കാത്തിരിപ്പ് കഴിഞ്ഞു, വൈഭവ് വീണ്ടും പ്ലേയിംഗ് ഇലവനിലേക്ക്, സഞ്ജു പുറത്താകുമോ?; രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ

Published : Sep 14, 2026, 04:43 PM IST

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തിൽ സഞ്ജു സാംസന്റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം ത്രിശങ്കുവില്‍. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.

PREV
19
പരമ്പര പിടിക്കാൻ ഇന്ത്യ

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തന്നെയാണ് മത്സരം. ആദ്യ കളിയില്‍ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുക.

29
സഞ്ജു പുറത്താകുമോ

ഇംഗ്ലണ്ടിനും സിംബാബ്‌വെക്കുമെതിരായ ടി20 പരമ്പരകളില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ് അഫ്ഗാനെതിരായ ആദ്യ ടി20യില്‍ ഓപ്പണറായി അവസരം നല്‍കിയെങ്കിലും 8 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇതോടെ സഞ്ജുവിന്‍റെ പ്ലേയിംഗ് ഇലവനിലെ സ്ഥാനം വീണ്ടും ത്രിശങ്കുവിലായി.

39
വീണ്ടും ഷോര്‍ട്ട് ബോളില്‍ പിഴച്ചു

ഒരുകാലത്ത് സഞ്ജുവിന്‍റെ വീക്നെസ് ആയിരുന്ന ഷോര്‍ട്ട് ബോള്‍ തന്നെയാണ് അഫ്ഗാനെതിരായ ആദ്യ ടി20യിലും സഞ്ജുവിനെ വീഴ്ത്തിയത്. അസ്മത്തുള്ള ഒമര്‍സായിയുടെ വേഗം കുറഞ്ഞ ഷോര്‍ട്ട് ബോളില്‍ സിക്സിന് ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറിയിൽ സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ ഡാര്‍വിഷ് റസൂലി കൈയിലൊതുക്കി.

49
അവസരം മുതലാക്കി അഭിഷേകും കിഷനും

സഞ്ജു അവസരം നഷ്ടമാക്കിയപ്പോള്‍ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയും മികച്ച പിന്തുണ നല്‍കിയ ഇഷാന്‍ കിഷനും ടീമിലെ സ്ഥാനം സുരക്ഷിതമാക്കി. അഭിഷേക് 32 പന്തില്‍ 82 റണ്‍സടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ 33 പന്തിൽ 42 റണ്‍സെടുത്തു.

59
വൈഭവ് തിരിച്ചെത്തും

സഞ്ജു പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായാൽ അഭിഷേക് ശർമ്മക്കൊപ്പം വൈഭവ് സൂര്യവംശി ഓപ്പണറായി തിരിച്ചെത്തും. ഒരു മത്സരത്തിലെ പരാജയത്തിന്‍റെ പേരില്‍ സഞ്ജുവിനെ പുറത്തിരുത്താൻ ടീം മാനേജ്മെന്‍റ് തയാറാവുമോ എന്നാണ് കാത്തിരുന്ന് കാണ്ടേത്.

69
മധ്യനിരയില്‍ ശ്രേയസും തിലകും

നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ തിലക് വർമ്മയും തുടരും.

79
ദുബെ പുറത്താകും നിതീഷിന് വീണ്ടും അവസരം

ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ നിരാശപ്പെടുത്തിയ നിതീഷ് കമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്. അതേസമയം, ഒരോവറില്‍ 21 റണ്‍സ് വഴങ്ങിയ ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കിയേക്കും.

89
സ്പിന്‍ ഓൾ റൗണ്ടറായി അക്സ‍ർ തുടരും

ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത അക്സര്‍ പട്ടേല്‍ സ്പിൻ ഓള്‍ റൗണ്ടറായി തുടരും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയും കളിക്കും.

99
പേസ് പടയെ നയിക്കുക ബുംറ തന്നെ

പേസ് പടയെ ജസ്പ്രീത് ബുംറയെ തന്നെ നയിക്കുമ്പോള്‍ ആദ്യ മത്സരത്തില്‍ 3 വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപ് സിങ് തന്നെയാകും ടീമിലെ രണ്ടാം പേസര്‍.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Photos on
click me!

Recommended Stories