ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായശേഷം ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിത്തില്‍ നടന്ന മത്സരങ്ങളിൽ സെഞ്ചുറി ഭാഗ്യം ലഭിച്ച ഒരേയൊരു ഇന്ത്യൻ താരം മാത്രമെ ഇന്ത്യൻ ക്രിക്കറ്റിലുള്ളുള്ളു.
ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയിട്ട് ഇന്ന് 76 വർഷം തികയുകയാണ്. രാജ്യം മുഴുവൻ റിപ്പബ്ലിക് ദിനം ആഘോഷക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരില്‍ അധികമാരം ഓര്‍ക്കാത്ത ഒരു അപൂര്‍വത കൂടി ഈ ദിനത്തിനുണ്ട്. ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായശേഷം ജനുവരി 26-ന് റിപ്പബ്ലിക് ദിനത്തിത്തില്‍ നടന്ന മത്സരങ്ങളിൽ സെഞ്ചുറി ഭാഗ്യം ലഭിച്ച ഒരേയൊരു ഇന്ത്യൻ താരം മാത്രമെ ഇന്ത്യൻ ക്രിക്കറ്റിലുള്ളുള്ളു.
28
ഒരേയൊരു കിംഗ്
ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായശേഷം ജനുവരി 26-ന് നടന്ന മത്സരങ്ങളില്‍ ഒരേയൊരു ഇന്ത്യൻ താരത്തിന് മാത്രമെ സെഞ്ചുറി ഭാഗ്യം ഉണ്ടായിട്ടുള്ളു. അത് സാക്ഷാൽ വിരാട് കോലിയാണ്.
38
കിംഗ് വരവറിയിച്ച ദിനം
2012ലെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലായിരുന്നു ജനുവരി 26ന് വിരാട് കോലി ഓസ്ട്രേലിയക്കെതിരെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയത്. മത്സരത്തിന്‍റെ മൂന്നാം ദിനമായിരുന്നു കോലിയുടെ നേട്ടം. 116 റണ്‍സാണ് അഡ്‌ലെയ്ഡില്‍ കോലി അടിച്ചെടുത്തത്.
64 വർഷങ്ങൾക്ക് മുമ്പ് 1948 ഇതേ ദിവസം, വിരാട് കോലി സെഞ്ചുറി അടിച്ച അഡലെയ്ഡ് ഓവലില്‍ വിജയ് ഹസാരെയും കന്നി ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. കോലിയുടേതുപോലെ ടെസ്റ്റിന്‍റെ മൂന്നാം ദിനം 116 റണ്‍സായിരുന്നു ഓസ്ട്രേലിയക്കെതിരെ ഹസാരെയും നേടിയത് എന്നത് മറ്റൊരു യാദൃശ്ചികത. എന്നാൽ അന്ന് ഇന്ത്യ റിപ്പബ്ലിക് ആയിരുന്നില്ല എന്നതിനാൽ, റിപ്പബ്ലിക് ദിനത്തിൽ സെഞ്ചുറി നേടുന്ന ഒരേയൊരു ഇന്ത്യക്കാരൻ എന്ന നേട്ടം കോലിയുടെ പേരിലായി. രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടു എന്ന സങ്കടകരമായ വസ്തുതയില്‍ പോലും ഇരുവരുടെയും സെഞ്ചുറികള്‍ തമ്മിൽ സാമ്യതയുണ്ട്.
58
സിദ്ധുവും സച്ചിനും തൊട്ടരികെ
റിപ്പബ്ലിക് ദിനത്തിൽ സെഞ്ചുറിക്ക് തൊട്ടടുത്ത് എത്തി പുറത്തായ താരങ്ങളുമുണ്ട്. 1994-ൽ ശ്രീലങ്കയ്‌ക്കെതിരെ ബെംഗളൂരു ടെസ്റ്റിൽ സിദ്ധു 99 റൺസെടുത്ത് പുറത്തായി. അതേ മത്സരത്തിൽ തന്നെ സച്ചിൻ ടെന്‍ഡുല്‍ക്കറും 96 റൺസിനും പുറത്തായി.
68
ദേശീയ ദിനത്തില്‍ വീണ്ടും കോലി ഹീറോ
2016-ജനുവരി 26ന് അഡലെയ്ഡിൽ നടന്ന ടി20 മത്സരത്തിൽ കോലി പുറത്താകാതെ 90 റൺസ് നേടിയിരുന്നു. ജസ്‌പ്രീത് ബുമ്രയും ഹാർദിക് പാണ്ഡ്യയും അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്.
78
സെഞ്ചുറി അര്‍ധരാത്രിയില്‍
2019 ഓഗസ്റ്റിലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലാണ് കോലിയുടെ രണ്ടാമത്തെ 'ദേശീയ ദിന' സെഞ്ചുറി പിറന്നത്. ഓഗസ്റ്റ് 14-ന് പോർട്ട് ഓഫ് സ്പെയിനിൽ ആരംഭിച്ച മൂന്നാം ഏകദിനം മഴ കാരണം തടസ്സപ്പെട്ടിരുന്നു. കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യയിൽ സമയം അർദ്ധരാത്രി പിന്നിട്ട് ഓഗസ്റ്റ് 15 ആയി മാറിയിരുന്നു. രാജ്യം 73-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കടന്ന ആ നിമിഷങ്ങളിൽ വിരാട് കോഹ്‌ലി തന്റെ 43-ാം ഏകദിന സെഞ്ചുറി പൂർത്തിയാക്കി. 114 (99)* റൺസുമായി പുറത്താകാതെ നിന്ന കോലിയുടെ കരുത്തിൽ ഇന്ത്യ ആ മത്സരം വിജയിക്കുകയും പരമ്പര സ്വന്തമാക്കുകയും ചെയ്തു.
88
ഈ റിപ്പബ്ലിക് ദിനം ഇന്ത്യക്ക് വിശ്രമദിനം
ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യൻ ടീമിന് വിശ്രമമാണ്. ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ കഴിഞ്ഞ ദിവസം ഗുവാഹത്തിയിൽ ഇന്ത്യ തകർപ്പൻ വിജയം നേടിയിരുന്നു. സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ടീം ലോക റെക്കോർഡ് റൺ ചേസിലൂടെ 8 വിക്കറ്റിന് വിജയിച്ച് പരമ്പര സ്വന്തമാക്കിയാണ് രാജ്യത്തിന് റിപ്പബ്ലിക് ദിന സമ്മാനം നൽകിയത്. പരമ്പരയിലെ നാലാം മത്സരം ജനുവരി 28-ന് വിശാഖപട്ടണത്ത് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!