നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 347 റണ്‍സാണ് ഇമ്രാന്‍ അടിച്ചെടുത്തത്.
കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.
നാലു മത്സരങ്ങളില്‍ നിന്ന് 74.33 ശരാശരിയില്‍ 187.39 സ്‌ട്രൈക്ക് റേറ്റില്‍ 223 റണ്‍സടിച്ചാണ് സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാമനായത്.
കെസിഎല്ലിലെ ആദ്യ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങാനിരുന്ന സഞ്ജു ബാറ്റിംഗിനിറങ്ങിയിരുന്നില്ല. മൂന്ന് ഇന്നിംഗ്സുകള്‍ കളിച്ചു.
കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ മൂന്നാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 205 റണ്‍സ്.
കൊല്ലം സെയ്‌ലേഴ്‌സിന്റെ വിഷ്ണു വിനോദാണ് നാലാമത്. നാല് മത്സരങ്ങളില്‍ നിന്ന് 181 റണ്‍സാണ് വിഷ്ണു നേടിയത്.
18 സിക്‌സുകള്‍ വിഷ്ണു ഇതുവരെ പറത്തിയിട്ടുണ്ട്. സിക്‌സര്‍ വേട്ടയില്‍ വിഷ്ണവാണ് മുന്നില്‍.
ട്രിവാന്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് അഞ്ചാമതാണ്.
ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ ആറാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 173 റണ്‍സ്.
വിക്കറ്റ് വേട്ടയില്‍ അഖില്‍ സ്‌കറിയ ഒന്നാം സ്ഥാനത്തുണ്ട്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ്.
Sajish A