സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്, ലോകകപ്പിന് മുൻമ്പുള്ള അവസാന അങ്കത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തിരുവനന്തപുരത്ത്

Published : Jan 29, 2026, 07:27 PM ISTUpdated : Jan 29, 2026, 09:06 PM IST

ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി ടീമുകൾ തിരുവനന്തപുരത്തെത്തി. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന മത്സരമായതിനാൽ ഇരു ടീമുകൾക്കും ഇത് നിർണായകമാണ്. ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ് ആരാധകർ ഉറ്റുനോക്കുന്നത്.

PREV
17
സഞ്ജുവിനായി വഴിയൊരുക്കി സൂര്യ

അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ആവേശമുയർത്തി ടീം ഇന്ത്യയും ന്യൂസിലൻഡും തിരുവനന്തപുരത്തെത്തി. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിനായി പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് താരങ്ങൾ എത്തിയത്. വിമാനത്താവളത്തിൽ കെ.സി.എ ട്രഷറർ ടി. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ്.

27
ആവേശമായി 'സഞ്ജു' ഫാക്ടർ

മലയാളി താരം സഞ്ജു സാംസണെ ഒരു നോക്ക് കാണാൻ ആരാധകരുടെ വൻ തിരക്കാണ് വിമാനത്താവളത്തിന് പുറത്ത് അനുഭവപ്പെട്ടത്. താരങ്ങളെ വരവേൽക്കാൻ ആവേശഭരിതരായ കായികപ്രേമികൾ വിമാനത്താവള പരിസരത്ത് തടിച്ചുകൂടി.

37
താരങ്ങളുടെ താമസവും

താരങ്ങളുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യൻ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലൻഡ് ടീമിന് നഗരത്തിലെ ഹയാത്ത് റീജൻസിയലുമാണ് താമസ ഒരക്കിയിരിക്കുന്നത്.

47
കനത്ത സുരക്ഷ

വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവൽ. ഗതാഗത നിയന്ത്രണങ്ങൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

57
പരമ്പരയില്‍ ഇന്ത്യ മുന്നില്‍

ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളും ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 3-1ന് മുന്നിലാണ്.പരമ്പരിലെ അവസാന മത്സരമാണ് മറ്റന്നാള്‍ തിരുവനന്തപരത്ത് നടക്കുന്നത്.

67
ലോകകപ്പിന് മുമ്പൊരു ഫൈനല്‍ റിഹേഴ്സല്‍

അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടി20 മത്സരമാണിത്. അതുകൊണ്ടു തന്നെ മത്സരത്തെ ഏറെ പ്രധാന്യത്തോടെയാണ് ഇന്ത്യയും ന്യൂസിലന്‍ഡും കാണുന്നത്.

77
സഞ്ജുവിന് നിര്‍ണായകം

പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ തകര്‍ത്തടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ നാലു മത്സരങ്ങളില്‍ നിന്ന് 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനാത്.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories