6500 എംഎഎച്ച് ബാറ്ററി, 50 എംപി സെല്‍ഫി ക്യാമറ; ഫ്ലാഗ്‌ഷിപ്പ് ലുക്കില്‍ വിവോ എക്‌സ്200 എഫ്ഇ പുറത്തിറങ്ങി

Published : Jun 24, 2025, 10:20 AM ISTUpdated : Jun 24, 2025, 10:25 AM IST
Vivo X200 FE

Synopsis

വിവോ എക്സ്200 എഫ്ഇ പുറത്തിറങ്ങിയിരിക്കുന്നത് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്പും 12 ജിബി റാമും 512 ജിബി സ്റ്റോറേജും സഹിതം

തായ്‌വാന്‍: വിവോ എക്സ്200 എഫ്ഇ (Vivo X200 FE) ലോഞ്ച് ചെയ്തു. തായ്‌വാനിലാണ് ആദ്യമായി ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. ഏറ്റവും പുതിയ വിവോ എക്സ്200 സീരീസ് ഫോൺ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളില്‍ വരുന്നു. കൂടാതെ 50-മെഗാപിക്സൽ പ്രൈമറി സെൻസറുള്ള സീസ്-ട്യൂൺഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും ഉണ്ട്. വിവോ എക്സ്200 എഫ്ഇ-യിൽ മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റും 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. വിവോ എക്‌സ്200 എഫ്‌ഇ-യിൽ 6,500 എംഎഎച്ച് ബാറ്ററിയും പ്രധാന സവിശേഷതയാണ്. ഇത് വിവോ എസ്30 പ്രോ മിനിയുടെ റീബ്രാൻഡഡ് പതിപ്പാണെന്നാണ് റിപ്പോർട്ടുകൾ.

തായ്‌വാനിലെ വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ വിവോ എക്‌സ്200 എഫ്‌ഇ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പുതിയ ഫോണിന്‍റെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ അതിൽ പരാമർശിച്ചിട്ടില്ല. ഫാഷൻ പിങ്ക്, ലൈറ്റ് ഹണി യെല്ലോ, മിനിമലിസ്റ്റ് ബ്ലാക്ക്, മോഡേൺ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലാണ് ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വരും ആഴ്ചകളിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വിവോ എക്‌സ്200 എഫ്‌ഇ ലോഞ്ച് ചെയ്യുമെന്നാണ് സ്ഥിരീകരണം. ജൂലൈ 3ന് തായ്‌ലൻഡിൽ ഫോണ്‍ പുറത്തിറങ്ങും, ഉപഭോക്താക്കൾക്ക് മലേഷ്യയിൽ ഹാൻഡ്‌സെറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള അവസരവുമുണ്ട്.

ഡ്യുവൽ സിം വിവോ എക്‌സ്200 എഫ്‌ഇ ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. കൂടാതെ 6.31 ഇഞ്ച് 1.5കെ (1,216×2,640 പിക്സലുകൾ) അമോലെഡ് ഡിസ്പ്ലേയും 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 460ppi പിക്സൽ ഡെൻസിറ്റിയും ഉണ്ട്. ഇത് ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9300+ സോക്കിലും 12 ജിബി LPDDR5X റാമിലും 512 ജിബി വരെ യുഎഫ്‌എസ് 3.1 സ്റ്റോറേജിലും പ്രവർത്തിക്കുന്നു.

ഒപ്റ്റിക്‌സിനായി, വിവോ എക്‌സ്200 എഫ്‌ഇ-യിൽ Zeiss-ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. അതിൽ 50-മെഗാപിക്സൽ Zeiss ഐഎംഎക്സ്921 പ്രധാന ക്യാമറ, 50-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8-മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി 50-മെഗാപിക്സൽ വൈഡ്-ആംഗിൾ ക്യാമറയുണ്ട്.

പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് വിവോ എക്‌സ്200 എഫ്‌ഇ-യ്ക്ക് ഐപി68+ഐപി69 റേറ്റിംഗുകൾ ലഭിക്കുന്നു. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.4, ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ജിപിഎസ്, വൈ-ഫൈ, ഒടിജി, ജിപിഎസ്, ഒരു യുഎസ്‌ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു. കളർ ടെമ്പറേച്ചർ സെൻസർ, ഇ-കോമ്പസ്, ഡിസ്റ്റൻസ് സെൻസർ, ഗ്രാവിറ്റി സെൻസർ, ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, ഫ്ലിക്കർ സെൻസർ എന്നിവയാണ് ഓൺബോർഡിലെ സെൻസറുകൾ.

PREV
Read more Articles on
click me!

Recommended Stories

ഫ്ലിപ്‍കാർട്ട് ബൈ ബൈ 2025 വിൽപ്പനയിൽ അവിശ്വസനീയമായ ഓഫറുകളുമായി തോംസൺ
കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി