ഇന്ത്യ ഫേവറൈറ്റ്സ്, ഇര്‍ഫാന്‍ പത്താന്‍റെ ലിസ്റ്റില്‍ പാകിസ്ഥാനും; ലോകകപ്പ് സെമി ഫൈനല്‍ കളിക്കുന്ന ടീമുകളെ പ്രവചിച്ച് മുന്‍ താരങ്ങള്‍

Published : Jan 28, 2026, 02:26 PM IST

ടി20 ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്ന നാല് ടീമുകളെ പ്രവചിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്റേറ്റര്‍മാരും മുന്‍ ഇന്ത്യന്‍ താരങ്ങളും. എട്ട് പേര്‍ പ്രവചിച്ച നാല് ടീമുകളിലും ഇന്ത്യയുടെ പേരുണ്ടെന്നുള്ളതാണ് സവിശേഷത. ലിസ്റ്റ് ഇങ്ങനെ...  

PREV
18
ഉത്തപ്പ ഓസ്‌ട്രേലിയയെ തഴഞ്ഞു

റോബിന്‍ ഉത്തപ്പയുടെ പട്ടികയില്‍ ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാണ് ഇടം പിടിച്ചത്. ഓസ്‌ട്രേലിയയെ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടില്ല.

28
പാകിസ്ഥാനെ ഉള്‍പ്പെടുത്തി പത്താന്‍

ഇര്‍ഫാന്‍ പത്താന്‍ പ്രവചിച്ച പട്ടികയില്‍ പാകിസ്ഥാനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ന്യൂസിലന്‍ഡിനെ തഴഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരെ കൂടാതെ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവരാണ് ലിസ്റ്റില്‍.

38
പൂജാര ദക്ഷിണാഫ്രിക്കയെ കൈവിട്ടു

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാണ് ചേതേശ്വര്‍ പൂജാരയുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ സെമി കളിക്കില്ലെന്നാണ് പൂജാര പ്രവചിക്കുന്നത്.

48
കുബ്ലെയ്ക്ക് എതിരഭിപ്രായമില്ല

പൂജാരയുടെ അതേ അഭിപ്രായമാണ് അനില്‍ കുബ്ലെയ്ക്കും. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ സെമിയിലെത്തുമെന്ന് അദ്ദേഹം പറയുന്നു.

58
ശരിവച്ച് ആകാശ് ചോപ്ര

മുന്‍ താരം ആകാശ് ചോപ്രയും ഈ അഭിപ്രായം ശരിവച്ചു.

68
ഓസീസിനെ തട്ടി കൈഫ്

മുഹമ്മദ് കൈഫ് ആകട്ടെ ഓസ്‌ട്രേലിയയെ ഒഴിവാക്കിയുള്ള നാല് ടീമുകളെയാണ് പ്രവചിച്ചത്. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ സെമിയിലെത്തുമെന്ന് കൈഫ് പറയുന്നു.

78
റെയ്‌ന പറയുന്നു ശ്രീലങ്ക വരും

റെയ്‌നയുെട പ്രവചനത്തില്‍ ഒരു സര്‍പ്രൈസ് ടീമുണ്ട്. ശ്രീലങ്കയാണത്. ഇംഗ്ലണ്ടിനേയും ഓസീസിനേയും അദ്ദേഹം പരിഗണിച്ചില്ല. ഇന്ത്യയെ കൂടാതെ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് മറ്റു ടീമുകള്‍.

88
സഞ്ജയ് ബംഗാര്‍

ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവരാണ് ബംഗാറിന്റെ ലിസ്റ്റില്‍. മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ആരും പരിഗണിച്ചില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Photos on
click me!

Recommended Stories