വരുന്നൂ ഓപ്പോ റെനോ 15സി; റെനോ 15 ശ്രേണിയിലെ മറ്റ് ഫോണുകളില്‍ നിന്ന് എന്താണ് വ്യത്യാസം?

Published : Nov 25, 2025, 01:50 PM IST
Oppo Logo

Synopsis

12 ജിബി റാം, 50 എംപി ക്യാമറ, 80 വാട്‌സ് ചാർജിംഗ് എന്നിവയുമായി ഓപ്പോ റെനോ 15സി ഫോൺ പുറത്തിറങ്ങും. ഓപ്പോ റെനോ 15സിയുടെ സ്പെസിഫിക്കേഷനുകളും സവിശേഷതകളും വിശദമായി.

ഷെഞ്ജെൻ: ഓപ്പോ റെനോ 15 സ്‌മാർട്ട്‌ഫോൺ സീരീസിലേക്ക് പുതിയൊരു അംഗത്തെ കൂടി ഓപ്പോ ഉടൻ ചേർത്തേക്കും എന്ന് റിപ്പോർട്ട്. ഓപ്പോ റെനോ 15സി (Oppo Reno 15C) ഫോണ്‍ മോഡല്‍ അവതരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. റെനോ 15 സീരീസിന്‍റെ ലോഞ്ചിനൊപ്പം കമ്പനി ഈ പുതിയ സ്‍മാർട്ട്‌ഫോണിന്‍റെ ടീസർ പുറത്തിറക്കിയിരുന്നു. താങ്ങാവുന്ന വിലയിൽ ഓപ്പോയിൽ നിന്ന് മികച്ച സവിശേഷതകളുള്ള ഒരു ഫോൺ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ റെനോ 15സി ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത്, റെനോ 15 സീരീസിന്‍റെ ഒട്ടുമിക്ക സവിശേഷതകളും കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് റെനോ 15സിയിലൂടെ ആസ്വദിക്കാൻ കഴിയും.

ഓപ്പോ റെനോ 15സി ഡിസ്പ്ലെ, റാം, ചിപ്‌സെറ്റ്, ക്യാമറ

ഓപ്പോ റെനോ 15സി സ്‌മാര്‍ട്ട്‌ഫോണിനെക്കുറിച്ചുള്ള ഒരു പുതിയ അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഫോണിന്‍റെ സ്പെസിഫിക്കേഷനുകളെക്കുറിച്ച് ടിപ്സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷനാണ് വലിയ വെളിപ്പെടുത്തൽ നടത്തിയത്. ഈ ലീക്കേജ് ഓപ്പോ റെനോ 15സിയുടെ സവിശേഷതകൾ വെളിപ്പെടുത്തുന്നു. 1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് എല്‍ടിപിഎസ് ഒഎൽഇഡി ഫ്ലാറ്റ് ഡിസ്‌പ്ലേയാണ് ഓപ്പോ റെനോ 15സി ഫോണിൽ പ്രതീക്ഷിക്കുന്നതെന്ന് ടിപ്‌സ്റ്റർ പറയുന്നു. 12 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും ഈ ഫോണിൽ ഉണ്ടാകുമെന്നും ടിപ്സ്റ്റർ അവകാശപ്പെടുന്നു.

ഓപ്പോ റെനോ 15സി ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതായിരിക്കും. ഓപ്പോ റെനോ 15സിയില്‍ 50-മെഗാപിക്‌സൽ പിൻ പ്രൈമറി ക്യാമറയും, 8-മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറയും, 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും മൂന്നാമത്തെ സെൻസറായി ഫോണിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സെൽഫികൾക്കായി, ഫോണിൽ 50 മെഗാപിക്‌സൽ ഫ്രണ്ട് സെൻസർ ഉണ്ടാകുമെന്നും ടിപ്സ്റ്റർ പറയുന്നു.

ഓപ്പോ റെനോ 15സി: മറ്റ് സവിശേഷതകള്‍

80 വാട്‌സ് ഫാസ്റ്റ് ചാർജിംഗിനെ ഓപ്പോ റെനോ 15സി പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി ഒപ്റ്റിക്കൽ ഫിംഗർപ്രിന്‍റ് സ്‍കാനർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫോണിന്‍റെ ഭാരം 197 ഗ്രാം ആയിരിക്കും എന്നും അറോറ ബ്ലൂ, കോളേജ് ബ്ലൂ, സ്റ്റാർലൈറ്റ് ബോ തുടങ്ങിയ കളർ വേരിയന്‍റുകളിൽ ഇത് വരുമെന്നും ആണ് റിപ്പോർട്ടുകൾ. എങ്കിലും, വരാനിരിക്കുന്ന റെനോ 15സി യുടെ മറ്റ് ഫീച്ചറുകളും സ്പെസിഫിക്കേഷനുകളും നിലവിൽ അജ്ഞാതമാണ്.

PREV
Read more Articles on
click me!

Recommended Stories

6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി
സാംസങ് ഗാലക്‌സി ടാബ് എ11+ ഇന്ത്യയില്‍; ഫീച്ചറുകളും വിലയും