ഷവോമി, റെഡ്‍മി ഫോണുകൾക്ക് ഫോണുകൾക്ക് വൻ വിലക്കയറ്റം

Published : Jul 28, 2026, 03:46 PM IST
Xiaomi 17 Ultra, Xiaomi, Redmi, Redme

Synopsis

ഇന്ത്യയിലെ വിപണി സാഹചര്യങ്ങൾക്കിടെ ഷവോമി, റെഡ്മി സ്മാർട്ട്ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് വില വർധിപ്പിച്ചതായി റിപ്പോർട്ട്. ഷവോമി 17ടി, റെഡ്മി നോട്ട് 15 5ജി തുടങ്ങിയ മോഡലുകൾക്ക് 5,000 രൂപ വരെയാണ് വില വർധന. എന്നാൽ, വില വർധനവ് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ന്ത്യയിലെ സ്‍മാർട്ട്ഫോൺ വിപണിയിൽ വില വർധന തുടരുന്നതിനിടെ ഷവോമി, റെഡ്‍മി സ്‍മാർട്ട്ഫോണുകളുടെ ചില മോഡലുകൾക്ക് വില കൂട്ടിയതായി റിപ്പോർട്ട്. വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി സ്‍മാർട്ട്ഫോൺ കമ്പനികൾ അടുത്തിടെ വില വർധിപ്പിച്ച സാഹചര്യത്തിലാണ് ഷവോമിയുടെയും പുതിയ നീക്കം.

ടിപ്സ്റ്റർ സഞ്ജു ചൗധരിയുടെ റിപ്പോർട്ട് പ്രകാരം ഷവോമി, റെഡ്മി ശ്രേണിയിലെ നിരവധി ഫോണുകൾക്ക് ഇന്ത്യയിൽ പരമാവധി 5,000 രൂപ വരെ വില വർധിപ്പിച്ചിട്ടുണ്ട്. ഷവോമി 17ടി, റെഡ്മി നോട്ട് 15 5ജി, റെഡ്‍മി 15 5ജി, റെഡ്മി 15സി 5ജി തുടങ്ങിയ മോഡലുകളെയാണ് വില വർധന പ്രധാനമായും ബാധിച്ചിരിക്കുന്നത്. പുതുക്കിയ വില ഇതിനകം പ്രാബല്യത്തിൽ വന്നതായാണ് റിപ്പോർട്ട്.

ഏറ്റവും വലിയ വില വർധന ലഭിച്ച മോഡലുകളിൽ ഒന്നാണ് ഷവോമി 17ടി. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഇനി 64,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് മോഡലിന് 69,999 രൂപയുമാണ് വിലയെന്നാണ് റിപ്പോർട്ട്. നേരത്തെ ഈ മോഡലുകൾക്ക് യഥാക്രമം 59,999 രൂപയും 64,999 രൂപയുമായിരുന്നു ലോഞ്ച് വില.

റെഡ്മി ശ്രേണിയിലെ റെഡ്മി നോട്ട് 15 5ജി മോഡലിനും വില വർധിച്ചതായി റിപ്പോർട്ടുണ്ട്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 26,999 രൂപയിൽ നിന്ന് 28,999 രൂപയായും, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 29,999 രൂപയിൽ നിന്ന് 31,999 രൂപയായും ഉയർന്നതായാണ് സൂചന.

സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 3 ചിപ്‌സെറ്റുമായി എത്തിയ റെഡ്മി 15 5ജിയുടെ എല്ലാ വേരിയന്റുകൾക്കും 1,000 രൂപ വീതം വില വർധിച്ചതായാണ് റിപ്പോർട്ട്. 6 ജിബി + 128 ജിബി മോഡലിന് ഇനി 21,499 രൂപയും, 8 ജിബി + 128 ജിബി മോഡലിന് 23,499 രൂപയും, 8 ജിബി + 256 ജിബി മോഡലിന് 25,499 രൂപയുമാണ് പുതിയ വില.

റെഡ്മി 15സി 5ജി മോഡലുകൾക്കും വില വർധന ബാധിച്ചതായി റിപ്പോർട്ടുണ്ട്. രണ്ട് വേരിയന്റുകൾക്കും 1,500 രൂപ വീതം വർധിച്ച് യഥാക്രമം 18,499 രൂപയും 20,499 രൂപയുമായി. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 500 രൂപയുടെ വർധനയോടെ 21,499 രൂപയായതായാണ് വിവരം.

അതേസമയം, റെഡ്മി 15എ മോഡലിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയിൽ നിന്ന് 15,999 രൂപയായി വില ഉയർന്നതായി റിപ്പോർട്ടുണ്ട്. 4 ജിബി + 128 ജിബി മോഡലിന് 17,499 രൂപയും, 6 ജിബി + 128 ജിബി മോഡലിന് 19,499 രൂപയുമാണ് പുതുക്കിയ വിലയെന്നാണ് സൂചന.

അതേസമയം വില വർധന സംബന്ധിച്ച് ഷവോമി ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. കമ്പനിയുടെ പ്രതികരണം ലഭിക്കുന്നതനുസരിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരും.

PREV
Read more Articles on
click me!

Recommended Stories

മൂന്ന് ദിവസം ബാറ്ററി! 8,000mAh ബാറ്ററിയുമായി പോക്കോ M8 പവർ; ലോഞ്ച് തീയതി പ്രഖ്യാപിച്ചു
ചാർജർ മറക്കാം! 10,000mAh ബാറ്ററിയുമായി ഒപ്പോയുടെ പുതിയ ഫോൺ എത്തുന്നു