ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതോടെ സൂപ്പർ 8 ചിത്രം വ്യക്തമായി. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വമ്പന്മാർ യോഗ്യത നേടിയപ്പോൾ, ഇന്ത്യയുടെ സൂപ്പർ 8 ഗ്രൂപ്പ് താരതമ്യേന എളുപ്പമായി.
ടി20 ലോകകപ്പില്‍ ഇതുവരെ സൂപ്പര്‍ 8ലേക്ക് യോഗ്യത നേടിയത് 7 ടീമുകൾ. പ്രതീക്ഷിച്ച വമ്പന്‍മാരൊക്കെ യോഗ്യത നേടിയപ്പോള്‍ ഓസ്ട്രേലിയ യോഗ്യ നേടാതെ പുറത്തായത് അപ്രതീക്ഷിതമായി.
211
എതിരാളികളില്ലാതെ ഇന്ത്യ
പാകിസ്ഥാനെതിരായ ജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ സൂപ്പര്‍ 8ല്‍ എത്തുന്ന ആദ്യ ടീമായി. നെതര്‍ലന്‍ഡ്സിനെതിരായ അവസാന മത്സരത്തിന്‍റെ ഫലം ആശ്രയിക്കാതെ തന്നെ ഗ്രൂപ്പില്‍ ഒന്നാമതായാണ് ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ചത്.
311
പാകിസ്ഥാന് കാത്തിരിപ്പ്
നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയയെ കീഴടക്കിയാല്‍ പാകിസ്ഥാന് സൂപ്പര്‍ 8ല്‍ എത്താം. നമീബിയയോട് തോറ്റാല്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയെ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ 8ലെത്താനാവു. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ അമേരിക്ക പാകിസ്ഥാനെക്കാള്‍ മുന്നിലാണെങ്കിലും അമേരിക്കയുടെ നാലു മത്സരങ്ങളും പൂര്‍ത്തിയായത് പാകിസ്ഥാന് ആശ്വാസമാണ്.
ഓസ്ട്രേലിയയെ വീഴ്ത്തിയതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആതിഥേയരായ ശ്രീലങ്കയും സൂപ്പര്‍ 8 ഉറപ്പിച്ചു. സിംബാബ്ക്കെതിരായ അവസാന മത്സരഫലമായിരിക്കും ഗ്രൂപ്പ് ചാമ്പ്യൻമാരെ നിര്‍ണയിക്കുക.
511
ചരിത്രനേട്ടത്തില്‍ സിംബാബ്‌വെ
ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വെയാണ് സൂപ്പര്‍ 8ലെത്തിയ രണ്ടാമത്തെ ടീം. സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് 5 പോയന്‍റുമായി സിംബാബ്‌വെ സൂപ്പര്‍ എട്ടിലെത്തിയത്. ഇതോടെ ഒമാനെതിരെ ഒരു മത്സരം ബാക്കിയുണ്ടെങ്കിലും രണ്ട് പോയിന്‍റ് മാത്രമുള്ള ഓസ്ട്രേലിയ ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായി.
611
ഇംഗ്ലണ്ടും വിൻഡീസും
ഗ്രൂപ്പ് സിയില്‍ നിന്ന് സൂപ്പര്‍ 8ലെത്തിയത് പ്രതീക്ഷിച്ച ടീമുകള്‍ തന്നെയായിരുന്നു. മുന്‍ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസുമാണ് സൂപ്പര്‍ 8ലെത്തിയ രണ്ട് ടീമുകള്‍. ഇംഗ്ലണ്ടിന്‍റെ ജയങ്ങളൊന്നും ആധികാരികമായിരുന്നില്ലെങ്കിലും അവര്‍ക്ക് സൂപ്പര്‍ 8ലേക്ക് യോഗ്യത നേടാനായി.
711
മരണഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും
മരണ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് ഡിയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍റെ അട്ടിമറി ഭീഷണിയെ ഡബിള്‍ സൂപ്പര്‍ ഓവറില്‍ മറികടന്ന ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ എട്ടിലെത്തിയത്. ദക്ഷിണാഫ്രിക്കയോട് ഡബിള്‍ സൂപ്പര്‍ ഓവറിലേറ്റ തോല്‍വിയാണ് അഫ്ഗാനിസ്ഥാന് തിരിച്ചടിയായത്.
811
സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എതിരാളികള്‍
ഓസ്ട്രേലിയ പുറത്തായതോടെ സൂപ്പര്‍ 8ല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസും സിംബാബ്വെയുമാണ സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ എതിരാളികളായി എത്തുക.
911
പാകിസ്ഥാന്‍ മരണഗ്രൂപ്പില്‍
നാളെ നടക്കുന്ന മത്സരത്തില്‍ നമീബിയക്കെതിരെ ജയിച്ചാല്‍ സൂപ്പര്‍ 8ല്‍ പാകിസ്ഥാന്‍ മരണ ഗ്രൂപ്പിലെത്തും. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്.
1011
സെമി പോരാട്ടം എങ്ങനെ
രണ്ട് ഗ്രൂപ്പുകളില്‍ നിന്നും സൂപ്പര്‍ 8ല്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതമാവും സെമിയിലേക്ക് മുന്നേറുക. മാര്‍ച്ച് നാലിനും അഞ്ചിനുമാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.
1111
സൂപ്പര്‍ 8 ഗ്രൂപ്പുകളും ടീമുകളും
ഗ്രൂപ്പ് 1: ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ.
ഗ്രൂപ്പ് 2: ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ/യുഎസ്എ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!