ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ പ്രകടനത്തോടെ ഹെന്‍റിച്ച് ക്ലാസന്‍ ഐപിഎല്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഒരു റണ്‍സ് മാത്രം പിന്നിലായി സായ് സുദര്‍ശനും തൊട്ടുപിന്നാലെ ശുഭ്മാന്‍ ഗില്ലും വിരാട് കോലിയുമുണ്ട്.
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഹെന്‍റിച്ച് ക്ലാസൻ 26 പന്തില്‍ 47 റണ്‍സെടുത്ത് ടീമിന്‍റെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു. ഈ പ്രകടനത്തോടെ ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഗുജറാത്തിന്‍റെ സായ് സുദര്‍ശനെ മറികടന്ന് 555 റണ്‍സുമായി ക്ലാസന്‍ ഓറഞ്ച് ക്യാപ് തലയിലാക്കി.
210
സുദര്‍ശന്‍ രണ്ടാമത്
ഒരു റണ്‍സ് വ്യത്യാസത്തിലാണ് സായ് സുദര്‍ശന് ഓറഞ്ച് ക്യാപ് നഷ്ടമായത്. 13 മത്സരങ്ങളില്‍ നിന്ന് 554 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ സുദര്‍ശന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരത്തില്‍ തിളങ്ങിയാല്‍ സുദര്‍ശന് ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കാം.
310
തൊട്ടുപിന്നില്‍ ഗില്‍
ക്ലാസനും സുദര്‍ശനും തൊട്ടുപിന്നിലായി 552 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്ലുണ്ട്. 12 മത്സരങ്ങളില്‍ നിന്നാണ് ഗില്‍ 552 റണ്‍സെടുത്തത്.
410
ഓറഞ്ച് ക്യാപില്‍ കണ്ണുവെച്ച് കോലിയും
റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ്. 13 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി നാലാം സ്ഥാനത്തുള്ളത്.
510
ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി രാഹുല്‍
ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ ടോപ് ഫൈവില്‍ സ്ഥാനം നിലനിര്‍ത്തി. 13 മത്സരങ്ങളില്‍ 533 റണ്‍സുമായാണ് രാഹുല്‍ ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തിയത്.
610
500 കടന്ന് അഭിഷേക്
ഇന്നലെ ചെന്നൈക്കെതിരെ തിളങ്ങിയിരുന്നെങ്കില്‍ ടോപ് ത്രീയില്‍ എത്താൻ അവസരമുണ്ടായിരുന്ന ഹൈദരാബാദിന്‍റെ അഭിഷേക് ശര്‍മ 21 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായതോടെ ടോപ് ഫൈവില്‍ നിന്ന് പുറത്തായി. എങ്കിലും സീസണില്‍ 500 റണ്‍സ് പിന്നിടുന്ന ആറാമത്തെ ബാറ്ററായ അഭിഷേക് 507 റണ്‍സുമായി ആറാം സ്ഥാനത്താണ്.
710
കുതിച്ച് കിഷന്‍
ഇന്നലെ ചെന്നൈക്കെതിരായ വെടിക്കെട്ട് അര്‍ധസെഞ്ചുറിയിലൂടെ ഇഷാന്‍ കിഷന്‍ വീണ്ടും ടോപ് 10ല്‍ തിരിച്ചെത്തി. 13 മത്സരങ്ങളില്‍ 490 റണ്‍സുമായി സഞ്ജു സാംസണെയും മറികടന്ന കിഷന്‍ റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്താണ്.
810
വൈഭവ് ടോപ് 10ല്‍
രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി ടോപ് 10ല്‍ സ്ഥാനം നിലനിര്‍ത്തി.12 മത്സരങ്ങളില്‍ 486 റണ്‍സുമായാണ് വൈഭവ് എട്ടാം സ്ഥാനത്ത് തുടരുന്നത്.
910
സഞ്ജു വീണു
ഇഷാന്‍ കിഷന്‍ കുതിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി. ഇഷാന്‍ ടോപ് 10ല്‍ എത്തിയതോടെ എട്ടാം സ്ഥാനത്തായിരുന്ന സഞ്ജു ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഇന്നലെ ഹൈദരാബാദിനെതിരെ 13 പന്തില്‍ 27 റണ്‍സെടുത്ത സഞ്ജു 13 കളികളില്‍ 477 റണ്‍സുമായാണ് ഒമ്പതാം സ്ഥാനത്തുള്ളത്.
1010
കൊണോലിയും ആദ്യ പത്തില്‍
പഞ്ചാബ് കിംഗ്സ് താരം കൂപ്പര്‍ കൊണോലിയാണ് ടോപ് 10ൽ സ്ഥാനം നിലിനിര്‍ത്തിയ മറ്റൊരു താരം. 13 മത്സരങ്ങളില്‍ 473 റണ്‍സുമായണ് കൊണോലി ആദ്യ പത്തില്‍ സ്ഥാനം നിലനിര്‍ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!