50 എംപി സെല്‍ഫി ക്യാമറ, 6500 എംഎഎച്ച് ബാറ്ററി, 90 വാട്സ് ഫാസ്റ്റ് ചാർജിംഗ്; ഞെട്ടിക്കാന്‍ വിവോ വി50 വരുന്നു

Published : Feb 04, 2025, 02:23 PM ISTUpdated : Feb 04, 2025, 02:26 PM IST
50 എംപി സെല്‍ഫി ക്യാമറ, 6500 എംഎഎച്ച് ബാറ്ററി, 90 വാട്സ് ഫാസ്റ്റ് ചാർജിംഗ്; ഞെട്ടിക്കാന്‍ വിവോ വി50 വരുന്നു

Synopsis

മികച്ച സെൽഫി ക്യാമറയും ശക്തമായ ബാറ്ററിയുമായി വിവോ V50 ഇന്ത്യയില്‍ ഉടനെത്തും, വില സൂചനകളും പുറത്ത്   

ദില്ലി: ചൈനീസ് സ്‍മാർട്ട്‌ഫോൺ നിർമ്മാതാക്കളായ വിവോ ഇന്ത്യയിൽ വിവോ വി50 അവതരിപ്പിക്കാൻ പോകുന്നു. പുതിയ സ്മാർട്ട്‌ഫോണായ വിവോ വി50 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മികച്ച ഫീച്ചറുകളും കരുത്തുറ്റ രൂപകൽപനയും കൊണ്ട് വിപണിയിൽ തരംഗം സൃഷ്‍ടിക്കാൻ ഒരുങ്ങുകയാണ് ഈ ഫോൺ. പ്രത്യേകിച്ച് ഇതിലെ 50 എംപി സെൽഫി ക്യാമറയും 6,500 എംഎഎച്ച് ബാറ്ററിയും ഉപയോക്താക്കളുടെ മുഖ്യ ആകർഷണ കേന്ദ്രമാകും. ഈ ഫോണിന്‍റെ മുഴുവൻ വിവരങ്ങളും പരിശോധിക്കാം.

വിവോ അതിന്‍റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ ഈ ഫോണിന്‍റെ ഔദ്യോഗിക ടീസർ പുറത്തുവിട്ടു. ഫോണിന്‍റെ പേരും ക്യാപ്‌ചർ യുവർ ഫോർ എവർ എന്ന ടാഗ്‌ലൈനും പോസ്റ്റിൽ നൽകിയിട്ടുണ്ട്. വിവോ V50ന്‍റെ കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ 25,000 രൂപ മുതൽ  30,000 വരെ വില പ്രതീക്ഷിക്കാം എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

Read more: ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക, ഇക്കാര്യം ചെയ്തില്ലെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടും; ജാഗ്രതാ നിര്‍ദേശം

വിവോ വി50ന്‍റെ രൂപകൽപ്പനയെയും ഡിസ്‌പ്ലേയെയും കുറിച്ച് പറയുകയാണെങ്കിൽ വിവോ വി50ന് 6.67 ഇഞ്ച് അമോല്‍ഡ് ഡിസ്‌പ്ലേ ഉണ്ടായിരിക്കും, ഇതിന് 120Hzന്‍റെ റീഫ്രഷ് നിരക്കും 1.5കെ റെസല്യൂഷനും കാണും. ഡിസ്‌പ്ലേയുടെ കാര്യത്തിൽ മികച്ച അനുഭവമാണ് ഈ ഫോൺ നൽകാൻ പോകുന്നത്. നിങ്ങൾക്ക് ഫോട്ടോഗ്രാഫി ഇഷ്‍ടമാണെങ്കിൽ, ഈ ഫോൺ നിങ്ങൾക്ക് അനുയോജ്യമാകും. കാരണം ഇതിന് 50 എംപി പ്രൈമറി റിയർ ക്യാമറയും 8 എംപി അൾട്രാവൈഡ് ലെൻസുമുണ്ടാകും. കൂടാതെ, സെൽഫി പ്രേമികൾക്കായി, മികച്ച നിലവാരമുള്ള ഫോട്ടോകൾ എടുക്കാൻ കഴിയുന്ന 50 എംപി ഫ്രണ്ട് ക്യാമറ വിവോ നൽകിയിട്ടുണ്ട്. വിവോ വി50ന് ഒരു വലിയ 6500 എംഎഎച്ച് ബാറ്ററി നൽകാൻ സാധ്യതയുണ്ട്. ഇത് ഒരു ദിവസം മുഴുവൻ ബാക്കപ്പ് നൽകാൻ പ്രാപ്‍തമാക്കും. ഇതോടൊപ്പം, ഇതിന് 90 വാട്സ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ലഭിക്കും. അതുവഴി മിനിറ്റുകൾക്കുള്ളിൽ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും.

ശക്തമായ ക്യാമറ, ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, മികച്ച പെർഫോമൻസ് എന്നിവയാൽ ഒരു മികച്ച സ്‍മാർട്ട്‌ഫോണായി മാറാൻ വിവോ വി50ന് സാധിക്കും. സ്റ്റൈലിഷ് ഡിസൈനും മികച്ച ക്യാമറയും ശക്തമായ ബാറ്ററിയും ഉള്ള ഒരു ഫോൺ നിങ്ങൾക്ക് വേണമെങ്കിൽ വിവോ വി50 നിങ്ങൾക്ക് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പായിരിക്കും.

Read more: 2024ലെ രാജാവ് ഐഫോണ്‍ 15; ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്‍റെത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇയർബഡുകളോ ഹെഡ്‌ഫോണുകളോ ഉപയോഗിക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക! വലിയ സുരക്ഷാ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് പഠനം
ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ, റിപ്പബ്ലിക്കിന് ഫ്ലിപ്‌കാര്‍ട്ടില്‍ വമ്പന്‍ ഓഫര്‍, റിപ്പബ്ലിക് ഡേ ഓഫറുകളുമായി മോട്ടോറോള