വിവോ X500 പ്രോ മാക്സ്: വമ്പൻ ഫീച്ചറുകൾ വെളിപ്പെട്ടു

Published : Aug 16, 2026, 09:10 AM IST
Vivo X500, Vivo X500 Pro Max, Vivo X500 Pro Max, Vivo X500 Pro Max launch, Vivo X500 Pro Max India, Vivo X500 Pro Max price, Vivo X500 Pro Max specs, Vivo X500 Pro Max features, Vivo X500 Pro Max camera, Vivo X500 Pro Max battery, Vivo X500 series, Vivo X500 Pro, Vivo X500, Vivo flagship phone, Vivo upcoming phone, Vivo smartphone, Vivo India, Vivo X500 Pro Max 200MP camera, Vivo X500 Pro Max 8000mAh battery, Vivo X500 Pro Max 90W charging, 2K 144Hz display, MediaTek Dimensity 9600 Pro, 200MP periscope camera, Sony LYT-838, Vivo leaks, Vivo news, smartphone leaks, upcoming smartphones, tech news, Vivo X500 Pro Max Malayalam, വിവോ, വിവോ എക്സ്500 പ്രോ മാക്സ്, വിവോ എക്സ്500, വിവോ എക്സ്500 പ്രോ, വിവോ ഫോൺ, വിവോ ഫ്ലാഗ്ഷിപ്പ് ഫോൺ, വിവോ എക്സ്500 പ്രോ മാക്സ് ലോഞ്ച്, 200MP ക്യാമറ, 8000mAh ബാറ്ററി, 90W ചാർജിങ്, 2K ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ഡൈമെൻസിറ്റി 9600 പ്രോ, പുതിയ സ്മാർട്ട്ഫോൺ, മൊബൈൽ വാർത്തകൾ, ടെക് വാർത്തകൾ

Synopsis

വിവോയുടെ എക്സ്500 ശ്രേണിയിലേക്ക് എക്സ്500 പ്രോ മാക്സ് എന്ന പുതിയ മോഡൽ എത്തുമെന്ന് സൂചന. 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയ ഈ ഫോണിന് 90 വാട്ട് ഫാസ്റ്റ് ചാർജിങ്, 200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ ഫോൺ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്‍മാർട്ട്ഫോൺ സീരീസായ എക്സ്500 ശ്രേണിയിലേക്ക് പുതിയ മോഡൽ കൂടി എത്തുന്നതായി സൂചന. വിവോ എക്സ്500, എക്സ്500 പ്രോ മോഡലുകൾക്കൊപ്പം ഈ വർഷം അവസാനത്തോടെ വിവോ എക്സ്500 പ്രോ മാക്സും അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. വിവോ എക്സ്500 പ്രോ മാക്സ് എന്ന പേരിൽ പ്രതീക്ഷിക്കുന്ന സ്‍മാർട്ട്ഫോൺ 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം കമ്പനി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

3സി സർട്ടിഫിക്കേഷൻ ലഭിച്ചു

വി2602ഡിഎ എന്ന മോഡൽ നമ്പറിലാണ് ഫോൺ 3സി സർട്ടിഫിക്കേഷൻ വെബ്സൈറ്റിലെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സർട്ടിഫിക്കേഷൻ ലിസ്റ്റിങ്ങിന്റെ സ്ക്രീൻഷോട്ട് പുറത്തുവന്നതോടെയാണ് ഫോണിന്‍റെ ചാർജിംഗ് ശേഷിയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. 5വി ഡിസി 3എ, 9വി ഡിസി 2എ, അല്ലെങ്കിൽ 11വി ഡിസി 8.2എ വരെ ചാർജിങ് പിന്തുണ ഫോണിന് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ വിവോ എക്സ്500 പ്രോ മാക്സിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിന് 5ജി കണക്റ്റിവിറ്റി പിന്തുണയുണ്ടെന്നും സർട്ടിഫിക്കേഷൻ പട്ടിക സൂചിപ്പിക്കുന്നു.

90 വാട്ട് ഫാസ്റ്റ് ചാർജിങ്

പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ വിവോ എക്സ്500 പ്രോ മാക്സിന്റെ ചാർജിങ് വേഗത മുൻഗാമികളായ വിവോ എക്സ്300 പ്രോ, വിവോ എക്സ്300 എന്നിവയ്ക്ക് സമാനമായിരിക്കും. അതേസമയം വിവോ എക്സ്300 അൾട്രയിൽ 100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിങ്ങും 40 വാട്ട് വയർലെസ് ഫാസ്റ്റ് ചാർജിങ്ങുമാണ് ലഭിക്കുന്നത്.

എക്സ്500നും 3സി സർട്ടിഫിക്കേഷൻ

സ്റ്റാൻഡേർഡ് വിവോ എക്സ്500നും അടുത്തിടെ 3സി സർട്ടിഫിക്കേഷൻ ലഭിച്ചതായി റിപ്പോർട്ടുണ്ട്. വി2609എ എന്ന മോഡൽ നമ്പറുമായി ബന്ധപ്പെട്ടാണ് ഈ പട്ടിക. 90 വാട്ട് ചാർജിങ് അഡാപ്റ്ററിനൊപ്പം എൻ79 5ജി ബാൻഡ് പിന്തുണയും ഫോണിനുണ്ടാകുമെന്നാണ് സൂചന. വിവോ എക്സ്500 പ്രോ മാക്സ്, എക്സ്500 പ്രോ, എക്സ്500 എന്നീ മോഡലുകൾ ഈ വർഷത്തെ നാലാം പാദത്തിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

2കെ ഡിസ്പ്ലേ, 144 ഹെർട്‍സ് റിഫ്രഷ് റേറ്റ്

നേരത്തെയുണ്ടായ റിപ്പോർട്ടുകൾ പ്രകാരം വിവോ എക്സ്500 പ്രോ മാക്സിൽ 6.85 ഇഞ്ച് എൽഐപിഒ ഫ്ലാറ്റ് ഡിസ്പ്ലേ ഉണ്ടായേക്കും. 2കെ റെസല്യൂഷനും 144 ഹെർട്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേയിൽ ലഭിക്കുമെന്നാണ് സൂചന. 8,000 എംഎഎച്ച് ശേഷിയുള്ള വലിയ ബാറ്ററിയും ഫോണിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദീർഘനേരത്തെ ഉപയോഗത്തിന് കൂടുതൽ ബാറ്ററി ബാക്കപ്പ് നൽകാൻ ഇത് സഹായിച്ചേക്കും.

200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ

ക്യാമറ വിഭാഗത്തിലും ഫോണിൽ ശ്രദ്ധേയമായ സവിശേഷതകൾ പ്രതീക്ഷിക്കുന്നു. പിന്നിലെ ക്യാമറ സംവിധാനത്തിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറ ഉൾപ്പെടുമെന്നാണ് റിപ്പോർട്ട്. സോണിയുടെ എൽവൈടി-838 1/1.28 ഇഞ്ച് സെൻസറായിരിക്കും ഇതിൽ ഉപയോഗിച്ചേക്കുക. ഇതിന് പുറമെ 200 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടാൻ സാധ്യതയുണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ചിപ്പ്

പ്രകടനത്തിനായി മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ചിപ്പ് ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബയോമെട്രിക് സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ലഭിച്ചേക്കും. എന്നാൽ ഈ സവിശേഷതകളെല്ലാം നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. വിവോയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ എക്സ്500 പ്രോ മാക്സിന്റെ കൃത്യമായ സവിശേഷതകളും വിലയും ലോഞ്ച് തീയതിയും സ്ഥിരീകരിക്കാനാകൂ.

PREV
Read more Articles on
click me!

Recommended Stories

ഐക്യു ‘മോൺസ്റ്റർ’ എത്തുന്നു! നിയോ 11 അൾട്ര ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സാംസങ്ങിന്‍റെ പുതിയ താരങ്ങൾ; മൂന്ന് ഡിവൈസുകൾ വരുന്നു?