വിവോ എസ്60 സീരീസ്; ലോഞ്ചിന് മുമ്പേ വിവരങ്ങൾ പുറത്ത്

Published : May 27, 2026, 04:01 PM IST
Vivo-Logo

Synopsis

വിവോ എസ്60, വിവോ എസ്60 വിറ്റാലിറ്റി എഡിഷന്‍ എന്നീ പുതിയ സ്മാർട്ട്ഫോണുകൾ ചൈന ടെലികോം വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തു. സ്നാപ്ഡ്രാഗൺ 8എസ് ജെൻ 3, മീഡിയടെക് ഡൈമൻസിറ്റി 7500 പ്രൊസസറുകളിലും 7,200 എംഎഎച്ച് ബാറ്ററിയിലും എത്തുന്ന ഈ ഫോണുകൾക്ക് 50എംപി ക്യാമറകളുമുണ്ട്.

വിവോ ചൈനയില്‍ എസ്60 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാനൊരുങ്ങുന്നു. വിവോ എസ്60, വിവോ എസ്60 വിറ്റാലിറ്റി എഡിഷന്‍ മൊബൈല്‍ ഫോണുകള്‍ ലോഞ്ചിന് മുന്നോടിയായി ചൈന ടെലികോം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. വിവോ എസ്60 ഹാന്‍ഡ്‌സെറ്റ് സ്‌നാപ്‌ഡ്രാഗണ്‍ 8എസ് ജെന്‍ 3 ചിപ്‌സെറ്റിലും, വിറ്റാലിറ്റി എഡിഷന്‍ ഫോണ്‍ മീഡിയടെക് ഡൈമന്‍സിറ്റി 7500 പ്രൊസസര്‍ ചിപ്‌സെറ്റിലുമാകും തയ്യാറാക്കിയിരിക്കുന്നത് എന്നാണ് സൂചന. ആന്‍ഡ്രോയ്‌ഡ് 16 പ്ലാറ്റ്‌ഫോമിലുള്ള ഇരു ഫോണുകളിലും 7,200 എംഎഎച്ച് ബാറ്ററിയും 6.59-ഇഞ്ച് ഡിസ്‌പ്ലെയുമാണുള്ളത്.

വിവോ എസ്60 സീരീസ് സവിശേഷതകള്‍

ചൈനയിലെ ടെലികോം ലിസ്റ്റിംഗ് പ്രകാരം, വിവോ എസ്60 ഫോണിന് 7.92എംഎം കട്ടിയും 207 ഗ്രാം ഭാരവുമാണുള്ളത്. വിവോ എസ്60 സ്‌മാര്‍ട്ട്‌ഫോണില്‍ 50എംപി ഇരട്ട റിയല്‍ ക്യാമറകളും 8എംപി മൂന്നാം സെന്‍സറും, 50-മെഗാപിക്‌സലിന്‍റെ സെല്‍ഫി ക്യാമറകളുമുണ്ടാകും. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, and 16 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്‍റുകളിലാണ് ഫോണ്‍ ചൈനീസ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം, വിവോ എസ്60 വിറ്റാലിറ്റി എഡിഷനിലും ഏതാണ്ട് സമാനമായ ഹാര്‍ഡ്‌വെയര്‍ സവിശേഷതകളാണ് ഉള്‍പ്പെടുന്നത്. ഡിസ്‌പ്ലെ സൈസ്, ബാറ്ററി, ഡൈമന്‍ഷനുകള്‍, സോഫ്റ്റ്‌വെയര്‍ എന്നിവയില്‍ വ്യത്യാസമില്ല. വിവോ എസ്60 വിറ്റാലിറ്റി എഡിഷനില്‍ 50എംപി റിയര്‍ ക്യാമറയുണ്ടാകും. 8 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷനായിരിക്കും ഈ ഫോണിനുണ്ടാവുക. 199 ഗ്രാമാണ് ഫോണിന്‍റെ ഭാരം. ഈ രണ്ട് ഫോണുകളും മൂന്ന് നിറങ്ങളിലാവും ചൈനയില്‍ പുറത്തിറങ്ങുക.

വിവോ എസ്60 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ ലോഞ്ച് ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, വിവോയുടെ മുന്‍ ചരിത്രം വച്ച് ഈ ഫോണുകള്‍ ഇന്ത്യയിലും അവതരിക്കും എന്ന് ഉറപ്പിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഒരു എന്‍ട്രി-ലെവല്‍ 5ജി ഫോണ്‍; റെഡ്‌മി 17 5ജി ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യും
എഐ കരുത്തിൽ എച്ച്എംഡി വൈബ്2 5ജി ഫോണ്‍ ഇന്ത്യയില്‍; വില 9499 മുതൽ