OPPO Find X9s: പ്രീമിയം സ്മാർട്ട്ഫോണുകളിലെ പുതിയ തരംഗം

Published : Jun 12, 2026, 09:01 AM IST
OPPO Find X9s

Synopsis

കണ്ടന്റ് ക്രിയേഷൻ, പ്രൊഡക്ടിവിറ്റി, ബാറ്ററി ലൈഫ്, AI അധിഷ്ഠിത ഫീച്ചറുകൾ എന്നിവയിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഉപകരണമാണ് OPPO Find X9s.

ഇന്നത്തെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഒരുപാട് കാര്യങ്ങൾക്കുള്ള ഉപാധിയാണ്.

കണ്ടന്റ് ക്രിയേഷൻ, പ്രൊഡക്ടിവിറ്റി, ബാറ്ററി ലൈഫ്, AI അധിഷ്ഠിത ഫീച്ചറുകൾ എന്നിവയിലൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഉപകരണമാണ് OPPO Find X9s.

പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഈ ഡിവൈസ് വേറിട്ടു നിൽക്കാൻ കാരണമാകുന്ന അഞ്ച് പ്രധാന കാര്യങ്ങൾ പരിചയപ്പെടാം.

നിങ്ങളുടെ കൈകളിൽ വരും പ്രീമിയം ഡിസൈൻ

എളുപ്പം ശ്രദ്ധിക്കുന്ന ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ഫ്ലാറ്റ്-എഡ്ജ്ഡ് ഡിസൈൻ, പ്രീമിയം ഫിനിഷ് എന്നിവയിലൂടെ OPPO Find X9s ആദ്യ കാഴ്ചയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്നു.

Sunset Orange, Lavender Sky, Midnight Grey എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമായ ഈ സ്മാർട്ട്ഫോൺ, ആകർഷകമായ രൂപകൽപ്പനയും ദിവസവും ഉപയോഗിക്കാനുള്ള എളുപ്പവും കൂടിച്ചേരുന്നതാണ്.

വെറും 7.99mm കനം മാത്രമുള്ളതിനാൽ Find X9s കൈയിൽ പിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഫ്രെയിമിൽ ക്യാമറ മൊഡ്യൂൾ നല്ല ഫിനിഷ് നൽകുന്നു. മാത്രമല്ല ഇത് പ്രീമിയം ലുക്കും നൽകും.

മുൻവശത്ത്, വെറും 1.15mm കട്ടിയുള്ള അൾട്രാ-തിൻ ബെസലുകളാണ് നൽകിയിട്ടുള്ളത്. 6.59 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേ കാഴ്ച്ച എളുപ്പമാക്കുന്നു.

ഭംഗിക്കപ്പുറം, IP66, IP68, IP69 റേറ്റിംഗുകളോടെ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതാണ് ഡിസൈൻ. ഇതോടൊപ്പം വീഴ്ചകളിലും ആഘാതങ്ങളിലും നിന്ന് സംരക്ഷണം ഉറപ്പാക്കുന്ന Swiss SGS Five-Star സർട്ടിഫിക്കേഷനും ഈ ഫോണിനുണ്ട്.

പുതുതായി ഫോണിൽ ഒരു Snap Key കൂടെ എത്തുന്നുണ്ട്. ഇത് കസ്റ്റമൈസ് ചെയ്യാം.

ക്രിയേറ്റർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ക്യാമറ

Hasselblad-നൊപ്പം വികസിപ്പിച്ച 50MP ട്രിപ്പിൾ ക്യാമറ സംവിധാനമാണ് OPPO Find X9s-ന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്.

50MP മെയിൻ ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, Triple Prism Periscope സിസ്റ്റമുള്ള 50MP 3x ടെലിഫോട്ടോ ക്യാമറ, 32MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

സ്മാർട്ട്ഫോൺ ക്യാമറ ഉപയോഗങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് പോർട്രെയിറ്റ് ഫോട്ടോഗ്രഫി. സ്വാഭാവികമായ പോർട്രെയിറ്റുകൾ പകർത്താൻ 50MP മെയിൻ ക്യാമറ സഹായിക്കും.

മുടിയുടെ ഇഴകൾ വരെ കൃത്യമായി തിരിച്ചറിഞ്ഞ് മികച്ച ഡീറ്റെയിലുകളോടെ ഇത് ഫോട്ടോകൾ പകർത്തു. കൂടാതെ 1x മുതൽ 3x വരെ ഫോക്കൽ ലെങ്ത്തുകളിൽ ഓട്ടോമാറ്റിക് ആയി പശ്ചാത്തലം വേറിട്ടു നിൽക്കുന്ന ഫോട്ടോകളെടുക്കാനും കഴിയും.

50MP 3x ടെലിഫോട്ടോ ക്യാമറ ട്രാവൽ ഫോട്ടോഗ്രഫിയിലാണ് ഏറ്റവും സഹായകമാകുക. ദൂരെയുള്ള വസ്തുക്കളെ ഇത് എളുപ്പം പകർത്തും. വിശാലമായ സൂം പരിധിയിലും വ്യക്തമായ ഫോട്ടോകളും എടുക്കാനാകും.

Hasselblad Master Mode തെരഞ്ഞെടുത്താൽ കൂടുതൽ മാനുവലായി ക്യാമറ നിയന്ത്രിക്കാം. Hasselblad XPAN Mode ഉപയോഗിച്ച് 65:24 ആസ്പെക്ട് റേഷ്യോയിൽ സിനിമാറ്റിക് പനോരമിക് ഫോട്ടോകൾ പകർത്താനുമാകും.

AI Popout, AI Portrait Glow തുടങ്ങിയ AI അധിഷ്ഠിത ഫീച്ചറുകൾ ഫോട്ടോ എഡിറ്റിംഗ് കൂടുതൽ മെച്ചപ്പെടുത്തുന്നു. OPPO-യുടെ LUMO Image Engine വിവിധ ലൈറ്റിംഗ് സാഹചര്യങ്ങളിൽ നിറങ്ങളും വിശദാംശങ്ങളും ഒപ്റ്റിമൈസ് ചെയ്ത് കൂടുതൽ സ്വാഭാവികമായ ഫോട്ടോകൾ തരും.

കോൺസെർട്ടുകൾ, കായികമത്സരങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ അതിവേഗം ചലിക്കുന്ന വസ്തുക്കളെ പകർത്താൻ Lightning Snap Engine മതി. ഇത് മോഷൻ ബ്ലർ കുറച്ച് ഫോട്ടോകളുടെ വ്യക്തത വർധിപ്പിക്കുന്നു.

വീഡിയോ എടുത്താൽ എല്ലാ ക്യാമറകളും Dolby Vision HDR-ൽ 4K 60fps റെക്കോർഡിംഗ് നൽകുന്നു. ഓട്ടോമാറ്റിക് വൈറ്റ് ബാലൻസ് ക്രമീകരണങ്ങൾ ചിത്രീകരണത്തിലുടനീളം സ്ഥിരത ഉറപ്പാക്കുന്നു. റെക്കോർഡിംഗ് നടക്കുന്നതിനിടെ ഫ്രണ്ട്, റിയർ ക്യാമറകൾക്കിടയിൽ തടസ്സമില്ലാതെ മാറാനും കഴിയും.

ഇൻ-ബിൽറ്റ് എഡിറ്റിംഗ് ടൂളുകൾ ഉപയോഗിച്ച് ചിത്രീകരണം, എഡിറ്റിംഗ്, പ്രസിദ്ധീകരണം എന്നിവ എല്ലാം ഫോണിൽ തന്നെ പൂർത്തിയാക്കാം.

ദിവസേനയുള്ള കാര്യങ്ങൾ എളുപ്പമാക്കുന്ന AI ഫീച്ചറുകൾ

ദൈനംദിന ജീവിതം കൂടുതൽ ക്രമീകരിക്കാനും പ്രൊഡക്ടിവിറ്റി മെച്ചപ്പെടുത്താനുമാണ് OPPO Find X9s-ലെ AI ഫീച്ചറുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പലപ്പോഴും പ്രധാന വിവരങ്ങൾ നിരവധി ആപ്പുകളിലായി ചിതറിക്കിടക്കുന്നതിനാൽ അവ ക്രമീകരിക്കുകയും ആവശ്യമുള്ളപ്പോൾ കണ്ടെത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടാകാറുണ്ടല്ലോ.

ഇതിന് പരിഹാരമാണ് AI Mind Space. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങൾ ഒരിടത്ത് ശേഖരിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ഒരു ഹബ്ബായി ഇത് പ്രവർത്തിക്കുന്നു.

മൂന്ന് വിരലുകൾ ഉപയോഗിച്ചുള്ള ഒരു സ്വൈപ്പിലൂടെ വിവരങ്ങൾ പകർത്താം. ഇത് ഫോൺ സൂക്ഷിക്കുകയും പിന്നീട് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റുകയും ചെയ്യും.

മീറ്റിങ്ങുകൾ, പരിപാടികൾ, മറ്റു ഷെഡ്യൂളുകൾ എല്ലാം ഇങ്ങനെ സൂക്ഷിക്കാം. അനാവശ്യമായി സ്‌ക്രീൻഷോട്ടുകളോ ഫോട്ടോകളോ എടുക്കേണ്ടതില്ല. AI Mind Space ഈ വിവരങ്ങൾ വിശകലനം ചെയ്ത് ക്രമീകരിക്കുകയും, കലണ്ടറിലേക്ക് ഇവന്റുകൾ ചേർക്കുന്നതുപോലുള്ള നിർദേശങ്ങൾ നൽകുകയും ചെയ്യും.

മറ്റൊരു പ്രധാന AI ടൂളാണ് AI Bill Manager. ഡിജിറ്റൽ പേയ്മെന്റുകളിൽ നിന്നുള്ള വിവരങ്ങൾ സ്വയമേവ ശേഖരിച്ച് മാസച്ചെലവുകൾ ട്രാക്ക് ചെയ്യുന്നത് ഇത് എളുപ്പമാക്കുന്നു.

ഡിജിറ്റൽ അല്ലാത്ത ബില്ലുകൾ ഉണ്ടെങ്കിൽ, ക്യാമറ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ സ്കാൻ ചെയ്ത് ചിത്രം പകർത്താതെ തന്നെ AI Mind Space-ലേക്ക് രേഖപ്പെടുത്താനും കഴിയും.

AI ഉപയോഗിച്ച് ചോദ്യങ്ങൾ ചോദിക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ വ്യത്യസ്ത AI മോഡലുകൾക്കിടയിൽ മാറിമാറി ഉപയോഗിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാൻ കഴിയുമോ?

OPPO Find X9s-ൽ അത് സാധ്യമാണ്. Google Gemini, Perplexity, OpenAI മോഡലുകൾ എന്നിവയിൽ ഒരേസമയം വിവരങ്ങൾ തിരയാനും, AI Mind Space-നൊപ്പം ഉപയോഗിക്കുമ്പോൾ കൂടുതൽ വ്യക്തിഗതവും സാഹചര്യങ്ങൾക്ക് യോജിച്ച മറുപടികൾ ലഭിക്കാനും കഴിയും. കൂടാതെ, വിവിധ AI മോഡലുകളുടെ ഫലങ്ങൾ ഒപ്പത്തിനൊപ്പം താരതമ്യം ചെയ്യാനും സാധിക്കും.

വിദേശഭാഷയിലുള്ള റെസ്റ്റോറന്റ് മെനുകൾ വിവർത്തനം ചെയ്യാൻ സഹായിക്കുന്ന AI Menu Translation, റിയൽ-ടൈം ട്രാൻസ്ക്രിപ്ഷനും മീറ്റിംഗ് സംഗ്രഹങ്ങളും നൽകുന്ന AI Recorder എന്നിവയും പ്രധാന ഫീച്ചറുകളാണ്.

വർഷങ്ങളോളം വിശ്വസിക്കാവുന്ന ബാറ്ററി

ഒരു പ്രീമിയം സ്മാർട്ട്ഫോൺ ദീർഘകാല നിക്ഷേപമാണ്. അതിൽ ബാറ്ററി ലൈഫിന് വലിയ പ്രാധാന്യമുണ്ട്.

അഞ്ച് വർഷത്തെ ഉപയോഗത്തിന് ശേഷവും യഥാർത്ഥ ശേഷിയുടെ 80 ശതമാനം വരെ നിലനിർത്തുമെന്ന വാഗ്ദാനമാണ് OPPO Find X9s നൽകുന്നത്. 7,025mAh ശേഷിയുള്ള വലിയ ബാറ്ററിയാണ് ഇതിനുള്ളത്.

80W SUPERVOOC വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന Find X9s വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ, മറ്റു USB PD ചാർജറുകൾ വഴി 55W വരെ ഫാസ്റ്റ് ചാർജിംഗിനും പിന്തുണയുണ്ട്.

MediaTek Dimensity 9500s പ്രോസസറാണ് ഈ ഫോണിലുള്ളത്. പ്രകടനവും ബാറ്ററി കാര്യക്ഷമതയും തമ്മിൽ മികച്ച സന്തുലനം പുലർത്തുന്നതാണ് ഈ ചിപ് സെറ്റ്.

പുത്തൻ പുതിയ ആൻഡ്രോയിഡ് അനുഭവം

ഏറ്റവും പുതിയ ColorOS 16-ലാണ് OPPO Find X9s പ്രവർത്തിക്കുന്നത്. ദൈനംദിന സ്മാർട്ട്ഫോൺ ഉപയോഗം കൂടുതൽ ലളിതമാക്കുന്നതിലാണ് ഇതിന്റെ പ്രധാന ശ്രദ്ധ.

പുതിയ Flux Home Screen, ഉപയോക്താക്കളുടെ ഉപയോഗശൈലിക്കനുസരിച്ച് ഇന്റർഫേസ് ക്രമീകരിക്കാൻ സഹായിക്കുന്നു. പതിവായി ഉപയോഗിക്കുന്ന ആപ്പുകൾ എളുപ്പത്തിൽ ലഭ്യമാക്കുകയോ, പ്രധാന ഫംഗ്ഷനുകൾക്കായി ഷോർട്ട്കട്ടുകൾ സൃഷ്ടിക്കുകയോ ചെയ്യാം.

പ്രധാന വിവരങ്ങൾ എപ്പോഴും ദൃശ്യമാകുന്ന തരത്തിൽ സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നു. Aqua Dynamics, Live Space തുടങ്ങിയ ഫീച്ചറുകൾ നാവിഗേഷൻ നിർദേശങ്ങൾ, ഡെലിവറി സ്റ്റാറ്റസുകൾ, നോട്ടിഫിക്കേഷനുകൾ എന്നിവ കൂടുതൽ എളുപ്പത്തിൽ കാണാൻ സഹായിക്കുന്നു. ഇതിലൂടെ നിരന്തരം ആപ്പുകൾ തുറക്കേണ്ട സാഹചര്യം ഒഴിവാകുന്നു.

കണക്റ്റിവിറ്റിയും ഏറെ പ്രായോഗികമാണ്. Quick Share ഉപയോഗിച്ച് Android ഉപകരണങ്ങൾ, PCകൾ, Apple ഉപകരണങ്ങൾ എന്നിവയ്ക്കിടയിൽ മൊബൈൽ ഡാറ്റ ഉപയോഗിക്കാതെ തന്നെ ഫയലുകൾ കൈമാറാം.

ഫോണിനും കമ്പ്യൂട്ടറിനുമിടയിൽ പതിവായി മാറി പ്രവർത്തിക്കുന്നവർക്ക് O+ Connect കൂടുതൽ സൗകര്യം നൽകുന്നു. Mac അല്ലെങ്കിൽ Windows PC-യിൽ നിന്ന് നേരിട്ട് സ്മാർട്ട്ഫോണിലെ ഫയലുകൾ ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.

ഈ എല്ലാ ഫീച്ചറുകളും ചേർന്ന്, Find X9s ഒരു സ്മാർട്ട്ഫോൺ മാത്രമല്ല, ഉപയോക്താവിന്റെ വിപുലമായ ഡിജിറ്റൽ ഇക്കോസിസ്റ്റത്തിന്റെ സ്വാഭാവിക ഭാഗമാണെന്ന അനുഭവമാണ് നൽകുന്നത്.

ഈ ഫോൺ തെരഞ്ഞെടുക്കുമ്പോൾ

ഇന്നത്തെ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങുന്നവർ കൂടുതലായി ആഗ്രഹിക്കുന്ന നിരവധി സവിശേഷതകൾ OPPO Find X9s ഒരുമിച്ച് കൊണ്ടുവരുന്നു. Hasselblad സാങ്കേതികവിദ്യയുള്ള ക്യാമറ സംവിധാനം കണ്ടന്റ് ക്രിയേറ്റർമാരെ ലക്ഷ്യമിടുമ്പോൾ, AI Mind Space, AI Bill Manager തുടങ്ങിയ AI ടൂളുകൾ ദൈനംദിന ജോലികൾ ലളിതമാക്കുന്നു. ദീർഘകാല ഉപയോഗത്തിന് അനുയോജ്യമായ വലിയ ബാറ്ററി, ഫാസ്റ്റ് ചാർജിംഗ് പിന്തുണ, വിപുലമായ കസ്റ്റമൈസേഷൻ സൗകര്യങ്ങൾ എന്നിവയും ചേർന്നപ്പോൾ, കണ്ടന്റ് ക്രിയേഷനും പ്രൊഡക്റ്റിവിറ്റിയും തമ്മിലുള്ള ഒരു ബാലൻസ് ആണ് ഫോൺ നൽകുന്നത്.

വിലയും ലഭ്യതയും

OPPO Find X9s രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്:

• 12GB + 256GB : ₹79,999

• 12GB + 512GB : ₹89,999

OPPO e-Store, Amazon, Flipkart, ഇന്ത്യയിലുടനീളമുള്ള അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാം.

ലോഞ്ച് ഓഫറുകളുടെ ഭാഗമായി, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കും യോഗ്യമായ UPI ഇടപാടുകൾക്കും 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക്, Cashify, Servify എന്നിവ വഴിയുള്ള എക്സ്ചേഞ്ച് ബോണസ്, ഒമ്പത് മാസം വരെ നോ-കോസ്റ്റ് EMI, കൂടാതെ തിരഞ്ഞെടുത്ത പങ്കാളികൾ വഴി സീറോ ഡൗൺ പേയ്മെന്റ് ഫിനാൻസിംഗ് പദ്ധതികളും ലഭ്യമാണ്.

 

PREV
Read more Articles on
click me!

Recommended Stories

സാംസങ് ഗാലക്‌സി എസ്25-ന് പുതിയ എഐ അപ്‌ഡേറ്റ്; ഫോൺ ഇനി മാറും
ഒപ്പോ റെനോ 16 ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ പുറത്ത്