താങ്ങാവുന്ന വിലയ്ക്ക് 50 എംപി ക്യാമറയും 6500 എംഎഎച്ച് ബാറ്ററിയുമുള്ള ഫോണ്‍; വിവോ വൈ300സി പുറത്തിറങ്ങി

Published : Jun 10, 2025, 01:47 PM ISTUpdated : Jun 10, 2025, 01:51 PM IST
Vivo Logo

Synopsis

44 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയാണ് Vivo Y300c ഫോണിനുള്ളത്

ബെയ്‌ജിങ്: വിവോ തങ്ങളുടെ പുതിയ ബജറ്റ് 5ജി സ്മാർട്ട്‌ഫോൺ വിവോ വൈ300സി ചൈനീസ് വിപണിയിൽ പുറത്തിറക്കി. 6.77 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. മൂന്ന് കളർ ഓപ്ഷനുകളിൽവിവോ വൈ300സി മൊബൈല്‍ ഫോൺ ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിനുള്ളത്.

വിവോ വൈ300സി 12 ജിബി / 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1399 യുവാൻ (ഏകദേശം 16,629 രൂപ) ആണ് വില. 12 ജിബി / 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 1599 യുവാൻ (ഏകദേശം 19,006 രൂപ) ആണ്. സ്റ്റാർ ഡയമണ്ട് ബ്ലാക്ക്, സ്നോ വൈറ്റ്, ഗ്രീൻ പൈൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

വിവോ വൈ300സി-യിൽ 6.77 ഇഞ്ച് അമോലെഡ് ഫ്ലാറ്റ് ഡിസ്‌പ്ലേ, 2392x1080 പിക്‌സൽ റെസല്യൂഷൻ, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ്, 300 ഹെര്‍ട്സ് വരെ ടച്ച് സാമ്പിൾ റേറ്റ് എന്നിവയുണ്ട്. വൈ300സി-യിൽ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസർ, മാലി-G57 ജിപിയു എന്നിവ ഉൾപ്പെടുന്നു. ഇതിൽ ഇന്‍റഗ്രേറ്റഡ് 5ജി മോഡം ലഭിക്കുന്നു. 44 വാട്സ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിനുള്ളത്. വയർലെസ് ഇയർഫോണുകൾ പോലുള്ള പവർ ഉപകരണങ്ങൾക്ക് റിവേഴ്‌സ് ചാർജിംഗ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. സ്‌ക്രീനിൽ ഫേസ് വേക്ക് ഫേഷ്യൽ റെക്കഗ്നിഷനും ഒപ്റ്റിക്കൽ ഫിംഗർപ്രിന്‍റ് സെൻസറും നൽകിയിട്ടുണ്ട്.

ഈ ഫോണിലെ ക്യാമറ സജ്ജീകരണത്തെക്കുറിച്ച് പറയുകയാണെങ്കിൽ, വൈ300സി-യിൽ f/1.8 അപ്പേർച്ചറുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും, f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ സെക്കൻഡറി ക്യാമറയും ലഭിക്കും. അതേസമയം, സെൽഫികൾക്കും വീഡിയോ കോളിംഗിനുമായി f/2.05 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ട്. ഈ ഫോണിന് 12 ജിബി LPDDR4X റാമും 512 ജിബി വരെ യുഎഫ്‌എസ്2.2 ഇൻബിൽറ്റ് സ്റ്റോറേജും ഉണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഡ്യുവൽ സിം സപ്പോർട്ട്, 5ജി, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ് സി പോർട്ട്, ജിപിഎസ് എന്നിവ ഉൾപ്പെടുന്നു. 

PREV
Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്