പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇറങ്ങുന്നു, പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ ഉറപ്പ്; ഓപ്പണറായി വീണ്ടും വണ്ടർ കിഡ് വൈഭവ്

Published : Sep 16, 2026, 04:50 PM IST

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം നാളെ ഡൽഹിയിൽ നടക്കും. പരമ്പര ഇതിനകം സ്വന്തമാക്കിയതിനാൽ ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

PREV
110
പരമ്പര തൂത്തുവാരാൻ ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

210
പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയതിനാല്‍ മൂന്നാം മത്സരത്തില്‍ ടീമില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നുറപ്പാണ്. രണ്ടാം ടി20യിലെ ജയത്തിനുശേഷം നായകന്‍ ശ്രേയസ് അയ്യരും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

310
ഓപ്പണറായി വൈഭവ് തിരിച്ചെത്തും

സഞ്ജു പ്ലേയിംഗ് ഇലവനിൽ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ ഓപ്പണര്‍ അഭിഷേക് ശർമ്മക്ക് പകരം കൗമാര താരം വൈഭവ് സൂര്യവംശി രണ്ടാം ഓപ്പണറാകും. പുതിയ കോംബിനേഷനുകള്‍ പരീക്ഷിക്കേണ്ടതുണ്ടെന്ന് ശ്രേസയ് രണ്ടാം മത്സരത്തിനുശേഷം പറഞ്ഞത് പുതിയ ഓപ്പണിംഗ് സഖ്യം വരുന്നതിന്‍റെ സൂചനയാകാം.

410
സ്ഥാനമുറപ്പിച്ച് കിഷന്‍

മിന്നും ഫോമിലുള്ള ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ തുടരും. ആദ്യ രണ്ട് കളികളിലും കിഷന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

510
ശ്രേയസിന് സ്ഥാനക്കയറ്റം

ആദ്യ രണ്ട് കളികളിലും നാലാം നമ്പറിൽ ബാറ്റ് ചെയ്ത ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ നാളെ മൂന്നാം നമ്പറില്‍ ഇറങ്ങാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ കിഷന്‍ നാലാം നമ്പറിലിറങ്ങും. തിലക് വര്‍മ അഞ്ചാം നമ്പറിലിറും ഇറങ്ങും

610
ദുബെ പുറത്താകും

ആദ്യ രണ്ട് കളികളിലും കാര്യമായി റോളില്ലാതിരുന്ന ഓള്‍ റൗണ്ടര്‍ ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നാം മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലെത്തും.

710
പേസ് ഓള്‍ റൗണ്ടറായി നിതീഷ്

ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ 3 വിക്കറ്റുമായി തിളങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓൾ റൗണ്ടറായി ടീമില്‍ തുടരും.

810
സ്പിന്‍ ഓൾ റൗണ്ടറായി അക്സ‍ർ

സ്പിൻ നിരയിൽ അക്സർ പട്ടേൽ ടീമിൽ സ്ഥാനം നിലനിര്‍ത്തും. ആദ് രണ്ട് കളികളിലും അക്സര്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു.

910
ബുംറക്ക് വിശ്രമം

പരമ്പര നേടിയതിനാല്‍ പേസ് നിരയില്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യയതുണ്ട്. ബുംറ പുറത്തിരുന്നാല്‍ പകരം യാഷ് താക്കൂര്‍ പ്ലേയിംഗ് ഇലവനിലെത്തും.അർഷ്ദീപ് സിങ്ങാകും രണ്ടാം പേസര്‍.

1010
നേർക്കുനേർ കണക്കുകൾ

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും അഫ്ഗാനിസ്ഥാനെതിരെ പൂർണ്ണ ആധിപത്യമാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഏറ്റുമുട്ടിയ 11 മത്സരങ്ങളിൽ 9 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. (ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു).

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories