ഓറഞ്ച് ക്യാപ് പോരാട്ടം മുറുകുന്നു; വൈഭവിന്‍റെ കുതിപ്പിൽ സഞ്ജുവിന് സ്ഥാനനഷ്ടം, കെ.എൽ രാഹുൽ ടോപ് ഫോറില്‍

Published : May 18, 2026, 07:40 AM IST

ഐപിഎൽ റണ്‍വേട്ടക്കാരുടെ ആദ്യ പത്തില്‍ വീണ്ടും മാറ്റം. ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സുരക്ഷിതമാക്കിയപ്പോൾ കെ എല്‍ രാഹുലും വൈഭവ് സൂര്യവംശിയും മുന്നേറി.

PREV
110
അടിച്ചുകയറി വൈഭവ്

ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ മുന്നേറി രാജസ്ഥാന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സെടുത്ത വൈഭവ് ആറാം സ്ഥാനത്തെത്തി.

210
സഞ്ജുവിനെയും അഭിഷേകിനെയും മറികടന്നു

റണ്‍വേട്ടയില്‍ ചെന്നൈയുടെ മലയാളി താരം സഞ്ജു സാംസണെയും മറികടന്ന് 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സുമായി ആറാം സ്ഥാനത്താണ് വൈഭവ്. 40.50 ശരാശരിയിലും 234.78 സ്ട്രൈക്ക് റേറ്റിലുമാണ് വൈഭവിന്‍റെ ബാറ്റിംഗ്.

310
സിക്സര്‍ വേട്ടയിലും റെക്കോര്‍ഡ്

ഡൽഹിക്കെതിരെ 3 സിക്സുകള്‍ കൂടി പറത്തിയതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. സീസണില്‍ 12 കളികളില്‍ നിന്ന 43 സിക്സുകളാണ് വൈഭവ് ഇതുവരെ പറത്തിയത്.

410
ഓറഞ്ച് ക്യാപ് നഷ്ടമാക്കി കോലി

ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഓറഞ്ച് ക്യാപ് കൈയെത്തിപ്പിടിക്കാനായില്ല. 13 മത്സരങ്ങളില്‍ 542 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് കോലി.

510
ആദ്യ രണ്ട് സ്ഥാനങ്ങള്‍ വിടാതെ സുദര്‍ശനും ഗില്ലും

റണ്‍വേട്ടയില്‍ 13 മത്സരങ്ങളില്‍ 554 റണ്‍സുമായി സായ് സുദര്‍ശന്‍ ഒന്നാമതുള്ളപ്പോള്‍ 12 മത്സരങ്ങളില്‍ 552 റണ്‍സുമാ?ി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

610
ടോപ് ഫോറിലേക്ക് തിരിച്ചെത്തി രാഹുല്‍

രാജസ്ഥാനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ കെ എല്‍ രാഹുല്‍ വീണ്ടും ടോപ് ഫോറിലെത്തി. 13 മത്സരങ്ങളില്‍ 530 റണ്‍സുമായാണ് രാഹുല്‍ വീണ്ടും ടോപ് ഫോറിലേക്ക് കയറിയത്.

710
ക്സാസന് വീഴ്ച

508 റണ്‍സുമായി ഒന്നാം സ്ഥാനത്തായിരുന്ന ക്ലാസന്‍ സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ 508 റണ്‍സുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു.

810
അഭിഷേക് ഏഴാമത്

രാഹുലും കോലിയും വൈഭവുമെല്ലാം അടിച്ചു കയറിയതോടെ ഹൈദരാബാദ് ഓപ്പണര്‍ ഏഴാം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്‍ 481 റണ്‍സെടുത്ത് ഏഴാം സ്ഥാനത്തുള്ള അഭിഷേകിന് 2019.13 സ്ട്രൈക്ക് റേറ്റുണ്ട്.

910
ടോപ് 10ല്‍ ഓസീസ് ജോഡികള്‍

ഓസ്ട്രേലിയന്‍ താരങ്ങളായ പഞ്ചാബിന്‍റെ കൂപ്പര്‍ കൊണോലിയും ലക്നൗവിന്‍റെ മിച്ചല്‍ മാര്‍ഷും ടോപ് 10ല്‍ ഇടം നേടി. 13 മത്സരങ്ങളില്‍ 473 റണ്‍സെടുത്ത കൊണോലി എട്ടാമതും 12 മത്സരങ്ങളില്‍ 467 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ഒമ്പതാമതുമണ്.

1010
സഞ്ജുവിന് സ്ഥാനനഷ്ടം

സൂപ്പര്‍ സണ്‍ഡേയില്‍ രാഹുലും കോലിയും വൈഭവുമെല്ലാം അടിച്ചു കയറിയതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ പത്താം സ്ഥാനത്തേക്ക് വീണു. 12 മത്സരങ്ങളില്‍ 450 റണ്‍സടിച്ച സഞ്ജു 164.23 സ്ട്രൈക്ക് റേറ്റിലും 50 ശരാശരിയിലുമാണ് റണ്‍സടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories