6000 എംഎഎച്ച് ബാറ്ററി; 10000 രൂപയില്‍ താഴെ വിലയിലെ ഏറ്റവും കരുത്തുറ്റ ഫോണ്‍ അവതരിപ്പിക്കാന്‍ വിവോ

Published : Jun 21, 2025, 01:49 PM ISTUpdated : Jun 21, 2025, 01:53 PM IST
Vivo T4 Lite

Synopsis

വിവോ ടി4 ലൈറ്റ് 5ജി ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചു, ഫോണിന്‍റെ സ്പെസിഫിക്കേഷനുകള്‍ വിശദമായി

മുംബൈ: ചൈനീസ് ടെക് ബ്രാൻഡ് വിവോ പുതിയ സ്മാർട്ട്‌ഫോണായ വിവോ ടി4 ലൈറ്റ് 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു. ജൂൺ 24ന് ടി4 ലൈറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 6000 എംഎഎച്ച് ബാറ്ററിയുള്ള വിവോ ടി4 ലൈറ്റ് 5ജി 10,000 രൂപ വില വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ ഫോണായിരിക്കുമെന്ന് വിവോ അവകാശപ്പെടുന്നു. 10,000 രൂപയിൽ താഴെ വിലയിൽ 5ജി കണക്റ്റിവിറ്റി, 90 ഹെർട്സ് ഡിസ്‌പ്ലേ എന്നിവയോടെയാണ് വിവോ ടി4 ലൈറ്റ് 5ജി ഫോൺ പുറത്തിറങ്ങുന്നത്. ബജറ്റ് വിഭാഗത്തിൽ ഷവോമി, റിയൽമി തുടങ്ങിയ ബ്രാൻഡുകൾക്ക് ഈ ഫോൺ കടുത്ത മത്സരം നൽകും.

കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറക്കിയ വിവോ ടി3 ലൈറ്റ് 5ജിയുടെ പിൻഗാമിയായിരിക്കും പുതിയ വിവോ ടി4 ലൈറ്റ് 5ജി സ്മാർട്ട്‌ഫോൺ. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സുള്ള 6.74 ഇഞ്ച് ഡിസ്‌പ്ലേയും വിവോ ടി4 ലൈറ്റ് 5ജിയിൽ ഉണ്ടായിരിക്കും. ടി4 ലൈറ്റ് 5ജി ഫ്ലിപ്പ്കാർട്ടിലൂടെ ആയിരിക്കും വിൽപ്പന. ലോഞ്ചിന്‍റെ വിവരങ്ങൾക്കായി വിവോ തങ്ങളുടെ ഇന്ത്യയിലെ വെബ്‌സൈറ്റിൽ ഒരു പ്രത്യേക വെബ്‌പേജും സൃഷ്ടിച്ചിട്ടുണ്ട്. ലോഞ്ച് ഓഫറുകൾക്കൊപ്പം, ഈ ഫോൺ കൂടുതൽ ആകർഷകമാകും എന്നാണ് സൂചന.

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌

വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിസ്റ്റിംഗ്, വിവോ ടി4 ലൈറ്റ് 5ജി മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്ന് സ്ഥിരീകരിക്കുന്നു. ടിയുവി റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന 6.74 ഇഞ്ച് ഡിസ്‌പ്ലേയും ഇതിലുണ്ടാകും. ഉയർന്ന ബ്രൈറ്റ്‌നസ് മോഡിൽ 1,000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസ് ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കമ്പനി പുറത്തുവിട്ട ഔദ്യോഗിക പോസ്റ്ററിൽ വിവോ ടി4 ലൈറ്റ് 5ജി രണ്ട് കളർ ഓപ്ഷനുകളിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഡ്യുവൽ സിം പിന്തുണ ഉണ്ടെന്നും 2 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് വാഗ്ദാനം ചെയ്യുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്‍കാർട്ട്, വിവോ ഇന്ത്യ വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.

വിവോ ടി4 ലൈറ്റ് 5ജിയിൽ 6,000 എംഎഎച്ച് ബാറ്ററിയുണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 10,000 രൂപ വിലയിലൊതുങ്ങുന്ന സ്‌മാര്‍ട്ട്‌ഫോണുകളുടെ വിഭാഗത്തിൽ ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന ആദ്യ ഫോണാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 70 മണിക്കൂറിലധികം മ്യൂസിക് പ്ലേബാക്ക് സമയം, 19 മണിക്കൂറിലധികം ഗെയിമിംഗ് സമയം, 22 മണിക്കൂറിലധികം വീഡിയോ സ്ട്രീമിംഗ് എന്നിവ ഈ ബാറ്ററി വാഗ്ദാനം ചെയ്യുമെന്ന് വിവോ അവകാശപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി