
ദില്ലി: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ടെക്‌നോയുടെ പോവ 7 5G സീരീസ് (Tecno Pova 7 5G Series) ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഈ സീരീസിൽ ടെക്‌നോ പോവ 7 5ജി, പോവ 7 പ്രോ 5ജി, പോവ 7 അൾട്രാ 5ജി, പോവ 7 നിയോ എന്നിങ്ങനെ നാല് മോഡലുകൾ ഉൾപ്പെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ. ഈ സ്‍മാർട്ട്‌ഫോൺ പരമ്പരയുടെ ടീസർ ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്‍കാർട്ടിൽ നൽകിയിട്ടുണ്ട്.
ഫ്ലിപ്‍കാർട്ടിന്‍റെ വെബ്‌സൈറ്റിൽ ടെക്നോ പോവ 7 5ജി സീരീസിനായി ഒരു പ്രത്യേക മൈക്രോസൈറ്റ് തയ്യാറായി. ഈ സ്‍മാർട്ട്‌ഫോണുകളുടെ പിൻ പാനലിന്‍റെ രൂപകൽപ്പന ഈ മൈക്രോസൈറ്റിലെ ടീസറില്‍ കാണാം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പോവ 6 സീരീസിൽ പോവ 6, പോവ 6 പ്രോ, പോവ 6 നിയോ എന്നീ മൂന്ന് മോഡലുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ കമ്പനിയുടെ വരാനിരിക്കുന്ന പുതിയ സ്മാർട്ട്‌ഫോൺ സീരീസ് പോവ 7 അൾട്രാ 5ജി എന്ന പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലും ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ടെക്‌നോ പോവ 7 അൾട്രാ 5ജി മീഡിയടെക് ഡൈമെൻസിറ്റി 8350 അൾട്ടിമേറ്റ് പ്രോസസർ സഹിതമാകും വരാനിട.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ടെക്നോ പോവ 7 5ജി സീരീസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. അടുത്തിടെ, ഈ സീരീസിന്‍റെ അടിസ്ഥാന മോഡലായ പോവ 7, എഫ്‌സിസി സർട്ടിഫിക്കേഷൻ സൈറ്റിൽ കണ്ടെത്തിയിരുന്നു. മോഡൽ നമ്പർ എല്‍ജെ7 ഉപയോഗിച്ചായിരുന്നു ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്‍തിരുന്നത്. ഇതിനുപുറമെ, പോവ 7 പ്രോ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) വെബ്സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടുണ്ട്. ടെക്നോ പോവ 7 അൾട്ര 5ജി-യിൽ മീഡിയാടെക്ക് ഡൈമൻസിറ്റി 8350 അൾട്ടിമേറ്റ് പ്രോസസര്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഈ സ്‍മാർട്ട്‌ഫോണിന്‍റെ 6,000 എംഎഎച്ച് ബാറ്ററി മാഗ്നറ്റിക് വയർലെസ് ചാർജിംഗും 70 വാട്സ് വയർഡ് ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുമെന്നും ലീക്കുകളില്‍ പറയുന്നു
അടുത്തിടെ, ടെക്നോയുടെ പോവ കർവ് 5ജി ഫോണ്‍ ഇന്ത്യയില്‍ വിൽപ്പനയ്‌ക്കെത്തിയിരുന്നു. ഇതിന്‍റെ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിൽ 64 മെഗാപിക്സൽ പ്രൈമറി ക്യാമറയാണുണ്ടായിരുന്നത്. ഈ സ്മാർട്ട്‌ഫോണിലെ 5,000 എംഎഎച്ച് ബാറ്ററി 45 വാട്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. പോവ കർവ് 5ജി-യുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്‍റിന് 15,999 രൂപയും 8 ജിബി + 128 ജിബി വേരിയന്‍റിന് 16,999 രൂപയുമാണ് വില. ഈ സ്മാർട്ട്‌ഫോണിന് 144 ഹെർട്‌സ് റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് ഫുൾ എച്ച്‌ഡി + (1,080 x 2,436 പിക്‌സൽ) കര്‍വ്‌ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയിരുന്നത്. ഇതിന്‍റെ സ്‌ക്രീനിൽ ഗൊറില്ല ഗ്ലാസ് 5 സുരക്ഷ കമ്പനി വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് ഡൈമെൻസിറ്റി 7300 ആയിരുന്നു ടെക്നോ പോവ കർവ് 5ജി-യുടെ പ്രോസസര്‍.