ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടുന്നു. സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയതിനാൽ, പ്രധാന താരങ്ങള്‍ക്ക് ഇന്ത്യ വിശ്രമം നൽകിയേക്കും.
ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ആവേശജയത്തിന് പിന്നാലെ, ടീം ഇന്ത്യ ഇന്ന് നെതർലൻഡ്‌സിനെ നേരിടാനൊരുങ്ങുന്നു. പാകിസ്ഥാനെ 114 റൺസിന് പുറത്താക്കി 61 റൺസിന്റെ കൂറ്റൻ വിജയം നേടിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.
213
പരീക്ഷണകാലം
ഇതിനോടകം തന്നെ സൂപ്പർ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചില പരീക്ഷണങ്ങൾക്ക് മുതിർന്നേക്കും. വെടിക്കെട്ട് ഓപ്പണര്‍ ഇഷാന്‍ കിഷനും പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുമ്രക്കും വിശ്രമം അനുവദിക്കാനാണ് സാധ്യത.
313
ആദ്യ റണ്ണെടുക്കാന്‍ അഭിഷേക്
ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറന്നിട്ടില്ലാത്ത അഭിഷേക് ശര്‍മ നെതര്‍ലന്‍ഡ്സിനെതിരെ ഓപ്പണറായി ഇറങ്ങും. അമേരിക്കക്കും പാകിസ്ഥാനുമെതിരെ പൂജ്യത്തിന് പുറത്തായ അഭിഷേകിന് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമാണ്. നെതർലൻഡ്‌സിനെതിരെ ഒരു വലിയ ഇന്നിംഗ്‌സ് കളിച്ച് ഫോമിലേക്ക് തിരിച്ചെത്താനാണ് അഭിഷേക് ലക്ഷ്യമിടുന്നത്.
413
സഞ്ജുവിന് വീണ്ടുമൊരു അവസരം
തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍ കിഷന് വിശ്രമം നല്‍കി ഓപ്പണറും വിക്കറ്റ് കീപ്പറുമായി സഞ്ജു സാംസണ് ഇന്ന് വീണ്ടും അവസരം നല്‍കാന്‍ സാധ്യതയുണ്ട്. നമീബിയക്കെതിരെ ഒരു മത്സരത്തില്‍ മാത്രമാണ് ലോകകപ്പില്‍ ഇതുവരെ സഞ്ജു കളിച്ചത്. അഭിഷേക് ശര്‍മയുടെ മങ്ങിയ ഫോം കണക്കിലെടുത്ത് സൂപ്പര്‍ 8ന് മുമ്പ് ഇന്ത്യ സഞ്ജുവിന് ഫോമിലാവാന്‍ ഒരവസരം കൂടി നല്‍കിയേക്കും.
513
തിലകിനും പഴയ തിളക്കമില്ല
മൂന്നാം നമ്പറിൽ തിലക് വര്‍മ തന്നെ ഇറങ്ങും. ടൂർണമെന്‍റി ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 75 റൺസ് നേടിയെങ്കിലും തിലകിന് പഴയ തിളക്കമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ തിലകില്‍ നിന്ന് ഒരു മികച്ച പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു.
613
തകര്‍ത്തടിക്കാന്‍ സൂര്യ
ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ നേടിയ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയും പാകിസ്ഥാനെതിരെ പൊരുതി നേടിയ 32 റണ്‍സും അടക്കം 128 റൺസുമായി ടൂർണമെന്‍റിലെ ഇന്ത്യയുടെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണെങ്കിലും സൂര്യയില്‍ നിന്നും മറ്റൊരു 360 ഡിഗ്രി പ്രകടനം ആരാധകര്‍ ഇന്ന് പ്രതീക്ഷിക്കുന്നു.
713
നിരാശ തീര്‍ക്കാൻ പാണ്ഡ്യ
പാകിസ്ഥാനെതിരെ ഗോള്‍ഡന്‍ ഡക്കായെങ്കിലും ബൗളിംഗില്‍ തിളങ്ങിയ ഹാര്‍ദ്ദിക്കില്‍ നിന്ന് ഇന്നൊരു മറ്റൊരു വെടിക്കെട്ട് ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നു.
813
ഫിനിഷ് ചെയ്യാന്‍ ദുബെ
സ്പിന്നർമാരെ നേരിടുന്നതിൽ മിടുക്കനായ ദുബെയുടെ ഫിനിഷിംഗ് മികവ് മധ്യനിരയിൽ നിർണായകമാകും. ആവശ്യ ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനും താരത്തിന് സാധിക്കും.
913
റിങ്കു പുറത്ത് സുന്ദര്‍ അകത്ത്
പാകിസ്ഥാനെതിരെ ബാബർ അസമിനെ പുറത്താക്കി കളിയിലെ വഴിത്തിരിവുണ്ടാക്കിയെങ്കിലും അക്സറിന്‍റെ ബാറ്റിംഗ് ഫോം സമീപകാലത്തായി തലവേദനയാണ്. പാകിസ്ഥാനെതിരെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്കായി അക്സര്‍ പുറത്തായിരുന്നു. സൂപ്പര്‍ 8ന് മുമ്പ് അക്സറില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.
1013
അക്സറും ഫോമിലാവണം
പാകിസ്ഥാനെതിരെ ബാബർ അസമിനെ പുറത്താക്കി കളിയിലെ വഴിത്തിരിവുണ്ടാക്കിയെങ്കിലും അക്സറിന്‍റെ ബാറ്റിംഗ് ഫോം സമീപകാലത്തായി തലവേദനയാണ്. പാകിസ്ഥാനെതിരെ അവസാന പന്തില്‍ ഗോള്‍ഡന്‍ ഡക്കായി അക്സര്‍ പുറത്തായിരുന്നു. സൂപ്പര്‍ 8ന് മുമ്പ് അക്സറില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് ഇന്ത്യ പ്രതീക്ഷിക്കുന്നു.
1113
കറക്കിയിടാൻ വരുൺ ചക്രവർത്തി
ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 6 വിക്കറ്റുകൾ വീഴ്ത്തിയ മിസ്റ്ററി സ്പിന്നർ വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് നിര്‍ണായക റോളുണ്ടാകും. നെതര്‍ലന്‍ഡ്സ് ബാറ്റര്‍മാരെ വട്ടം കറക്കാന്‍ ഇന്നും വരുണ്‍ പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നുറപ്പ്.
1213
ബുമ്രക്ക് വിശ്രമം
സൂപ്പര്‍ 8ന് മുമ്പ് ജസ്പ്രീത് ബുമ്രക്ക് വിശ്രമം നൽകുകയാണെങ്കിൽ അർഷ്ദീപ് സിംഗാകും പേസ് നിരയെ നയിക്കുക. പാകിസ്ഥാനെതിരെ അര്‍ഷ്ദീപിന് അവസരം ലഭിച്ചിരുന്നില്ല.
1313
സിറാജ് തിരിച്ചെത്തും
ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ 3 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയ മുഹമ്മദ് സിറാജ് രണ്ടാം പേസറായി ടീമിലേക്ക് തിരിച്ചെത്തുമ്പോൾ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!