ബെന്‍ സ്റ്റോക്സും ആര്‍ച്ചറും പുറത്ത്, 4 മാറ്റങ്ങളമായി ഇന്ത്യക്കെതിരെ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം

Published : Jul 30, 2025, 04:48 PM ISTUpdated : Jul 30, 2025, 04:51 PM IST

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. നാലാം ടെസ്റ്റില്‍ കളിച്ച ടീമില്‍ 4 മാറ്റങ്ങള്‍.

PREV
113
അടിമുടി മാറി ഇംഗ്ലണ്ട്

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ 4 മാറ്റങ്ങള്‍.

213
ക്യപ്റ്റൻ പുറത്ത്

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വലതു തോളിനേറ്റ പരിക്കുമൂലം ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് പുറത്തായി. സ്റ്റോക്സിന് പകരം ജേക്കബ് ബേഥല്‍ ടീമിലെത്തി.

313
ആര്‍ച്ചറും ഇല്ല

നാലാം ടെസ്റ്റില്‍ കളിച്ച പേസര്‍ ജോഫ്ര ആര്‍ച്ചറും അവസാന ടെസ്റ്റിനുള്ള ടീമില്‍ നിന്ന് പുറത്തായി. പേസര്‍ ജോഷ് ടങാണ് ആര്‍ച്ചര്‍ക്ക് പകരം ടീമിലെത്തിയത്.

413
ഓള്‍ റൗണ്ടറായി ജാമി ഓവര്‍ടണ്‍

നാലാം ടെസ്റ്റില്‍ കളിച്ച ബ്രെയ്ഡന്‍ കാര്‍സിന് പകരമായി ഓള്‍ റൗണ്ടറായി ജാമി ഓവര്‍ടണ്‍ ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

513
ഡോസണും പുറത്ത്

ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ ലിയാം ഡോസണും അവസാന ടെസ്റ്റിനില്ല. ഡോസണ് പകരം പേസര്‍ ഗുസ് അറ്റ്കിന്‍സണാണ് ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്.

613
ഓപ്പണിംഗില്‍ മാറ്റമില്ല

സാക് ക്രോളി മോശം ഫോമിലാണെങ്കിലും ഓപ്പണര്‍മാരായി ക്രോളി-ഡക്കറ്റ് സഖ്യത്തെ നിലനിര്‍ത്തി.

713
നയിക്കാൻ പോപ്പ്

ബെന്‍ സ്റ്റോക്സിന്‍റെ അഭാവത്തില്‍ മൂന്നാം നമ്പറിലിറങ്ങുന്ന ഒല്ലി പോപ്പ് ആണ് ഇംഗ്ലണ്ടിനെ നയിക്കുക.

813
റൂട്ട് തെറ്റാതിരിക്കാന്‍

ജോ റൂട്ട് ആണ് പതിവുപോലെ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയില്‍ നാലാമനായി എത്തുന്നത്.

913
ബ്രൂക്ക് തുടരും

അഞ്ചാം നമ്പറില്‍ ഹാരി ബ്രൂക്ക് സ്ഥാനം നിലനിര്‍ത്തി.

1013
വെടിക്കെട്ടിന് ബേഥല്‍

ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച ജേക്കബ് ബേഥലാണ് സ്റ്റോക്സിന് പകരം ആറാമത് എത്തുക.

1113
വിക്കറ്റ് കാക്കാന്‍ സ്മിത്ത് തന്നെ

വിക്കറ്റ് കീപ്പറായി മിന്നും ഫോമിലുള്ള ജാമി സ്മിത്ത് തുടും.

1213
ക്രിസ് വോക്സ് സ്ഥാനം നിലനിര്‍ത്തി

പുറത്താകുമെന്ന് കരുതിയിരുന്ന പേസര്‍ ക്രിസ് വോക്സ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയതാണ് ശ്രദ്ധേയം.

1313
ബൗളിംഗ് നിരയില്‍ അഴിച്ചുപണി

ഒറ്റ സ്പിന്നര്‍ പോലും ഇല്ലാതെ ഇറങ്ങുന്ന ഇംഗ്ലണ്ട് നിരയില്‍ ഗുസ് അറ്റ്കിന്‍സൺ, ജാമി ഓവര്‍ടണ്‍, ജോഷ് ടങ് എന്നിവരാണ് പേസര്‍മാരായി ടീമിലുള്ളത്.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories