സാംസങ്ങ് ഗാലക്‌സി ഫോൾഡബിളിന് പുതിയ കരുത്ത്; ക്വാൽകോം രഹസ്യം

Published : Jul 08, 2026, 08:55 AM IST
Snapdragon 8 Gen 5

Synopsis

ക്വാൽകോം കൊറിയയുടെ വൈസ് പ്രസിഡന്റ് പങ്കുവെച്ച ടീസർ വീഡിയോ, സാംസങ്ങിന്റെ അടുത്ത ഗാലക്‌സി ഫോൾഡബിൾ ഫോണുകൾക്ക് 'സ്‍നാപ്ഡ്രാഗൺ ഫോർ ഗാലക്‌സി' ചിപ്‌സെറ്റ് കരുത്തേകുമെന്ന സൂചന നൽകുന്നു. 'സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗ്യാലക്സി' എന്ന ബ്രാൻഡിംഗ് വീഡിയോയിൽ കാണിക്കുന്നതിനാൽ, ഇരു കമ്പനികളും തമ്മിലുള്ള സഹകരണം തുടരുമെന്നാണ് വിലയിരുത്തൽ.

സാംസങ്ങിന്റെ വരാനിരിക്കുന്ന ഗാലക്‌സി ഫോൾഡബിൾ സ്‍മാർട്ട്ഫോണുകൾക്ക് കരുത്തേകുന്നത് വീണ്ടും ക്വാൽകോമിന്റെ 'സ്‍നാപ്ഡ്രാഗൺ ഫോർ ഗാലക്‌സി' ചിപ്‌സെറ്റാകുമെന്ന സൂചന ശക്തമാകുന്നു. ക്വാൽകോം കൊറിയയുടെ പ്രസിഡന്‍റ് സ്പെൻസർ കിം പങ്കുവെച്ച പുതിയ ടീസർ വീഡിയോയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വീണ്ടും കരുത്ത് പകരുന്നത്. എന്നാൽ പുതിയ ഉപകരണത്തിന്‍റെ പേരോ സാങ്കേതിക വിവരങ്ങളോ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച വീഡിയോയിൽ 'സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗ്യാലക്സി ബ്രാൻഡിംഗുള്ള ചിപ് ഒരു സർക്യൂട്ട് ബോർഡിൽ സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണിക്കുന്നത്. തുടർന്ന് സാംസങ് ലോഗോയും 'പവർ അപ്പ് വിത്ത് സ്‍നാപ്ഡ്രാഗൺ' എന്ന സന്ദേശവുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെയാണ് സാംസങ്ങിന്റെ അടുത്ത തലമുറ ഗാലക്‌സി ഫോൾഡബിൾ ഫോണുകളിൽ ക്വാൽകോമിന്റെ കസ്റ്റമൈസ്ഡ് ചിപ്‌സെറ്റ് എത്തുമെന്ന വിലയിരുത്തൽ ശക്തമായത്.

സാംസങ്ങും ക്വാൽകോമും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വിപണിയിൽ അടുത്ത സഹകരണമാണ് തുടരുന്നത്. ലോകത്തെ വിവിധ വിപണികളിൽ അവതരിപ്പിച്ച പ്രീമിയം ഗാലക്‌സി മോഡലുകളിൽ 'സ്‍നാപ്ഡ്രാഗൺ ഫോർ ഗ്യാലക്സി' പതിപ്പിലുള്ള പ്രോസസറുകളാണ് കമ്പനി ഉപയോഗിച്ചിരുന്നത്. ഉയർന്ന പെർഫോമൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ, മെച്ചപ്പെട്ട ക്യാമറ പ്രോസസിങ്, വൈദ്യുതി ഉപയോഗത്തിലെ കാര്യക്ഷമത എന്നിവ ലക്ഷ്യമിട്ടുള്ള സംയുക്ത വികസനമാണ് ഈ സഹകരണത്തിന്റെ പ്രത്യേകത.

ഇതിനിടെ ക്വാൽകോമിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ചിപ്‌സെറ്റുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വീണ്ടും ചർച്ചയാകുകയാണ്. സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6, സ്‍നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ' എന്നീ രണ്ട് പതിപ്പുകൾ കമ്പനി വികസിപ്പിക്കുന്നുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതൽ ശക്തമായ അഡ്രിനോ ജിപിയു, മെച്ചപ്പെട്ട മെമ്മറി പിന്തുണ, ഉയർന്ന പ്രകടനം എന്നിവ പ്രോ പതിപ്പിന്റെ പ്രത്യേകതകളായിരിക്കുമെന്നാണ് ലീക്കുകൾ പറയുന്നത്. എന്നാൽ ഈ വിവരങ്ങളൊന്നും ക്വാൽകോം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സാംസങ്ങിന്റെ പുതിയ ഗാലക്‌സി ഫോൾഡബിൾ സ്മാർട്ട്ഫോണുകളുടെ അവതരണ തീയതിയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ടീസറിലൂടെ പുറത്തുവന്ന സൂചനകൾ എത്രത്തോളം യാഥാർഥ്യമാകുമെന്ന് അറിയാൻ ഔദ്യോഗിക പ്രഖ്യാപനം വരെ കാത്തിരിക്കേണ്ടിവരും.

 

PREV
Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ: വരാനിരിക്കുന്നത് വൻ മാറ്റങ്ങളോ?
റെഡ്‍മി നോട്ട് 17 ഇന്ത്യയിൽ; ലോഞ്ചിന് മുമ്പേ നിർണായക സൂചന