കരുത്തുറ്റ ബാറ്ററിയുമായി വിവോ വൈ 11 വിപണിയിൽ; വിലയും വിവരങ്ങളും

Web Desk   | Asianet News
Published : Jan 16, 2020, 05:42 PM IST
കരുത്തുറ്റ ബാറ്ററിയുമായി വിവോ വൈ 11 വിപണിയിൽ; വിലയും വിവരങ്ങളും

Synopsis

ഏറ്റവും മികച്ച ബാറ്ററി ബാക്ക് അപ്, വിവോയുടെ സ്മാർട്ട്‌ പവർ മാനേജ്മെന്റ് സിസ്റ്റം എന്നിവ പവർ തടസ്സങ്ങളില്ലാതെ കരുത്തുറ്റ പ്രകടനം  ഉറപ്പുവരുത്തുന്നു.

കൊച്ചി: മുൻനിര സ്മാർട്ഫോൺ നിർമാതാക്കളായ വിവോയുടെ വൈ 11 കേരള വിപണിയിൽ എത്തി. 5000എംഎഎച്ചിന്‍റെ  ബാറ്ററി,  എഐ ഡ്യുവൽ റിയർ ക്യാമറ,  6.35ഇഞ്ച് ഹാലോ ഫുൾ വ്യൂ ഡിസ്പ്ലേ, തുടങ്ങിയ മികച്ച സവിശേഷതകളുമായി വിപണിയിൽ എത്തിയ  വൈ 11ന്‍റെ വില 8990 രൂപയാണ്.  മിനറൽ ബ്ലൂ,  അഗേറ്റ് റെഡ് എന്നീ രണ്ട് ആകർഷകമായ നിറങ്ങളിൽ എത്തുന്ന വൈ 11,  ഓഫ്‌ലൈൻ വിപണികളിലും വിവോ ഇ സ്റ്റോർ,  ആമസോൺ.ഇൻ,  പേടിയം മാൾ,  ടാറ്റ ക്ലിക്,  ബജാജ് ഇഎംഐ സ്റ്റോർ തുടങ്ങിയ  ഓൺലൈൻ വിപണികളിലും  ലഭ്യമാണ്.

ഏറ്റവും മികച്ച ബാറ്ററി ബാക്ക് അപ്, വിവോയുടെ സ്മാർട്ട്‌ പവർ മാനേജ്മെന്റ് സിസ്റ്റം എന്നിവ പവർ തടസ്സങ്ങളില്ലാതെ കരുത്തുറ്റ പ്രകടനം  ഉറപ്പുവരുത്തുന്നു. 6.35ഇഞ്ച് എച്ച്ഡി ഹാലോ ഫുൾവ്യൂ ഡിസ്പ്ലേ മികച്ച കാഴ്ച അനുഭവം സാധ്യമാക്കുന്നു. 13+2എംപി ഡ്യൂവൽ റിയർ ക്യാമറ ഏറ്റവും മികവാർന്ന ചിത്രങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മികച്ച സവിശേഷതകളോടെയുള്ള 8എംപി മുൻക്യാമറ ഗുണമേന്മയുള്ള സെൽഫി ചിത്രങ്ങൾ നൽകുന്നു    
സ്നാപ്ഡ്രാഗൺ 439 മൊബൈൽ പ്ലാറ്റ്‌ഫോമിൽ,   12എൻഎം ഒക്ടകോർ പ്രോസസ്സർ,  3ജിബി റാം,  32 ജിബി ഇന്റെർണൽ സ്റ്റോറേജ്, എന്നിവ എളുപ്പത്തിലുള്ള ഡൗൺ ലോഡ് അപ്‌ലോഡ് എന്നിവ സാധ്യമാക്കുന്നു.

ആൻഡ്രോയ്ഡ് 9 അടിസ്ഥാമാക്കിയ വിവോയുടെ ഫൺ ടച്ച്‌ ഒഎസ് 9 വളരെ മികച്ച വേഗത നൽകുന്നുണ്ട്. കൂടാതെ എളുപ്പത്തിലും സുരക്ഷിതമായും  അൺലോക്ക് ചെയ്യുന്നതിനായി  ഫിംഗർപ്രിന്റ് സെൻസറും ഉൾപ്പെടുത്തിയിരിക്കുന്നു.

PREV
click me!

Recommended Stories

ഹേയ് 'വൺപ്ലസ് ലവേഴ്സ്', രാജ്യത്ത് ലോഞ്ചിന് മുന്നെ വൺപ്ലസ് 15R ന്റെ വിലയും മറ്റ് വിവരങ്ങളും ചോർന്നു
വെറുതെ പറയുന്നതല്ല, ഇത് ക്യാമറ ഇല്ലാത്ത ഐ ഫോൺ! വിലയാണേൽ ക്യാമറ ഉളള ഐഫോണിനേക്കാൾ കൂടുതൽ, പക്ഷേ എല്ലാവർക്കും കിട്ടില്ല