പരമ്പരയില്‍ ഒരു സെഞ്ചുറിയും നേടി മികച്ച ഫോമിലുള്ള യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി തുടരും.
മാഞ്ചസ്റ്ററില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്റെ സ്ഥാനത്തിനും മാറ്റമുണ്ടാവില്ല.
കരുണ്‍ നായര്‍ക്ക് പകരം ടീമിലെത്തി മൂന്നാം നമ്പറില്‍ അര്‍ധ സെഞ്ചുറി നേടിയ സായ് സുദര്‍ശനും ടീമിനൊപ്പം കാണും.
പരമ്പരയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനാണ് ടീമിന്റെ പ്രതീക്ഷ.
പരിക്കേറ്റ റിഷഭ് പന്തിന് പകരം ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറാവും. അഞ്ചാമത് ബാറ്റിംഗിനെത്തും.
അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടിയ ജഡേജ ബൗളിംഗിലും ഇന്ത്യയുടെ കരുത്താണ്.
അവസാന ടെസ്റ്റിലെ സെഞ്ചുറിയോടെ സ്പിന്‍ ഓള്‍റൗണ്ടര്‍ സുന്ദറും സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
മോശം ഫോമിലെങ്കിലും ഷാര്‍ദുല്‍ താക്കൂര്‍ പ്ലേയിംഗ് ഇലവനിലെത്തും. ബാറ്റിംഗില്‍ തിളങ്ങാന്‍ താരത്തിന് സാധിച്ചേക്കും.
ബുമ്ര കളിക്കുമെന്ന് പരിശീലകന്‍ ഗംഭീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. അദ്ദേഹവും ടീമിനൊപ്പം തുടരും.
തുടര്‍ച്ചയായ അഞ്ചാം ടെസ്റ്റിലും സിറാജ് കളിക്കും. പരമ്പരയിലൊന്നാകെ 14 വിക്കറ്റ് സിറാജ് വീഴ്ത്തി.
ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിന് അരങ്ങേറ്റത്തിനുള്ള അവസമൊരുങ്ങും. അന്‍ഷൂല്‍ കാംബോജ് പുറത്താവാന്‍ സാധ്യത.
Sajish A