ സവിശേഷതകളും സെൻസർ പിന്തുണയ്ക്കുന്നു. 200 മെഗാപിക്സൽ ചിത്രങ്ങൾ 7.5 എഫ്പിഎസ് വരെയും 50 മെഗാപിക്സൽ ചിത്രങ്ങൾ 30 എഫ്പിഎസ് വരെയും 12.5 മെഗാപിക്സൽ ചിത്രങ്ങൾ 180 എഫ്പിഎസ് വരെയും പകർത്താൻ സെൻസറിന് സാധിക്കും. അതേസമയം, ഐസോസെൽ എച്ച്പിസി ആദ്യമായി ഉപയോഗിക്കുന്ന സ്‍മാർട്ട്ഫോൺ മോഡൽ ഏതാണെന്ന് സാംസങ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ആമസോൺ സെയിൽ: എസികൾക്ക് വമ്പൻ വിലക്കുറവ്!
ഗെയിമിംഗ് ലാപ്ടോപ്പുകൾ സ്വപ്‍നവിലയിൽ; ആമസോൺ ഫ്രീഡം സെയിൽ