ടി20 ലോകകപ്പിനിടെ ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടു. പുതിയ റാങ്കിംഗിൽ ഇന്ത്യൻ താരം ഇഷാൻ കിഷനും അർഷ്ദീപ് സിംഗും നേട്ടമുണ്ടാക്കിയപ്പോൾ സഞ്ജു സാംസൺ, ജസ്പ്രീത് ബുമ്ര എന്നിവർക്ക് സ്ഥാനനഷ്ടം സംഭവിച്ചു.
ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ പുതിയ ടി20 റാങ്കിംഗ് പുറത്തുവിട്ട് ഐസിസി. ഇന്ത്യൻ താരം ഇഷാന്‍ കിഷനും പേസര്‍ അര്‍ഷ്ദീപ് സിംഗും നേട്ടം കൊയ്ത് റാങ്കിംഗില്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും സ്ഥാനം നഷ്ടമായി.
210
ഗോള്‍ഡന്‍ ഡക്കിലും ഒന്നാമനായി അഭിഷേക്
ടി20 ലോകകപ്പില്‍ അമേരിക്കക്കെതിരായ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും ബാറ്റിംഗ് റാങ്കിംഗില്‍ അഭിഷേക് ശര്‍മ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ 20 റേറ്റിംഗ് പോയന്‍റ് നഷ്ടമായ അഭിഷേക് 908 റേറ്റിംഗ് പോയന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
310
കുതിപ്പ് തുടര്‍ന്ന് ഇഷാന്‍
അമേരിക്കക്കെതിരെ വലിയ സ്കോര്‍ നേടാനായില്ലെങ്കിലും പുതിയ റാങ്കിംഗിലും ഇഷാന്‍ കിഷന്‍ നേട്ടം കൊയ്തു. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇഷാന്‍ കിഷന്‍ ബാറ്റിംഗ് റാങ്കിംഗില്‍ 25-ാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിന്‍റെ ഫിൽ സാൾട്ട് (821) രണ്ടാം സ്ഥാനത്ത് തുടരുന്ന റാങ്കിംഗില്‍ ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ പാകിസ്ഥാൻ ഓപ്പണര്‍ സാഹിബ്സാദ ഫർഹാൻ നാല് സ്ഥാനം മെച്ചപ്പെടുത്തി(769) മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇംഗ്ലണ്ടിന്‍റെ ജോസ് ബട്‌ലറും ആദ്യ അഞ്ചിൽ ഇടംപിടിച്ചു.
510
തിലകിന് നഷ്ടം, സൂര്യക്ക് മാറ്റമില്ല
അമേരിക്കക്കെതിരെ 25 റണ്‍സെടുത്ത് പുറത്തായ ഇന്ത്യയുടെ തിലക് വര്‍മ ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തേക്ക് വീണപ്പോള്‍ അമേരിക്കക്കെതിരെ 84 റണ്‍സടിച്ച് ടോപ് സ്കോററായിട്ടും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന് റാങ്കിംഗില്‍ നേട്ടമുണ്ടായില്ല. പുതിയ റാങ്കിംഗിലും ഏഴാം സ്ഥാനത്താണ് സൂര്യകുമാര്‍.
610
ദുബെക്കും പാണ്ഡ്യക്കും റിങ്കുവിനും തിരിച്ചടി
അമേരിക്കക്കെതിരെ ഗോള്‍ഡന്‍ ഡക്കായ ശിവം ദുബെ ആറ് സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 47-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ലോകകപ്പ് ടീമിലില്ലാത്ത ശുഭ്മാന്‍ ഗില്‍ അഞ്ച് സ്ഥാനം നഷ്ടമാക്കി 48ാം സ്ഥാനത്താണ്. ഹാര്‍ദ്ദിക് പാണ്ഡ്യ രണ്ട് സ്ഥാനം നഷ്ടമാക്കി 56-ാം സ്ഥാനത്തേക്കും റിങ്കു സിംഗ് ആറ് സ്ഥാനം നഷ്ടമായി 68-ാം സ്ഥാനത്തേക്കും വീണു.
710
സഞ്ജുവിന് സ്ഥാനനഷ്ടം
ഇഷാന്‍ കിഷന് മുന്നില്‍ ലോകകപ്പ് ടീമിലെ ഓപ്പണര്‍ സ്ഥാനം നഷ്ടമായ മലയാളി താരം സഞ്ജു സാംസണ് റാങ്കിംഗിലും നേരിയ തിരിച്ചടി നേരിട്ടു. പുതിയ റാങ്കിംഗില്‍ ഒരു സ്ഥാനം താഴേക്കിറങ്ങിയ സഞ്ജു ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നില്‍ 57-ാം സ്ഥാനത്താണ്
810
വരുണ്‍ തന്നെ ചക്രവര്‍ത്തി
അമേരിക്കക്കെതിരെ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളുവെങ്കിലും 773 റേറ്റിംഗ് പോയന്‍റുമായി ബൗളർമാരുടെ റാങ്കിംഗില്‍ വരുൺ ചക്രവർത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ സിംബാബ്‌വെ നായകൻ സിക്കന്ദർ റാസയാണ് ഒന്നാം സ്ഥാനത്ത്.
910
അർഷ്ദീപ് സിംഗ് ടോപ് 10ന് അടുത്ത്
അമേരിക്കക്കെതിരെ രണ്ട് വിക്കറ്റുമായി തിളങ്ങിയ ഇന്ത്യയയുടെ അര്‍ഷ്ദീപ് സിംഗ് രണ്ട് സ്ഥാനം ഉയര്‍ന്ന് 11-ാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം.
1010
ബുമ്രക്ക് കനത്ത തിരിച്ചടി
അമേരിക്കിക്കെതിരായ ആദ്യ മത്സരത്തില്‍ പനിമൂലം കളിക്കാതിരുന്ന ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര ആറ് സ്ഥാനങ്ങള്‍ നഷ്ടമായി 21-ാം സ്ഥാനത്തേക്ക് വീണു. അക്സര്‍ പട്ടേല്‍ ഒരു സ്ഥാനം താഴേക്കിറങ്ങി 18-ാമതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!