വിവോ Y19 പുറത്തിറക്കി: പ്രത്യേകതകളും, അത്ഭുതപ്പെടുത്തുന്ന വിലയും

By Web TeamFirst Published Nov 4, 2019, 12:27 PM IST
Highlights

6.53 ഇഞ്ച് വലിപ്പത്തില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീന്‍ ടു ബോഡി അനുപാതം 90.3 ശതമാനമാണ്. മീഡിയ ടെക് ഹീലിയോ പി65 ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. 

വിവോ Y19 ഔദ്യോഗികമായി പുറത്തിറങ്ങി. തായ്ലാന്‍റ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ് ഈ മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ അദ്യം ഇറങ്ങിയത്. ബ്ലാക്, മോണിംഗ് ഡ്യൂ വൈറ്റ് നിറങ്ങളിലാണ് ഈ ഫോണ്‍ എത്തുന്നത്. 15000-16000 രൂപ നിലവാരത്തിലാണ് ഫോണിന്‍റെ വില. ഗ്രേഡിയന്‍റ് ഫിനിഷിലുള്ള ഫോണ്‍ ഒരു പ്രിമീയം ലുക്ക് നല്‍കുന്നുണ്ട്.

6.53 ഇഞ്ച് വലിപ്പത്തില്‍ ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. സ്ക്രീന്‍ ടു ബോഡി അനുപാതം 90.3 ശതമാനമാണ്. മീഡിയ ടെക് ഹീലിയോ പി65 ആണ് ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്ന ചിപ്പ്. 6ജിബി റാം 128 ജിബി ഇന്‍റേണല്‍ മെമ്മറി ലഭിക്കും. മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് ഉണ്ടാകില്ല. 

പിന്നില്‍ മൂന്ന് ക്യാമറകളുമായാണ് വിവോ എത്തുന്നത്. 16 എംപി പ്രൈമറി ക്യാമറ, 8 എംപി അള്‍ട്രവൈഡ് അംഗിള്‍ ക്യാമറ, 2എംപി ഡെപ്ത് സെന്‍സര്‍ പ്രോട്രിയേറ്റ് മോഡില്‍ ചിത്രങ്ങള്‍ എടുക്കാന്‍ സഹായകരമാകും. പിന്നില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ലഭിക്കും. മുന്നില്‍ സെല്‍ഫിക്കായി 16 എംപി സെന്‍സറാണ് ഉള്ളത്. ഇത് എഐ ഫീച്ചറുകളോടെയാണ് എത്തുന്നത്.

വൈ 19ന്  വിവോ അവകാശപ്പെടുന്ന ബാറ്ററി ശേഷി 5000 എംഎഎച്ചാണ്. 18 W ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഇതിലുണ്ട്. ഒരു ചാര്‍ജിംഗില്‍ 17 മണിക്കൂര്‍ ബാക്ക് അപ് ടൈം ആണ് വിവോ അവകാശപ്പെടുന്നത്. സി ടൈപ്പ് യുഎസ്ബിയാണ് ഈ ഫോണിനുള്ളത്. വിവോ ഫണ്‍ടെച്ച് ഒഎസ് 9.2 ഒഎസ് ആന്‍ഡ്രോയ്ഡ് 9 പൈ അധിഷ്ഠിതമായ ഒപ്പറേറ്റിംഗ് സിസ്റ്റമാണ് ഈ ഫോണിനുള്ളത്.
 

click me!