ബുമ്രയും റിഷഭ് പന്തുമില്ല, 4 മാറ്റങ്ങള്‍ക്ക് സാധ്യത, അരങ്ങേറ്റത്തിനൊരുങ്ങി അര്‍ഷ്‌ദീപ് സിംഗ്

Published : Jul 30, 2025, 12:30 PM ISTUpdated : Jul 30, 2025, 12:31 PM IST

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല. ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചത് അനുസരിച്ചാണിത്. അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

PREV
19
ഓപ്പണിംഗില്‍ മാറ്റമില്ല

ഓപ്പണർമാരായി കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ തുടരും. രാഹുല്‍ മിന്നുന്ന ഫോമിലാണെങ്കിലും ജയ്സ്വാള്‍ നിറം മങ്ങുന്നത് ആശങ്കയാണ്.

29
സായ് സുദര്‍ശന് വീണ്ടും അവസരം

കരുണ്‍ നായർക്ക് പകരമെത്തിയ സായ് സുദര്‍ശന്‍ നാലാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ടോപ് സ്കോററായെങ്കിലും രണ്ടാം ഇന്നംഗ്സില്‍ ഗോള്‍ഡൻ ഡക്കായിരുന്നു. എന്നാലും സായ് സുദര്‍ശന്‍ തന്നെ മൂന്നാം നമ്പറില്‍ തുടരും.

39
ഓവലിലും ഗില്ലാട്ടം

നാലാം നമ്പറില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ തുടും. പരമ്പരയിലിതുവരെ 4 സെഞ്ചുറികള്‍ നേടിയ ഗില്ലിന് ഒരു സെഞ്ചുറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ലോക റെക്കോര്‍ഡനൊപ്പമെത്താം.

49
പന്തിന് പകരം ജുറെല്‍

റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാല്‍ ധ്രുവ് ജുറെലാകും അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തുക.

59
ജഡേജയും സുന്ദറും തുടരും

സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി വാഷിംഗ്ടണ്‍ സുന്ദറും രവീന്ദ്ര ജഡേജയും തുടരും.

69
ഷാര്‍ദ്ദുലിന് പകരം കുല്‍ദീപ്

കഴിഞ്ഞ മത്സരം കളിച്ച ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം കുല്‍ദീപ് യാദവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ഒരുങ്ങും.

79
ബുമ്രക്ക് പകരം ആകാശ്ദീപ്

ബുമ്ര പുറത്തിരിക്കുമ്പോള്‍ പരിക്കുമൂലം നാലാം ടെസ്റ്റില്‍ കളിക്കാതിരുന്ന ആകാശ് ദീപ് പ്ലേയിംഗ് ഇളവനില്‍ തിരിച്ചെത്തും.

89
അന്‍ഷുലിന് പകരം അര്‍ഷ്ദീപ്

നാലാം ടെസ്റ്റില്‍ അരങ്ങേറിയ പേസര്‍ അൻഷുല്‍ കാംബോജിന് പകരം അര്‍ഷ്ദീപ് സിംഗിന് നാളെ അരങ്ങേറ്റത്തിന് അവസരം ലഭിക്കും.

99
പേസ് നിരയെ നയിക്കാന്‍ സിറാജ്

ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാകും പേസ് നിരയെ നയിക്കുക.

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories