സഞ്ജു ഏറ്റവും മോശം ന്യൂസിലന്‍ഡിനെതിരെ; വിവിധ ടീമുകള്‍ക്കെതിരെ പ്രകടനം ശരാശരിക്കും താഴെ, കണക്കുകളിതാ

Published : Jan 26, 2026, 11:04 AM IST

മോശം ഫോമിനെ തുടര്‍ന്ന് വിമര്‍ശനങ്ങളുടെ നടുക്കാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ടി20യില്‍ മൂന്ന് സെഞ്ചുറികള്‍ അവകാശപ്പെടാനുണ്ടായിട്ടും ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയിട്ടും സഞ്ജുവിന് തിളങ്ങാന്‍ സാധിക്കുന്നില്ല.

PREV
113
ആകെ കളിച്ചത് 55 മത്സരങ്ങള്‍

ഇന്ത്യക്ക് വേണ്ടി ഇതുവരെ 55 മത്സരങ്ങള്‍ (47 ഇന്നിംഗ്‌സ്) കളിച്ച സഞ്ജു 1048 റണ്‍സാണ് നേടിയത്. 710 പന്തുകള്‍ നേരിട്ടു. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 24.37. മൂന്ന് വീതം സെഞ്ചുറികളും അര്‍ധ സെഞ്ചുറികളും സഞ്ജു നേടി. എന്നാല്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ സഞ്ജുവിന്റെ ശരാശരി ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോള്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ സഞ്ജുവിന്റെ ശരാശരി ചര്‍ച്ചയാവുകയാണ്.

213
അഫ്ഗാനിസ്ഥാന്‍

അഫ്ഗാനെതിരെ ഒരു ടി20 മത്സരം മാത്രമാണ് സഞ്ജു കളിച്ചത്. അതില്‍ ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു. ശരാശരി 0. സ്‌ട്രൈക്ക് റേറ്റ് 0.

313
ഓസ്‌ട്രേലിയ

ഓസീസിനെതിരെ കളിച്ചത് അഞ്ച് മത്സരങ്ങള്‍. നാല് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 50 റണ്‍സ്. 12.50 ശരാശരിയാണ് സഞ്ജുവിനുള്ളത്. 131.57 സ്‌ട്രൈക്ക് റേറ്റ്.

413
ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരെ നാല് മത്സരങ്ങള്‍. മൂന്ന് ഇന്നിംഗ്‌സില്‍ നിന്ന് 150 റണ്‍സാണ് സമ്പാദ്യം. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 50.00 ശരാശരിയുണ്ട് സഞ്ജുവിന്. ഒരു സെഞ്ചുറിയും ഇവര്‍ക്കെതിരെ നേടി. 205.47 സ്‌ട്രൈക്ക് റേറ്റും.

513
ഇംഗ്ലണ്ട്

അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടാനായത് 51 റണ്‍സ് മാത്രം. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 10.20 ശരാശരി. 118.60 സ്‌ട്രൈക്ക് റേറ്റും.

613
അയര്‍ലന്‍ഡ്

അയര്‍ലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങള്‍ സഞ്ജു കളിച്ചു. ഒരു മത്സരത്തില്‍ പുറത്താവാതെ നിന്നു. 118 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 77 റണ്‍സ്. ശരാശരി 59.00. 171.01 സ്‌ട്രൈക്ക് റേറ്റാണ് സഞ്ജുവിന്.

713
ന്യൂസിലന്‍ഡ്

കിവീസിനെതിരെ കളിച്ചത് അഞ്ച് മത്സരങ്ങള്‍. അഞ്ച് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് വെറും 26 റണ്‍സ് മാത്രം. ശരാശരി 5.20. ഉയര്‍ന്ന സ്‌കോര്‍ 10. സ്‌ട്രൈക്ക് റേറ്റാവട്ടെ 113.04.

813
ഒമാന്‍

ഒരു മത്സരം മാത്രമാണ് ഒമാനെതിരെ കളിച്ചത്. അന്ന് 56 റണ്‍സ് നേടി. ശരാശരി 56. ഏഷ്യാ കപ്പിലായിരുന്നു ഇത്. സ്‌ട്രൈക്ക് റേറ്റ് 124.44.

913
പാകിസ്ഥാന്‍

മൂന്ന് മത്സരങ്ങള്‍ പാകിസ്ഥാനെതിരെ കളിച്ചു. രണ്ട് ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 37 റണ്‍സ്. ഏഷ്യാ കപ്പ് ഫൈനലില്‍ നേടിയ 24 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. 18.50 ശരാശരി മാത്രമാണ് സഞ്ജുവിന്. സ്‌ട്രൈക്ക് റേറ്റ് 97.36.

1013
ദക്ഷിണാഫ്രിക്ക

സഞ്ജുവിന് ഏറ്റവും മികച്ച ടി20 റെക്കോര്‍ഡുള്ളത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് നേടിയത് 253 റണ്‍സ്. ഒരു തവണ പുറത്താകാതിരുന്നു. 109 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 63.25 ശരാശരിയും സഞ്ജുവിനുണ്ട്. രണ്ട് സെഞ്ചുറിയും സഞ്ജു നേടി. സ്‌ട്രൈക്ക് റേറ്റ് 190.22.

1113
ശ്രീലങ്ക

11 മത്സരങ്ങള്‍ ശ്രീലങ്കയ്‌ക്കെതിരെ കളിച്ചു. 10 ഇന്നിംഗ്‌സില്‍ നിന്ന് നേടിയത് 141 റണ്‍സ്. 39 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14.10 ശരാശരി മാത്രമാണ് സഞ്ജുവിന്. 129.35 സ്‌ട്രൈക്ക് റേറ്റ്.

1213
വെസ്റ്റ് ഇന്‍ഡീസ്

വിന്‍ഡീസിനെതിരെ ഏഴ് മത്സരങ്ങളില്‍ നിന്ന് (5 ഇന്നിംഗ്‌സുകള്‍) നേടിയത് 77 റണ്‍സാണ്. ശരാശരി 19.25. പുറത്താവാതെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 124.19 സ്‌ട്രൈക്ക് റേറ്റ്.

1313
സിംബാബ്‌വെ

സിംബാബ്‌വെക്കെതിരെ നാല് മത്സരം കളിച്ചു. മൂന്ന് ഇന്നിംഗിസില്‍ നിന്ന് 89 റണ്‍സാണ് സഞ്ജു നേടിയത്. 58 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ശരാശരി 44.50. സ്‌ട്രൈക്ക് റേറ്റ് 117.10.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories