എംഐ സ്മാര്‍ട്ട് ടിവികളുടെ വില വെട്ടിക്കുറച്ചു

Published : Jun 17, 2019, 10:50 AM IST
എംഐ സ്മാര്‍ട്ട് ടിവികളുടെ വില വെട്ടിക്കുറച്ചു

Synopsis

നിലവിലെ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ്. അതായത് ക്യാഷ് ഓണ്‍ ഡെലിവറി ലഭിക്കില്ല. 

ദില്ലി: ലോകകപ്പ് പ്രമാണിച്ച് തങ്ങളുടെ സ്മാര്‍ട്ട് ടിവി വിലകള്‍ കുറച്ച് ചൈനീസ് കമ്പനി ഷവോമി. തങ്ങളുടെ എംഐ എല്‍ഇഡി സ്മാര്‍ട്ട് ടിവികളുടെ  വിവിധ മോഡലുകള്‍ക്കാണ് ഷവോമി വില കുറച്ചിരിക്കുന്നത്. ഷവോമിയുടെ ഔദ്യോഗിക സൈറ്റായ എംഐ.കോം വഴിയാണ് ഈ വിലകിഴിവ് ലഭിക്കുക. എംഐ എല്‍ഇ‍ഡി ടിവി 4എക്സ് പ്രോ 55 ടിവിക്ക് 2,000 രൂപയാണ് വിലക്കുറവ് ലഭിക്കുക.

നിലവിലെ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ്. അതായത് ക്യാഷ് ഓണ്‍ ഡെലിവറി ലഭിക്കില്ല. ദ വേള്‍ഡ് കപ്പ് ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ഓഫറില്‍ എംഐ എല്‍ഇഡി 4സി പ്രോ 32 ഇഞ്ച്, എംഐ എല്‍ഇഡി 4എ പ്രോ 32 ഇഞ്ച്, എംഐ എല്‍ഇഡി 4എ പ്രോ 43 ഇഞ്ച്  എന്നിവയ്ക്ക് 2,000 രൂപവരെ കിഴിവ് ലഭിക്കും. 

എംഐ എല്‍ഇഡി ടിവി 4X പ്രോ (55-ഇഞ്ച്) 39,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍ഇഡി ടിവി 4എ പ്രോ 22,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍ഇഡി ടിവി 4എ പ്രോയ്ക്കും, എംഐ എല്‍ഇഡി 4സി പ്രോയ്ക്ക് 12,999 രൂപയാണ് വില.

PREV
click me!

Recommended Stories

വലിയ ബാറ്ററിയുമായി ഹോണർ പ്ലേ 60എ എൻട്രി ലെവൽ 5ജി ഫോൺ പുറത്തിറങ്ങി
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു