Published : Feb 17, 2021, 04:48 PM ISTUpdated : Feb 18, 2021, 09:05 AM IST
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. മൂന്നും നാലും ടെസ്റ്റിനുള്ള ടീമില്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തി. കായികക്ഷമതാ പരിശോധനക്കുശേഷം ഉമേഷ് അഹമ്മദാബാദില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ മുഹമ്മദ് ഷമി കായികക്ഷമത വീണ്ടെടുത്തെങ്കിലും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഈ മാസം 24ന് അഹമ്മദാബാദിലാണ് മൂന്നാം ടെസ്റ്റ്. പകല്‍-രാത്രി ടെസ്റ്റാണിത്. മാര്‍ച്ച് നാലു മുതലാണ് നാലാം ടെസ്റ്റ്. ഇരു ടെസ്റ്റുകള്‍ക്കും വേദിയാവുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയമാണ്. നവീകരണത്തിനുശേഷം സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരമാണിത്. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം.