ഒരു കളിയില്‍ പലവട്ടം തലമാറി ഓറഞ്ച് ക്യാപ്, ഒടുവിലെത്തിയത് സുദര്‍ശന്‍റെ തലയില്‍, ക്ലാസൻ വീണു, സഞ്ജുവിന്‍റെ സ്ഥാനത്തിന് മാറ്റമില്ല

Published : May 17, 2026, 10:21 AM IST

ഐപിഎല്ലില്‍ ഒരു മത്സരത്തിനിടെ ഓറഞ്ച് ക്യാപ് പലതവണ തലമാറി. ഗുജറാത്ത് താരങ്ങളായ ശുഭ്മാൻ ഗില്ലും സായ് സുദർശനും തമ്മിലായിരുന്നു പോരാട്ടം, ഒടുവിൽ രണ്ട് റൺസ് ലീഡിൽ സുദർശൻ ക്യാപ് സ്വന്തമാക്കി.

PREV
19
പലവട്ടം തലമാറി

ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ തന്നെ പലവട്ടം തലമാറി ഓറഞ്ച് ക്യാപ്. ആദ്യം ഗുജറാത്ത ഓപ്പണര്‍ സായ് സൂുദര്‍ശന്‍റെ തലയിലെത്തിയ ക്യാപ് സുദര്‍ശന്‍ പരിക്കേറ്റ് മടങ്ങുകയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്‍ അര്‍ധസെഞ്ചുറി നേടുകയും ചെയ്തോടെ ഗില്ലിന്‍റെ തലയിലായി.

29
വീണ്ടും സുദര്‍ശന്‍

ഗില്‍ പുറത്തായശേഷം നേരത്തെ 22 റണ്‍സെടുത്ത് കൈമുട്ടിന് പരിക്കേറ്റ് മടങ്ങിയ സുദര്‍ശന്‍ വീണ്ടും ക്രീസിലെത്തിയതോടെയാണ് ഓറഞ്ച് ക്യാപ് വീണ്ടും തല മാറിയത്. സുദര്‍ശന്‍ അര്‍ധസെഞ്ചുറി നേടി പുറത്താകാതെ നിന്നെങ്കിലും ഗുജറാത്ത് 29 റണ്‍സിന് തോറ്റിരുന്നു.

39
രണ്ട് റണ്‍സ് ലീഡ്

ഇന്നിംഗ്സിലെ അവാന ഓവറില്‍ കാമറൂണ്‍ ഗ്രീനിനെ സിക്സിന് പറത്തി സുദര്‍ശന്‍ അര്‍ധസെഞ്ചുറി തികച്ചതിനപൊപ്പം ഗില്ലിനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. 13 കളികളില്‍ 157.83 സ്ട്രൈക്ക് റേറ്റിലും 46.17 ശരാശരിയിലും 554 റണ്‍സെടുത്താണ് സുദര്‍ശന്‍ ഒന്നാമനായത്.

49
ഗില്ലാടി ഗില്‍

കൊല്‍ക്കത്തക്കെതിരെ 49 പന്തില്‍ 85 റണ്‍സെടുത്ത ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ആണ് റണ്‍വേട്ടയില്‍ രണ്ടാമത്. 12 മത്സരങ്ങളില്‍ 160.46 സ്ട്രൈക്ക് റേറ്റിലും 46 ശരാശരിയിലും 552 റണ്‍സെടുത്താണ് ഗില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

59
ക്ലാസന്‍ വീണു

ഗില്ലിന്‍റെയും സുദര്‍ശന്‍റെയും റണ്‍വേട്ടയില്‍ ഹെന്‍റിച്ച് ക്ലാസന്‍ ഓറഞ്ച് ക്യാപ് തലയില്‍ നിന്ന് അഴിച്ച് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. 12 മത്സരങ്ങളില്‍ 508 റണ്‍സുമായാണ് ക്ലാസന്‍ മൂന്നാം സ്ഥാനത്ത് തുടരുന്നത്.

69
കോലി നാലാമത്

ഗില്ലും സുദര്‍ശനും അടിച്ചു കയഖിയതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ചുറിയോടെ മൂന്നാം സ്ഥാനത്തായിരുന്ന കോലി പുതിയ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്‍ 484 റണ്‍സുമായാണ് കോലി നാലാം സ്ഥാനത്തുള്ളത്.

79
അഭിഷേക് അഞ്ചാമന്‍

12 മത്സരങ്ങളില്‍ നിന്ന് 481 റണ്‍സടിച്ച ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് റണ്‍വേട്ടക്കാരില്‍ ടോപ് ഫൈവിലെത്തിയത്. 209.13 സ്ട്രൈക്ക് റേറ്റും 43.73 ശരാശരിയും അഭിഷേകിനുണ്ട്.

89
രാഹുല്‍ ടോപ് ഫൈവില്‍ നിന്ന് പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ കെ എല്‍ രാഹുല്‍ 477 റണ്‍സുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാനാവാഞ്ഞതാണ് രാഹുലിന് തിരിച്ചടിയായത്.

99
സ്ഥാനം നിലനിര്‍ത്തി സഞ്ജു

സായ് സുദര്‍ശനും ശുഭ്മാൻ ഗില്ലും അടിച്ചു കയറിയെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ എട്ടാം സ്ഥാനം നിലനിര്‍ത്തി. 12 മത്സരങ്ങളില്‍ 450 റണ്‍സുമായാണ് സഞ്ജു എട്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories