മാജിക് സൗണ്ട് സാങ്കേതികവിദ്യ; നാല് പുത്തന്‍ ആല്‍ഫാബീറ്റ് സൗണ്ട്‌ബാറുകള്‍ അവതരിപ്പിച്ച് തോംസണ്‍, വിലയും സവിശേഷതകളും

Published : Jul 12, 2025, 01:44 PM ISTUpdated : Jul 12, 2025, 01:47 PM IST
Thomson Soundbars

Synopsis

ജൂലൈ 12 മുതല്‍ 17 വരെ നടക്കുന്ന ഫ്ലിപ്‌കാര്‍ട്ട് ഗോട്ട് സെയിലില്‍ തോംസണിന്‍റെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് പ്രത്യേക ഓഫര്‍

ദില്ലി: ഫ്രഞ്ച് ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണ്‍ മാജിക് സൗണ്ട്+ സാങ്കേതികവിദ്യയില്‍ പുതിയ സൗണ്ട്‌ബാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ആല്‍ഫാബീറ്റ് സീരീസില്‍ ഉള്‍പ്പെടുന്നതാണ് ഈ നാല് സൗണ്ട്‌ബാര്‍ മോഡലുകള്‍. ഈ ഉപകരണങ്ങളുടെ വില ഇന്ത്യയില്‍ 2999 രൂപയിലാണ് ആരംഭിക്കുന്നത്. ഫ്ലി‌പ്‌കാര്‍ട്ടില്‍ ജൂലൈ 12 മുതല്‍ 17 വരെ നടക്കുന്ന ഗോട്ട് സെയിലില്‍ തോംസണിന്‍റെ പുതിയ സൗണ്ട്‌ബാറുകള്‍ പ്രത്യേകം ലഭ്യമാകും.

തോംസണ്‍ ആല്‍ഫാബീറ്റ് സീരീസില്‍ നാല് പുത്തന്‍ സൗണ്ട്‌ബാര്‍ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ആല്‍ഫാബീറ്റ്80, ആല്‍ഫാബീറ്റ്120, ആല്‍ഫാബീറ്റ്160, ആല്‍ഫാബീറ്റ്200 എന്നിവയാണിത്. 80 വാട്സ് മുതല്‍ 200 വാട്സ് വരെ ആര്‍എംഎസ് പിന്തുണ വരുന്ന ഉപകരണങ്ങളാണിത്. വയേര്‍ഡ് സബ്‌വൂഫറുകള്‍ സഹിതം 2.1 ചാനല്‍ കോണ്‍ഫിഗറേഷനിലുള്ളതാണ് നാല് മോഡലുകളും. മികച്ച ശബ്‌ദക്രമീകരണം ഇത് ഉറപ്പുനല്‍കുമെന്ന് തോംസണ്‍ അവകാശപ്പെടുന്നു. ഇതിനകം ടെലിവിഷന്‍ സെറ്റുകളുടെ വിപണിയില്‍ ശക്തമായ സാന്നിധ്യമായ തോംസണ്‍ പുത്തന്‍ സൗണ്ട്‌ബാറുകളിലൂടെ സമ്പൂര്‍ണ ഹോം എന്‍റര്‍ടെയ്‌ന്‍മെന്‍റ് ഇക്കോസിസ്റ്റം ഇന്ത്യയില്‍ സൃഷ്ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. തോംസണിന്‍റെ പ്രീമിയം ക്യൂഎല്‍ഇഡി, സ്‌മാര്‍ട്ട് ടിവികള്‍ക്ക് മികച്ച ശബ്‌ദാനുഭവം നല്‍കാന്‍ പുതിയ ആല്‍ഫാബീറ്റ് സൗണ്ട്‌ബാറുകള്‍ക്കാകുമെന്നും കമ്പനി കരുതുന്നു.

തോംസണ്‍ ആല്‍ഫാബീറ്റ് സൗണ്ട്‌ബാറുകളുടെ പ്രധാന പ്രത്യേകതകള്‍

1. മാജിക് സൗണ്ട്+ സ്പേഷ്യല്‍ ഓഡിയോ എഞ്ചിന്‍ (സിനിമാറ്റിക് സറൗണ്ട് സൗണ്ട് അനുഭവം നല്‍കുന്നു)

2. സബ്‌വേവ് ബാസ് എഞ്ചിന്‍ (സിനിമ, ഗെയിം, സംഗീതം എന്നിവയ്ക്ക് അനുയോജ്യം)

3. ഹൈ-വാട്ടേജ് ഔട്ട്‌പുട്ട് (200 വാട്സ് ആര്‍എംഎസ് വരെ)

4. യൂണിവേഴ്‌സല്‍ കണക്റ്റിവിറ്റി സ്യൂട്ട് (ബ്ലൂടൂത്ത് 5.3, എച്ച്‌ഡിഎംഐ, ഒപ്റ്റിക്കല്‍, യുഎസ്‌ബി, ഓക്‌സ്)

5. ഇന്‍റലിജന്‍റ് പ്രസന്‍റ് സൗണ്ട് മോഡലുകള്‍

6. ഇന്ത്യന്‍ വീടുകള്‍ക്കുതകുന്ന ഫ്രഞ്ച് ഡിസൈന്‍

7. ഇന്ത്യക്ക് അനുയോജ്യമായ ശബ്‌ദക്രമീകരണം

വിലകള്‍

ആല്‍ഫാബീറ്റ്80- 2,999 രൂപ

ആല്‍ഫാബീറ്റ്120- 3,999 രൂപ

ആല്‍ഫാബീറ്റ്160- 4,999 രൂപ

ആല്‍ഫാബീറ്റ്200- 5,999 രൂപ

ജൂലൈ 12 മുതല്‍ 17 വരെ നടക്കുന്ന ഫ്ലിപ്‌കാര്‍ട്ട് ഗോട്ട് സെയിലില്‍ തോംസണിന്‍റെ ടിവികള്‍ക്കും പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 5,899 രൂപ മുതല്‍ 69,999 രൂപ വരെയാണ് ടിവി സെറ്റുകളുടെ ഗോട്ട് സെയില്‍ വില. 4,999 രൂപ മുതല്‍ 15,999 രൂപ വരെ വിലയില്‍ തോംസണിന്‍റെ വാഷിംഗ് മെഷീനുകള്‍ക്കും ഓഫറുണ്ട്. എയര്‍ കൂളറുകളാണ് ഫ്ലിപ്‌കാര്‍ട്ടിലെ പ്രത്യേക വില്‍പനയില്‍ ഓഫര്‍ ലഭിക്കുന്ന മറ്റൊരു തോംസണ്‍ ഉത്പന്നം.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി